Connect with us

‘ജീവിതത്തിലെ ഒരു വൃത്തികെട്ട ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്; ഒന്നിനോടും താത്പര്യമില്ല, വെറുതേ കരച്ചിൽ വരുന്ന അവസ്ഥ; പാർവതി കൃഷ്ണയുടെ വാക്കുകൾ വൈറൽ !

Malayalam

‘ജീവിതത്തിലെ ഒരു വൃത്തികെട്ട ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്; ഒന്നിനോടും താത്പര്യമില്ല, വെറുതേ കരച്ചിൽ വരുന്ന അവസ്ഥ; പാർവതി കൃഷ്ണയുടെ വാക്കുകൾ വൈറൽ !

‘ജീവിതത്തിലെ ഒരു വൃത്തികെട്ട ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്; ഒന്നിനോടും താത്പര്യമില്ല, വെറുതേ കരച്ചിൽ വരുന്ന അവസ്ഥ; പാർവതി കൃഷ്ണയുടെ വാക്കുകൾ വൈറൽ !

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടിയും മോഡലും അവതാരകയുമായ പാർവതി.ആർ.കൃഷ്ണ. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ ആരാധകരുമായി പാർവതി പങ്കുവെക്കാറുണ്ട്.സംഗീത സംവിധായകനും ഗായകനുമായ ബാലഗോപാലായിരുന്നു പാർവതിയെ വിവാഹം ചെയ്തത്. സ്വന്തമായി യുട്യൂബ് ചാനലും പാർവതിക്കുണ്ട്.

വിശേഷങ്ങളിൽ ഏറെയും പാർവതി പങ്കുവെക്കുന്നതും യുട്യൂബ് ചാനലിലൂടെയാണ്. ​ഗർഭിണിയായിരുന്നപ്പോൾ നിറവയറിൽ നൃത്തം ചെയ്ത പാർവതിയുടെ ചിത്രങ്ങളും വൈറലായിരുന്നു.

പാർവതിയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ഫഹദ് ഫാസിലിന്റെ മാലിക്കായിരുന്നു. ഡോ. ഷെറിൻ അൻവർ എന്ന കഥപാത്രത്തെയാണ് മാലിക്കിൽ പാർവതി അവതരിപ്പിച്ചത്. താരത്തിന്റെ കഥാപാത്രത്തിന് വലിയ പ്രേക്ഷക ശ്രദ്ധയും ലഭിച്ചിരുന്നു.

പ്രതിവർഷം ദശലക്ഷക്കണക്കിന് സ്ത്രീകൾ പ്രസവശേഷം നേരിടുന്ന അവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം. ഒരു സ്ത്രീ കുഞ്ഞിനെ പ്രസവിച്ചതിന് ശേഷമുള്ള കാലഘട്ടം സന്തോഷം, ഭയം, ദുഖം തുടങ്ങി നിരവധി വികാരങ്ങൾ നിറഞ്ഞതായിരിക്കുമെന്ന് വിദഗ്ധർ പറയുന്നുണ്ട്. എന്നാൽ പ്രസവശേഷം ഒരു സ്ത്രീയ്ക്ക് ഈ വൈകാരിക അസന്തുലിതാവസ്ഥ കഠിനമായ രീതിയിൽ നേരിടേണ്ടി വരികയും അത് അവരുടെ ദൈനംദിന ജീവിതത്തെ തടസപ്പെടുത്താൻ തുടങ്ങുകയും ചെയ്താൽ അവർ പ്രസവാനന്തര വിഷാദത്തിലൂടെ കടന്നുപോകുന്നു എന്ന് മനസിലാക്കാം.

താനുമിപ്പോൾ അത്തരമൊരു അവസ്ഥയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് പാർവതി കൃഷ്ണ യുട്യൂബിൽ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ പറയുന്നത്. ‘ജീവിതത്തിലെ ഒരു വൃത്തികെട്ട ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നതെന്നും ഒന്നിനോടും താത്പര്യമില്ലെന്നും വെറുതേ കരച്ചിൽ വരുന്ന അവസ്ഥയാണെന്നും പാർവതി പറയുന്നു. സാധാരണ നിങ്ങൾ കാണുന്ന പാർവ്വതിയെ ആയിരിക്കില്ല ഇന്ന് കാണാൻ പോകുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് മാസം കാലമായി ഞാൻ അുഭവിക്കുന്ന ജീവിതത്തിലെ ഒരു ഘട്ടത്തെ കുറിച്ചാണ് പറയാനായി പോകുന്നത്. കൊവിഡ് തുടങ്ങിയ സമയത്താണ് ഞാൻ ഗർഭിണിയായത്. ആ സമയത്ത് വീട്ടിൽ എല്ലാവരും ഉണ്ട്. നമ്മളെ കെയർ ചെയ്യാനെല്ലാം ചുറ്റിലും ആളുണ്ട്.’

