
Malayalam
നാണക്കേട്’; വിനായകന് എതിരെ നടി പാർവതി തിരുവോത്ത്
നാണക്കേട്’; വിനായകന് എതിരെ നടി പാർവതി തിരുവോത്ത്

നടൻ വിനായകന്റെ മീ ടൂ പരാമർശത്തിന് പിന്നാലെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. വിനായകന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ‘ഷെയിം’ എന്നാണ് പാർവ്വതി തിരുവോത്ത് കുറിച്ചത്.
നടി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ‘ഒരുത്തീ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള മാധ്യമ സമ്മേളനത്തിലാണ് നടൻ വിനായകൻ മീ ടൂ പ്രതികരണം നടത്തിയത്.
ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്ന് തോന്നിയാൽ അത് ആ സ്ത്രീയോട് തന്നെ നേരിട്ട് ചോദിക്കും എന്നായിരുന്നു വിനായകൻ പ്രതികരിച്ചത്. അതിനെ മീ ടൂ എന്ന് വിളിക്കും എങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും നടൻ വിനായകൻ വ്യക്തമാക്കിയിരുന്നു.
മീ ടൂ എന്നാൽ എന്താണെന്ന് തനിക്കറിയില്ല എന്നും നിങ്ങൾക്ക് അറിയാമെങ്കിൽ അത് പറഞ്ഞു തരണം എന്നുമായിരുന്നു മാധ്യമ പ്രവർത്തകരോട് വിനായകൻ ചോദിച്ചത്. എന്താണ് മീ ടൂ എന്നും അത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നും മാധ്യമ പ്രവർത്തകരോട് വിനായകൻ ചോദിച്ചിരുന്നു
മീ ടൂ എന്നാൽ എന്താണെന്ന് തനിക്ക് അറിയില്ല. ഒരു പെണ്ണിനെ കയറി പിടിക്കുന്നതാണോ മീ ടൂ. എന്നാൽ, ഒരു പെണ്ണുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ അതിന് എന്താണ് ചെയ്യുന്നതെന്നും വിനായകൻ ചോദിച്ചു. തന്റെ ജീവിതത്തിൽ 10 സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
അന്ന് ആ പത്ത് സ്ത്രീകളോടും ഫിസിക്കൽ റിലേഷൻഷിപ്പ് ഏർപെടുമോ എന്ന് ഞാൻ തന്നെയാണ് അങ്ങോട്ട് ചോദിച്ചതൊന്നും വിനായകൻ വെളിപ്പെടുത്തുകയായിരുന്നു. അതിനെ മീ ടൂ എന്നാണോ പറയുന്നത്, എങ്കിൽ താൻ ഇനിയും ഇത് ആവർത്തിക്കുമെന്നും ചോദിക്കുമെന്നും വിനായകൻ പറയുകയായിരുന്നു. അതേസമയം, നടൻ വിനായകന്റെ പരാമർശങ്ങളെ അപലപിച്ച് നടി നവ്യ നായർ രംഗത്ത് എത്തിയിരുന്നു.
നടൻ വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാൻ സാധിക്കും. എന്നാൽ എനിക്ക് അതിന് കഴിയില്ല എന്നായിരുന്നു നവ്യ നായരുടെ പ്രതികരണം. എല്ലാ വിഷയത്തിനും അഭിപ്രായം പറയുന്ന ഒരാളാണ് വിനായകൻ. അത്തരത്തിലുള്ള ഒരാളുടെ അടുത്ത് പെട്ടെന്ന് കയറി ഇടപെട്ടാൽ തിരിച്ചു എങ്ങനെ പ്രതികരിക്കും എന്ന് അറിയാൻ കഴിയില്ലെന്നും എന്ന് വ്യക്തമാക്കിയിരുന്നു.
ABOUT PARVATHY
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...