Connect with us

സിനിമകളെ തകർക്കാൻ മനപ്പൂർവ്വം അത്തരത്തിൽ ശ്രമിക്കുന്നത് നല്ല കാര്യമല്ല ; ഫാൻസ് സിനിമ കാണരുതെന്ന് പറയാൻ പറ്റുമോ? ആറാട്ടി’നെതിരെയുള്ള ഹേറ്റ് ക്യാംപയ്നിൽ പ്രതികരിച്ച് മമ്മൂട്ടി!

Malayalam

അടുത്തിടെ തീയേറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം ‘ആറാട്ടി’നെതിരെ നടന്ന ഹേറ്റ് ക്യാംപയ്ന്‍ വിഷയത്തിൽ ആദ്യമായി പ്രതികരണവുമായി നടൻ മമ്മൂട്ടി . തന്‍റെ പുതിയ സിനിമ ‘ഭീഷ്മപർവ്വം’ പ്രോമോഷന്‍റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സിനിമയ്ക്ക് എതിരെ ഹേറ്റ് ക്യാംപയ്ൻ നടന്നുവെന്ന സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തകര്‍ മമ്മൂട്ടിയുടെ അഭിപ്രായം ആരായുകയുണ്ടായത്. സിനിമകള്‍ക്കെതിരായ ഹേറ്റ് ക്യാംപയ്ന്‍ നല്ല പ്രവണതയല്ലെന്നും സിനിമകളെ തകര്‍ക്കാന്‍ മനപ്പൂര്‍വ്വം അത്തരത്തിൽ ശ്രമിക്കുന്നത് നല്ല കാര്യമല്ലെന്നും മമ്മൂട്ടി പറഞ്ഞു.

സിനിമകൾക്ക് ഫാൻസ് ഷോ വയ്ക്കുന്നതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. എല്ലാ സിനിമയും സിനിമാസ്വാദകരുടെ സിനിമയാണ്. സിനിമ എല്ലാവര്‍ക്കും ടിക്കറ്റ് കൊടുത്ത് കാണാൻ കഴിയും. അതിൽ ഫാൻസുമുണ്ടാകും. ഫാൻസ് സിനിമ കാണരുതെന്ന് പറയാൻ പറ്റുമോ എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. ഭീഷ്മപർവ്വം സിനിമയിൽ പഴയ മട്ടാഞ്ചേരി ഭാഷ ശൈലി കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെന്നും തീയേറ്ററുകളിൽ 100 ശതമാനം പ്രവേശനത്തിന് അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാ‍ർച്ച് മൂന്നിനാണ് ഭീഷ്മപ‍ർവ്വം തീയേറ്ററുകളിലെത്തുന്നത്.

about mammootty

More in Malayalam

Trending

Recent

To Top