ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് നടി മലൈക അറോറ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളതും. ഇപ്പോഴിതാ തനിക്ക് സെക്സി എന്നറിയപ്പെടാനാണ് കൂടുതല്‍ താല്പര്യമെന്ന് പറയുകയാണ് മലൈക അറോറ.
വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായാണ് താരം എത്തിയിരിക്കുന്നത്. ട്രോള്‍ ചെയ്യുന്നവര്‍ അങ്ങനെ തുടരട്ടെ എന്നും മലൈക പറഞ്ഞു. സൗമ്യവും ബോറിങ്ങുമായി അറിയപ്പെടുന്നതിനേക്കാള്‍ സെക്സി, സ്പൈസി ടാഗ് ലൈനില്‍ അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് എപ്പോഴും പറയാറുണ്ട്. സ്ട്രെച്ച് മാര്‍ക്കുകള്‍ ഉള്ളതിന്റെ പേരില്‍ ട്രോള്‍ ചെയ്യുന്നവര്‍ അതു തുടരട്ടെ. അതില്‍ തനിക്ക് ആശങ്കയില്ല.
ആളുകള്‍ക്ക് ജീവിതത്തില്‍ കഠിനമായ അരക്ഷിതാവസ്ഥകളുണ്ട്. ഓരോ വര്‍ഷം കൂടുതല്‍ മെച്ചപ്പെട്ടതാണെന്നതിന്റെ തെളിവാണ് തന്റെ നരച്ച മുടിയിഴകള്‍ എന്നാണ് മലൈക പറയുന്നത്. ബോളിവുഡ് താരങ്ങളായ ഫര്ഹാന് അക്തര്‍ഷിബാനി ദണ്ഡേകര്‍ താരദമ്പതികളുടെ റിസപ്ഷന് മലൈക ധരിച്ച വസ്ത്രത്തിന് വിമര്‍ശനങ്ങളുണ്ടായിരുന്നു.
ഇത്തരം വിമര്‍ശനങ്ങളിലൂടെ ആളുകളുടെ കപടനാട്യവും ഇരട്ടത്താപ്പും വ്യക്തമാകുന്നുവെന്നാണ് മലൈക പറഞ്ഞത്. ഇതേ വസ്ത്രം റിയാനയോ ജെന്നിഫര്‍ ലോപ്പസോ ബിയോന്‍സയോ ധരിച്ചാല്‍ മനോഹരം എന്നു പറയും.
എന്നാല്‍ താന്‍ ധരിച്ചാല്‍ ‘അവള് എന്താണ് ചെയ്യുന്നത്? അവളൊരു അമ്മയല്ലേ, അതല്ലേ ഇതല്ല..’ എന്നിങ്ങനെയാവും അഭിപ്രായം. ഇത് ഇരട്ടത്താപ്പാണ്. ഇത്തരം ട്രോളുകള്‍ ആദ്യമൊക്കെ തന്നെ അലട്ടിയിരുന്നു. മാതാപിതാക്കള്‍ ഇന്നും അസ്വസ്ഥരാവാറുണ്ട്. എന്നാല്‍ അത്തരം ചപ്പുചവറുകള്‍ വായിക്കരുത് എന്നാണ് അവരോട് പറയാറെന്നും താരം വ്യക്തമാക്കി.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...