ഇപ്പോള്‍ മുന്‍നിര സീരിയലുകളില്‍ നിന്ന് നായകന്മാരും നായികമാരും പിന്മാറുന്നത് ഒരു ട്രെന്റ് ആയി തുടരുകയാണ്. വ്യക്തപരമായ കാരണങ്ങള്‍ കൊണ്ടും മറ്റ് കമ്മിറ്റ്മെന്റുകള്‍ കൊണ്ടും എല്ലാം പല സീരിയലില്‍ നിന്നും നായിക – നായകന്മാര് പിന്മാറിക്കൊണ്ടിരിയ്ക്കുകയാണ്. പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് നായക നടന്മാരും പിന്മാറി. ഇപ്പോഴുള്ളത് മൂന്നാമത്തെ നായകനാണ്.
നടൻമാർ എത്ര മാറിവന്നാലും ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ദേവ സൂരജ് സൺ ആണ്.
പോസിറ്റീവ് ക്വാട്ട്സുകളും പുതിയ സിനിമ വിശേഷങ്ങളുമാണ് സൂരജ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്ഥിരം പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോഴിതാ അത്തരത്തിലുള്ള സൂരജിന്റെ ഇന്‍സ്റ്റഗ്രാം വൈറലാവുന്നു.
ഒരു പുസ്തകം വായിച്ചു കൊണ്ട് ഇരിയ്ക്കുന്ന ഫോട്ടോയ്ക്ക് ഒപ്പമാണ് സൂരജ് സണ്ണിന്റെ ഇന്‍സ്റ്റഗ്രം പോസ്റ്റ്. ‘തോല്പിച്ചു എന്ന് കരുതേണ്ട, നോവിച്ചു എന്ന് കരുതിയിരുന്നേക്കണം’ എന്നണ് ഫോട്ടോയ്ക്ക് കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷന്‍. കൂടുതല്‍ ഒന്നും ഉള്‍പ്പെടുത്താത്ത പോസ്റ്റില്‍ നിന്നും, സൂരജിന് പല ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന കാര്യം വ്യക്തം.
കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് സ്ട്രഗ്ള്‍ ചെയ്തിട്ടുള്ള നടനാണ് സൂരജ്. പല അവസരങ്ങളിലും അത് തുറന്ന് പറഞ്ഞിട്ടും ഉണ്ട്. മാനസികമായി തന്നെ പിന്നോട്ട് വലിയ്ക്കുന്ന പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്നും, തോല്പിക്കാന് നോക്കുന്നവരുടെ മുന്നില്‍ ജയിച്ചു കാണിക്കണം എന്നു സൂരജ് പല തവണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. നടന്റെ പുതിയ പോസ്റ്റിന് താഴെ ആരാധകര്‍ കമന്റ് ആയി ഇടുന്നതും ഇത് തന്നെയാണ്.
പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ നിന്നും പിന്മാറിയ സമയത്തും നടനെ വിമര്‍ശിച്ചിരുന്നുവത്രെ. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞാണ് സൂരജ് സണ്‍ ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി സീരിയലില്‍ നിന്നും പിന്മാറിയത്. നടന്റെ ചില പോസ്റ്റുകള്‍ കാണുമ്പോള്‍, ആ പിന്മാറ്റത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് സംശയിച്ചു പോവും.
എന്ത് തന്നെയായാലും ഇപ്പോള്‍ സിനിമയിലാണ് സൂരജ് സണ്ണിന്റെ പൂര്‍ണ ശ്രദ്ധ. ഹൃദയം എന്ന വിനീത് ശ്രീനിവാസന് ചിത്രത്തില്‍ ഒരു സീനില്‍ സൂരജ് അഭിനയിച്ചിട്ടുണ്ട്. പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് നടന് ഇപ്പോള്‍. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഏതാനും ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
അതേസമയം ഹൃദയം സിനിമയിൽ സൂരജ് ഒരു സീനിലാണ് വരുന്നത്., അതിനെ ട്രോൾ ചെയ്തും സൂരജിനെ കളിയാക്കിയും രംഗത്തുവന്നവർക്കും സൂരജ് മറുപടി നൽകുന്നുണ്ട്.
ഹൃദയം സിനിമ ഞാൻ അതിൽ ഉണ്ട് എന്നു മാത്രം പറഞ്ഞു. പ്രതീക്ഷയോടെ എന്നെ സ്നേഹിക്കുന്നവർ big സ്ക്രീനിൽ കാണാൻ പോയി” എവിടാ നീ ഇന്റർവെല്ലിന് ശേഷമാണോ മുന്നേ ആണോ,എവിടാ ഡോ കാണുന്നില്ലാലോ…” “കള്ളം പറഞ്ഞതാണോ…” അങ്ങനെ അങ്ങനെ 100 ചോദ്യം… സിനിമ ഇറങ്ങുന്നതിനു മുന്നേ ഒരു ഇന്റർവ്യൂൽ ഞാൻ പറയാൻ ഇടയുണ്ടായി സിനിമ സമയം കൂടുകയാണെങ്കിൽ ചിലപ്പോൾ കട്ട് ചെയ്തേക്കാം എന്ന് എങ്കിലും ഞാൻ ഒരുപാട് സന്തോഷവാനാണ് കുറഞ്ഞ സമയമെങ്കിലും അവരുടെ കൂടെ നിൽക്കാൻ സാധിച്ചു എന്ന് .
അരി ചാക്കിൽ പഞ്ചസാര മണിവീണ പോലെ ഉള്ള സീൻ ആണോ ഇത്ര കൊട്ടിഘോഷിച്ചത് എന്ന് പറയുന്നവർക്ക് അറിയോ രാജ്യം കീഴടക്കിയ രാജാവിന്റെ സന്തോഷത്തിലാണ് ഞാനെന്ന് .. എന്റെ സ്വപ്നമാണ് യാഥാർത്ഥ്യമായതെന്നു അത് അങ്ങനെയൊന്നും അറിയാൻ സാധിക്കില്ല… “ഓർമിക്കുമെന്ന വാക്ക്”- Production Controller. ഹൃദയം ഷാഫി ചെമ്മാട് sir പറഞ്ഞല്ലോ എന്നോട് ചെറിയ seen അഭിനയിച്ചു കണ്ടതിനു സന്തോഷം ഒരുപാട് നന്ദി എന്ന്.. ഈ വലിയ സിനിമയിൽ എന്നെ ഒരാളെ ഓർത്തതിനു. ഇത്രയും തിരക്കിനിടയിൽ എനിക്ക് വേണ്ടി കുറച്ച് സമയം കണ്ടെത്തി വിളിച്ചതിന് എന്നോട് രണ്ടു വാക്ക് സംസാരിച്ചതിന് ഞാനല്ലേ നന്ദി പറയേണ്ടത്..
അതുപോലെതന്നെ പ്രശാന്ത് അമരവിള അദ്ദേഹത്തിന്റെ സ്നേഹത്തിനും സഹായത്തിനും നന്ദി പറഞ്ഞാൽ മതിയാവില്ല…ഒരുപാട് ഒരുപാട് നന്ദി പറയുന്നു എല്ലാവരോടും. ഹൃദയത്തിലെ നല്ല മനസ്സുള്ളവരോട്…വിനീത് ഏട്ടൻ വിശാഖ് ഏട്ടൻ സിതാര മാഡം,,,All എന്നായിരുന്നു സൂരജ് കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് .
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...