‘ചെറുപ്പം മുതലേ ഞാൻ വളരെ ഇന്റിപെന്റന്റ് ആണ്. ആരെയും ആശ്രയിക്കാറില്ല. പഠിയ്ക്കുന്ന കാലത്ത് പോലും എന്റെ പോക്കറ്റ് മണിയ്ക്ക് വേണ്ടി ഞാൻ ആരെയും വീട്ടി ചോദിക്കാറില്ല പുരികം ത്രഡ് ചെയ്‌തൊക്കെ ഞാൻ പൈസ ഉണ്ടാക്കിയിട്ടുണ്ട്. പ്രഗ്നൻസി ടൈം ഞാൻ വളരെ ആസ്വദിയ്ക്കുകയായിരുന്നു. ഡാൻസ് വീഡിയോയും റീൽസും ഒക്കെ ചെയ്തു. അത് വൈറലായി. അത് കാരണം കുടുംബത്തിലുള്ളവർ, വളരെ വേണ്ടപ്പെട്ടവർ ചിലർ വിമർശിച്ചു. അതിനെയെല്ലാം അവഗണിച്ച് ഞാൻ വീണ്ടും വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തു. അതിന് കാരണം എനിക്ക് എപ്പോഴും എന്റേതായ തീരുമാനങ്ങൾ ഉണ്ട്. ആര് എന്ത് പറഞ്ഞാലും അവസാന തീരുമാനം എന്റേത് തന്നെയായിരിക്കും. അഹങ്കാരം എന്നൊക്കെ പറയുന്നത് അതാവും.’

‘ഇപ്പോൾ കുഞ്ഞിന് ഒരു വയസും മൂന്ന് മാസവും കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി അവനൊപ്പം മാത്രമാണ് എന്റെ ലോകം. ഫുൾ എന്റർടൈനിങ് ആയിരുന്നു. അതിനിടയ്ക്ക് ഞങ്ങൾ പൂർണമായും സോഷ്യൽ മീഡിയയിലായി. ഓരോ വീഡിയോയും ഫോട്ടോകളും അവന്റെ ഓരോ മാറ്റങ്ങളും ഞാൻ സോഷ്യൽ മീഡിയയിൽ ഇട്ടു. അത് എന്റെ ഇപ്പോഴുള്ള അവസ്ഥയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു. ആ വീഡിയോയ്ക്ക് ആരെങ്കിലും പോസ്റ്റീവ് ആയ കമന്റ് എഴുതുമ്പോൾ കിട്ടുന്ന സന്തോഷത്തിന് വേണ്ടിയായിരുന്നു. പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന് ഞാൻ പലയിടത്തും കേട്ടിട്ടുണ്ട്. ഗർഭകാലം മുതൽ ഉണ്ടാവും എന്നാണ് കേട്ടത്. പക്ഷെ ആ സമയത്ത് ഒന്നും ഞാനത് അനുഭവിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ രണ്ട് മൂന്ന് മാസമായി ജീവിതത്തിലെ ഒരു വൃത്തികെട്ട സ്‌റ്റേജിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്.’

‘വെറുതേ ഇരിക്കുമ്പോൾ കരച്ചിൽ വരുന്നു. പണ്ടൊക്കെ ഒരുപാട് ആളുകൾക്കൊപ്പം ഇരിക്കാനായിരുന്നു എനിക്ക് ഇഷ്ടം. പക്ഷെ ഇപ്പോൾ കൂടുതലും തനിച്ച് ഇരിക്കാനാണ് ആഗ്രഹം. ഒന്നിനോടും എനിക്ക് താത്പര്യം ഇല്ലാതെയായി. കൊളാബുറേഷന് വിളിച്ചിട്ട് പോലും എനിക്ക് വയ്യ. അങ്ങനെയുള്ള ഒരു സ്റ്റേജിൽ എന്റെ ശരീരവും മോശപ്പെട്ട് തുടങ്ങി വീണ്ടും ഡയറ്റ് തുടങ്ങിയത് പോലും എന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ വേണ്ടിയാണ്. എന്തെങ്കിലും കാര്യത്തിൽ എൻഗേജ്ഡ് ആയി കഴിഞ്ഞാൽ ശ്രദ്ധ മാറ്റാം എന്ന് കരുതിയാണ്. വീണ്ടും ഞാൻ ജോലിയിൽ തിരിച്ച് കയറാൻ ശ്രമിച്ചിരുന്നു. അവിടെ ഒരു ബ്രേക്ക് വന്നപ്പോൾ എനിക്ക് ഭയങ്കരമായ ഫ്രസ്‌ട്രേഷൻ ആയി. എന്താണെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. ചിലപ്പോൾ ഇതിനെ ആയിരിക്കും ആളുകൾ ഡിപ്രഷൻ എന്ന് പറയുന്നത്.’

