
Malayalam
‘ദേവിക കൂടെ കൂടിയ ശേഷം പഴയ വിജയ് തിരികെവന്നു ‘; വിവാഹ ശേഷം ദേവിക അഭിനയിക്കുമോ ?; വിജയിയുടെ മറുപടി ഇതാണ് !
‘ദേവിക കൂടെ കൂടിയ ശേഷം പഴയ വിജയ് തിരികെവന്നു ‘; വിവാഹ ശേഷം ദേവിക അഭിനയിക്കുമോ ?; വിജയിയുടെ മറുപടി ഇതാണ് !

സീരിയല്‍ നടി ദേവിക നമ്പ്യാരും ഗായകന് വിജയ് മാധവും തമ്മിലുള്ള വിവാഹം സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ചതാണ്. വിവാഹ ശേഷം വിജയ് മാധവിന് കൊവിഡ് പോസിറ്റീവ് ആയതിനാല്‍ ഇതുവരെ ഇരുവരും ഹണിമൂണിനൊന്നും പോയിട്ടില്ല. ഹണിമൂണ്‍ ആഘോഷം ബെഡ് റൂമില്‍ തന്നെയായിരുന്നു എന്നാണ് വിജയ് യും വേദികയും പറഞ്ഞത്.
ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് വ്ലോഗിങ്ങും ആരംഭിച്ചിരിക്കുകയാണ്. ശിവരാത്രിയോടനുബന്ധിച്ച് ഇരുവരും കന്യാകുമാരി വരെ ഒരു പരിപാടിയ്ക്കായി ചെയ്ത യാത്രയുടെ വ്ലോഗിങ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇരുവർക്കും നിരവധി ആരാധകരാണുള്ളത്.
ഇവരുടെ വ്ലോഗിങ് ഇഷ്ടപ്പെട്ട് ഒരുപാട് പേർ കമൻറ് ചെയ്തിരിക്കുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദേവിക കൂടെ കൂടിയതിന് ശേഷം വിജയ്ക്ക് നല്ല മാറ്റമുണ്ടെന്നും വിജയുടെ പഴയ സന്തോഷം തിരികെ വന്നുവെന്നും എന്നും സന്തോഷത്തോടെ കഴിയാനാകട്ടെയെന്നുമാണ് ആരാധകരിൽ ചിലർ പറയുന്നത്.
വിജയുടെ ഇപ്പോഴത്തെ നല്ല മാറ്റത്തിൻ്റെ ക്രെഡിറ്റ് ദേവികയ്ക്കാണെന്നും രണ്ട് പേരും നല്ല കപ്പിളാണെന്നും പരസ്പരമുള്ള റെസ്പെക്ട് പ്രകടമായി തന്നെ കാണാനാകുന്നുണ്ട് എന്നുമൊക്കെയാണ് ആരാധകരിൽ ചിലർ പറയുന്നത്.
വിവാഹശേഷമുള്ളതും അതിന് മുന്‍പെടുത്ത തയ്യാറെടുപ്പുകളെ കുറിച്ചുമൊക്കെ താരങ്ങള്‍ പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. വിവാഹനിശ്ചയത്തിന് ശേഷവും കല്യാണവുമായി മുന്നോട്ട് പോവണോ എന്ന് ചിന്തിച്ചതിനെ കുറിച്ച് നടി മുന്‍പ് വെളിപ്പെടുത്തിയിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതുകൊണ്ടു തന്നെ കല്യാണത്തിന് ശേഷം എന്തായിരിക്കുമെന്ന് അറിയാന്‍ രണ്ട് മാസം ട്രയല്‍ ചെയ്തിട്ടുണ്ടെന്നും ദേവിക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാട്ട് പഠിപ്പിച്ചു കൊടുത്ത മാഷ് ആയത് കൊണ്ട്, മാഷേ എന്നാണ് ദേവിക വിജയ് യെ വിളിക്കുന്നത്.
വിവാഹം കഴിഞ്ഞു എങ്കിലും ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഇതുവരെ യാതൊരു മാറ്റവും ഇല്ല എന്നാണ് വിജയ് യും ദേവികയും പറയുന്നത്. എങ്ങിനെയാണോ ഉണ്ടായിരുന്നത് അത് പോലെ തന്നെയാണ് ഇപ്പോഴും. വിവാഹ ശേഷം ദേവിക അഭിനയിക്കുന്നതിലും വിജയ്ക്ക് എതിര്‍പ്പുകള്‍ ഒന്നും ഇല്ലത്രെ. പ്രേക്ഷകര്‍ സ്വീകരിയ്ക്കും വരെ അഭിനയിച്ചോട്ടെ എന്നാണ് ഗായകനും സംഗീത സംവിധായകനുമൊക്കെയായ വിജയ് മാധവ് പറയുന്നത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ കരിയര്‍ ആരംഭിച്ച ഗായകനാണ് വിജയ് മാധവ്.
about devika nambyar
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...