
Malayalam
ചക്കപ്പഴം താരം റാഫി വിവാഹിതനായി… വിവാഹവേദിയിൽ നാത്തൂന് എത്തി; ചിത്രങ്ങൾ വൈറൽ
ചക്കപ്പഴം താരം റാഫി വിവാഹിതനായി… വിവാഹവേദിയിൽ നാത്തൂന് എത്തി; ചിത്രങ്ങൾ വൈറൽ
Published on

ചക്കപ്പഴം താരം റാഫി വിവാഹിതനായി. മഹീനയാണ് വധു. കൊല്ലം കടിക്കല്‍ പള്ളിമുക്കില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്.
ഒന്നര വർഷമായി ഇരുവരും പ്രണയത്തിലാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും മഹീനയാണ് ഇഷ്ടം പറഞ്ഞതെന്നും റാഫി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ചക്കപ്പഴത്തിലെ സഹതാരങ്ങളായ അശ്വതി ശ്രീകാന്ത്, അമൽ രാജ്ദേവ്, സബീറ്റ ജോർജ്, അർജുൻ സോമശേഖർ എന്നിവർ വിവാഹത്തിന് എത്തിയിരുന്നു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
കൂട്ടുകാർക്കൊപ്പം ചെയ്ത ടിക്ടോക് വിഡിയോകളിലെ പ്രകടനമാണ് റാഫിയെ ചക്കപ്പഴത്തിന്റെ ഒഡീഷനിലേക്ക് അവസരം നൽകിയത്.
ചക്കപ്പഴം സീരിയലിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് റാഫി ശ്രദ്ധേയനാകുന്നത്. ഈ പരമ്പരയിലെ പ്രകടനത്തിന് മികച്ച ഹാസ്യനടനുള്ള പുരസ്കരം നേടിയിരുന്നു. സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹവുമായി നടക്കുകയാണ് റാഫി ഇപ്പോള്‍. ഇതിനോടകം ചില വെബ് സീരീസുകളിലും ഹ്രസ്വ ചിത്രങ്ങളിലും നടന് അഭിനയിച്ചു കഴിഞ്ഞു.
മുഹമ്മദ് ഹുസൈൻ, റജീന ബീവി ദമ്പതികളുടെ മൂത്തമകനാണ് റാഫി. മുഹമ്മദ് റിയാസ്, ഫാത്തിമ എന്നിവരാണ് സഹോദരങ്ങൾ.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...