News
പുസ്തകമേളക്കിടെ പോക്കറ്റടി; നടി രൂപ ദത്ത അറസ്റ്റില്‍; സ്ഥിരം മോഷ്ടാവെന്ന് പോലീസ്
പുസ്തകമേളക്കിടെ പോക്കറ്റടി; നടി രൂപ ദത്ത അറസ്റ്റില്‍; സ്ഥിരം മോഷ്ടാവെന്ന് പോലീസ്
അന്താരാഷ്ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയ നടി രൂപ ദത്ത അറസ്റ്റില്‍. താരം ബംഗാളി ടെലിവിഷന്‍ നടിയാണ്. നടിയെ ബിധാനഗര്‍ നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു അറസ്റ്റിന് കേസിനാസ്്പദമായ സംഭവം നടന്നത്.
കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ ചടങ്ങിന് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരാണ് നടിയെ പിടികൂടിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു സ്ത്രീ മേള നടക്കുന്നതിനിടെ ബാഗ് ചവറ്റുകുട്ടയിലേയ്ക്ക് എറിയുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് സംശയം തോന്നി.
ഇതേത്തുടര്‍ന്ന്, പൊലീസ് യുവതിയെ ചോദ്യം ചെയ്യുകയും ബാഗ് പരിശോധിക്കുകയും ചെയ്തപ്പോള്‍ ബാഗില്‍ നിന്നും കണ്ടെടുത്തത് 75,000 രൂപയാണ്. ഇതിനുശേഷമാണ് ഇവര്‍ കൊല്‍ക്കത്തയിലെ സിനിമ-സീരിയല്‍ നടിയായ രൂപ ദത്തയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
തിരക്കുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മോഷണം നടത്തുന്നത് ഇവരുടെ പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തിയതിന്റെയും പോക്കറ്റടിച്ചതിന്റെയും വിവരങ്ങള്‍ നടിയുടെ ഡയറിയില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടിയെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.