
Technology
ഇന്ന് മുതല്‍ വാട്ട്സ്ആപ്പില്‍ ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം
ഇന്ന് മുതല്‍ വാട്ട്സ്ആപ്പില്‍ ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം

ഇന്ന് മുതല്‍ വാട്ട്സ്ആപ്പില്‍ ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം
ഇന്ന് മുതല്‍ വാട്ട്സ്ആപ്പില്‍ ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം. കേന്ദ്ര സര്‍ക്കാറിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് വാട്സ്ആപ്പ് ഇന്ത്യയില്‍ വന്‍ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത്. വാട്ട്ആപ്പിലെ വ്യാജ പോസ്റ്റുകളെ തുടര്‍ന്ന് കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും പെരുകുന്നതോടെയാണ് കര്‍ശന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.
വാട്ട്സ്ആപ്പിലെ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഉപയോക്താക്കളാണ് ലോകത്ത് മറ്റു രാജ്യങ്ങളുള്ളതിനെക്കാളും ചിത്രങ്ങളും വീഡിയോകളും മെസേജുകളും ഫോര്‍വേഡ് ചെയ്യുന്നതെന്നത് കണക്കിലെടുത്താണ് ഇന്ത്യക്കാര്‍ക്ക് മാത്രം ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉപഭോക്താക്കള്‍ക്ക് ഒരേ സമയം അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ അനുമതി നല്‍കില്ലെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം പോസ്റ്റുകളുടെ കൂടെയുള്ള ക്യുക്ക് ഫോര്‍വേര്‍ഡ് ബട്ടണും ഒഴിവാക്കും.
ഈ നിയന്ത്രണം ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് വാട്ട്സ്ആപ്പ് ബ്ലോഗിലൂടെ അറിയിച്ചിട്ടുണ്ട്. വാട്ട്സ്ആപ്പില്‍ പരക്കുന്ന വ്യാജ സന്ദേശങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് കമ്പനി അധികൃതരെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Whatsapp forward messages blocked
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാന്‍ താരത്തിനായിട്ടുണ്ട്....
ബിഗ് ബോസ് ഹൗസ് കഴിഞ്ഞപ്പോൾ ഇതെന്താപ്പോ ഒരു ക്ലബ് ഹൗസ്.. എങ്ങനെയാ ആ വീട്ടിൽ കയറുക.. അവിടെ മുഴുവൻ നടന്മാരുടെ വ്യാജന്മാരാണെന്നും...
എതൊരു ഓട്ടോമൊബീലിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണല്ലോ സ്പാര്ക് പ്ലഗ്ഗുകള്‍. എന്‍ജിന്റെ സിലിണ്ടറുകള്‍ക്കുള്ളില്‍ വായുവിനെ ജ്വലിപ്പിച്ച് ഇന്ധനവുമായി സംയോജിപ്പിയ്ക്കുന്നതിന് ആവശ്യമായ സ്പാര്ക് അഥവാ...
സിനിമ രംഗത്ത് കാരവാൻ സംസ്കാരം തുടങ്ങയിട്ട് കുറച്ച് കാലമായി . ഏറ്റവും ആഡംബരത്തോടെയുള്ള കാരവാനുകൾ സ്വന്തമാക്കാൻ മത്സരമാണ് താരങ്ങൾ തമ്മിൽ പോലും....
ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) ഇന്ത്യയിലെത്തിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ്...