Connect with us

ദുല്‍ഖറിനെതിരായ വിലക്ക് തിയേറ്ററുകാരുടെ നിലനില്‍പ്പിനുവേണ്ടി; ഒടിടിയെ പ്രൊമോട്ട് ചെയ്യുന്ന നടന്മാരെ ആ വഴിക്ക് അങ്ങ് വിട്ടുകൊടുക്കുക എന്നുള്ളത് മാത്രമേ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ

Malayalam

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ദുല്‍ഖര്‍ സല്‍മാന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിലക്കേര്‍പ്പെടുത്തിയത്. നടന്റെ പുതിയ ചിത്രമായ ‘സല്യൂട്ട്’ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നതിനെതിരായിരുന്നു നടപടി. ഇപ്പോഴിതാ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍.

ദുല്‍ഖറിനെതിരായ വിലക്ക് തിയേറ്ററുകാരുടെ നിലനില്‍പ്പിനുവേണ്ടി സംഘടന ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് കെ വിജയകുമാര്‍ ചാനലിനോട് പറഞ്ഞു. ഒടിടിയെ പ്രൊമോട്ട് ചെയ്യുന്ന നടന്മാരെ ആ വഴിക്ക് അങ്ങ് വിട്ടുകൊടുക്കുക എന്നുള്ളത് മാത്രമേ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സല്യൂട്ട് തിയേറ്ററില്‍ റിലീസ് ചെയ്യാനായി കഴിഞ്ഞ ജനുവരി 14ന് കരാര്‍ ഒപ്പിട്ടിരുന്നു. ഇതിനുപിന്നാലെ എല്ലാ തിയേറ്ററുകളിലും ഫ്ളക്സ് വയ്ക്കുകയും പ്രൊമോഷനും ഓണ്‍ലൈന്‍ ബുക്കിംഗും തുടങ്ങുകയും ചെയ്തിരുന്നുവെന്നും വിജയകുമാര്‍ പറഞ്ഞു.

സീറ്റുകള്‍ 100 ശതമാനം തുറന്നുകൊടുത്തു. പണ്ടത്തേക്കാള്‍ അനുകൂലമായ സമയമായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തിയേറ്ററുകള്‍ കൊണ്ട് വളര്‍ന്ന താരങ്ങള്‍ അവരുടെ ചിത്രങ്ങള്‍ റിലീസ് ചെയ്ത് പിന്തുണയ്ക്കേണ്ടതായിരുന്നു.

More in Malayalam

Trending

Recent

To Top