‘ഈ അവസ്ഥയെ എങ്ങിനെ തരണം ചെയ്യാം എന്നാണ് ഞാൻ ഇപ്പോൾ പഠിച്ച് കൊണ്ടിരിയ്ക്കുന്നത്. ഭയങ്കര സങ്കടം വരുമ്പോൾ എന്റെ മനസിനെ വഴിതിരിച്ച് വിടാൻ ശ്രമിക്കും. എന്നോട് പലരും പോസ്റ്റ്പാർട്ടം ഡിപ്രഷനെ കുറിച്ച് മെസേജ് അയച്ച് ചോദിച്ചപ്പോൾ ഞാൻ വലിയ കാര്യമായി പറഞ്ഞ് കൊടുത്തിട്ടുണ്ട്. പക്ഷെ അവനവന് വരുമ്പോഴാണ് ആ അവസ്ഥ ശരിയ്ക്കും മനസിലാവുന്നത്. ദൈവം സഹായിച്ച് സാമ്പത്തികമായി എനിക്ക് പ്രശ്‌നങ്ങളില്ല. അതൊന്നും ഇല്ലാത്ത അമ്മമാരെ കുറിച്ച് ചിന്തിക്കാൻ പോലും ഈ അവസ്ഥയിൽ നിന്ന് എനിക്ക് സാധിക്കുന്നില്ല. നമ്മളെയൊക്കെ ഇത്രയും വളർത്തി വലുതാക്കിയ എല്ലാ അമ്മാമാരെയും ഞാൻ ഇപ്പോൾ സല്യൂട്ട് ചെയ്യുന്നു. എന്റെ ഉള്ളിന്റെ ഉള്ളിൽ ഞാൻ വളരെ സ്‌ട്രോങ് ആയ ആളാണ്. എനിക്ക് ഇതിനെയും മറി കടക്കാൻ കഴിയും എന്ന വിശ്വാസം എനിക്കുണ്ട്.’

‘ഇതിലും വലിയതൊക്കെ ഞാൻ കടന്ന് വന്നിട്ടുണ്ട്. എന്റെ ഉറക്കം ഒക്കെ ശരിയായി. കുഞ്ഞിന് ഒരു വയസ് കൂടെ കൂടുമ്പോഴേക്കുമൊക്കെ ഞാൻ റെഡിയാവും. ഈ സമയവും കടന്ന് പോകും. ഒരു ഡിപ്രഷനും നമ്മളെ തളർത്താൻ കഴിയില്ല. ബാലു ഏട്ടന് ജോലിയുടെ എല്ലാ തിരക്കുകളും ഉണ്ട്. പക്ഷെ അപ്പോഴും എന്നെയും കുഞ്ഞിനെയും മാക്‌സിമം സന്തോഷിപ്പിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. ബാലു ഏട്ടന്റെ ഫാമിലിയും കിടിലം ആണ്. ബാലു ഏട്ടനായിട്ടും അമ്മയുമായിട്ടും എല്ലാം ഞാൻ വഴക്കിടാറൊക്കെ ഉണ്ട്. പക്ഷെ അവരെന്നെ മനസിലാക്കും. എന്ത് വിഷമം ഉണ്ടെങ്കിലും ആരുടെയും പിന്തുണ ഇല്ലെങ്കിൽ പോലും ക്യാമറ നോക്കിയോ കണ്ണാടി നോക്കിയോ ഇത് പോലെ കുറച്ച് നേരം സംസാരിച്ച് കഴിഞ്ഞാൽ എല്ലാ പ്രശ്‌നവും തീരും. ഞാൻ ഇപ്പോൾ ഓകെയാണ്’ പാർവതി കൃഷ്ണ പറയുന്നു.

ആ​ദ്യമായി അമ്മമാരായ സ്ത്രീകൾക്ക് പ്രചോദനമേകുന്ന നിരവധി വീഡിയോകളും കുറിപ്പുകളും പാർവതി മുമ്പും പങ്കുവെച്ചിട്ടുണ്ട്. പ്രസവശേഷം തന്റെ ശരീര ഭാരം 22 കിലോയോളം കൃത്യമായ വ്യായാമത്തിലൂടെ കുറച്ചും പാർവതി കൈയ്യടി നേടിയിരുന്നു. 82 കിലോയിൽ നിന്നും തന്റെ ഭാരം 60 കിലോയായിട്ടാണ് പാർവതി കുറച്ചത്. അതിൽ ആറ് കിലോയോളം ഒരു മാസം കൊണ്ട് കുറച്ചതാണെന്നും പാർവതി പറഞ്ഞിരുന്നു. വണ്ണം വെച്ചതിന് മറ്റുള്ളവർ ഓരോന്ന് ചോദിക്കുമ്പോഴും താൻ അത് ഇഷ്ടപ്പെട്ടിരുന്നു എന്നും ഒടുവിൽ മുട്ടുവേദനയും മറ്റ് ആരോഗ്യ പ്രശ്‍നങ്ങളും ആരംഭിച്ചപ്പോൾ മുതലാണ് ശരീര ഭാരം കുറക്കാൻ തീരുമാനിച്ചത് എന്നും പാർവതി വീഡിയോയിൽ അന്ന് വെളിപ്പെടുത്തിയിരുന്നു. കഠിനമായ പരിശ്രമത്തിലൂടെ ശരീര ഭാരം കുറച്ച് ആരോ​ഗ്യം വീണ്ടെടുത്ത പാർവതി നിരവധിപേർക്ക് പ്രചോദനമാവുകയും ചെയ്തിരുന്നു.

about parvathy

Continue Reading
You may also like...

More in Malayalam

Trending

Recent

To Top