ഞാനും ചേട്ടനും ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടേയില്ല; ഞങ്ങൾക്കും ആഗ്രഹമുണ്ട്! നമ്മള് വിചാരിച്ചാല്‍ മാത്രം അത് നടക്കില്ലല്ലോ? മൃദുല വിജയ് പറയുന്നു

അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് മൃദുല വിജയ്. കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായി സീരിയലില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു മൃദുല വിജയ്. അഭിനയരംഗത്ത് സജീവമല്ലെങ്കിലും മൃദുലയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയുന്നുണ്ട്. അനിയത്തിയായ പാര്‍വതി വിജയ് പ്രസവിച്ചത് അടുത്തിടെയായിരുന്നു. കുഞ്ഞതിഥിയുടെ വരവിന്റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞ് പാര്‍വതിയും മൃദുലയും എത്തിയിരുന്നു. ലൈവ് വീഡിയോയിലും പാര്‍വതി ചേച്ചിക്കൊപ്പമുണ്ടായിരുന്നു. ഒരുപാടുപേരാണ് മെസ്സേജുകളിലൂടെ എന്റെ വിശേഷങ്ങളെക്കുറിച്ച് ചോദിക്കുന്നത്. ഇപ്പോള്‍ വയ്യായ്ക ഒന്നുമില്ലല്ലോയെന്ന ചോദ്യത്തിന് ഉണ്ട് ചെറിയ ബുദ്ധിമുട്ടുകളൊക്കെയുണ്ട്, എന്നാലും പണ്ടത്തെ അത്രയില്ലെന്നായിരുന്നു മൃദുലയുടെ മറുപടി. അനിയത്തിയുടെ മോളെക്കുറിച്ചും മൃദുല സംസാരിച്ചിരുന്നു. വയറ്റില്‍ കിടന്നപ്പോള്‍ ഇത്രയധികം പ്രശ്നമുണ്ടായിരുന്നില്ല, പുറത്ത് വന്നപ്പോഴാണ് പ്രശ്നം, ഇന്നത്തെ ദിവസം അവള് അങ്ങനെ ഉറങ്ങിയിട്ടേയില്ല.ഭക്ഷണം കഴിക്കുന്നതില്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. സ്മെല് എടുക്കാതെ കഴിക്കുവാണെങ്കില്‍ കുഴപ്പമില്ല. ചേച്ചിക്ക് ട്വിന്‍സ് ബേബിയാണോയെന്നൊക്കെ കുറേ പേര് ചോദിച്ചിരുന്നു. അത് ഫേക്ക് ന്യൂസാണ്. ഞാനും ചേട്ടനും ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടേയില്ല. ട്വിന്‍സ് വേണമെന്നൊക്കെ ആഗ്രഹമുണ്ട്്. നമ്മള് വിചാരിച്ചാല്‍ മാത്രം അത് നടക്കില്ലല്ലോയെന്നും മൃദുല പറഞ്ഞിരുന്നുഇപ്പോള് നാലാം മാസം തുടങ്ങി.
ഇപ്പോള്‍ അങ്ങനെ പ്രത്യേകമായി ഇഷ്ടമുള്ള ഭക്ഷണങ്ങളൊന്നുമില്ല. ഇവിടെ അടുത്തുള്ള കടയിലെ മുറുക്ക് ഇഷ്ടമാണ്. അത് കഴിക്കാറുണ്ട്്. യുവയെക്കുറിച്ച് ചോദിച്ചവര്‍ക്കും മൃദുല മറുപടി നല്‍കിയിരുന്നു. സുന്ദരിയുടെ ലൊക്കേഷനിലാണ് ചേട്ടന് ഇപ്പോഴുള്ളത്. ചേട്ടന് ഇപ്പോള്‍ തിരക്കിലാണ്, ഒന്നിച്ച് വീഡിയോകള്‍ എടുക്കാമെന്ന് കരുതിയാണ് കാത്തിരിക്കുന്നത്. ഞാന്‍ തനിച്ചുള്ള വീഡിയോകള്‍ കണ്ടാല്‍ എല്ലാരും ചേട്ടനെ മിസ് ചെയ്യുന്നു എന്ന് പറയും15ാം തീയതിയാണ് കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ്. അന്ന് വാവയെ ഞങ്ങള്‍ എല്ലാരേയും കാണിക്കും. അന്നാണ് നൂലുകെട്ട് വെച്ചിരിക്കുന്നത്. നോര്‍മലി എല്ലാവരും 28നാണ് നൂലുകെട്ടുന്നത്.
വാവയുടെ അച്ഛന്റെ തിരക്ക് കാരണം നമ്മളത് മാറ്റുകയായിരുന്നു. ഇത്രനേരം ഭയങ്കര കരച്ചിലായിരുന്നു, മഞ്ചാടിയിലെ പാട്ടൊക്കെയിട്ട് അനിയത്തി അവളെ ഉറക്കുകയായിരുന്നു. പാര്വതിയെക്കൂടി ലൈവില്‍ കൊണ്ടുവരുമോയെന്ന് ചോദിച്ചപ്പോഴാണ് പാര്‍വതിയും മൃദുലയ്ക്ക് അരികിലേക്ക് വന്നത്.ഉടന്‍ ഇനി സീരിയലൊന്നും ചെയ്യുന്നില്ല. എന്തെങ്കിലും പരിപാടി കിട്ടുകയാണെങ്കില്‍ ചെയ്യും. ഇതൊക്കെ കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ അങ്ങനെയൊരു അവസരം കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും സ്വീകരിക്കും. അധികം വൈകാതെ തന്നെ ഞങ്ങളുടെ ഫോട്ടോഷൂട്ടൊക്കെ ഉണ്ടാവും. അധികം വൈകാതെ തന്നെ യൂട്യൂബ് വീഡിയോ ഇടാമെന്നും മൃദുല പറഞ്ഞിരുന്നു.
about mridula vijay
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...