അമ്മയ്ക്ക് വേണ്ടിയുള്ള മകന്റെ പ്രാർത്ഥന ; മകന്റെ ഏറ്റവും വലിയ ആഗ്രഹമാണത് ; ആഗ്രഹത്തിനും പ്രാർത്ഥനയ്ക്കും പിന്നിൽ ഒരു കാരണമുണ്ട്; മകൻ പ്രാർത്ഥിച്ച ആ പ്രാർത്ഥനയെക്കുറിച്ച് നടി രേഖ രതീഷ്!
അമ്മയ്ക്ക് വേണ്ടിയുള്ള മകന്റെ പ്രാർത്ഥന ; മകന്റെ ഏറ്റവും വലിയ ആഗ്രഹമാണത് ; ആഗ്രഹത്തിനും പ്രാർത്ഥനയ്ക്കും പിന്നിൽ ഒരു കാരണമുണ്ട്; മകൻ പ്രാർത്ഥിച്ച ആ പ്രാർത്ഥനയെക്കുറിച്ച് നടി രേഖ രതീഷ്!
അമ്മയ്ക്ക് വേണ്ടിയുള്ള മകന്റെ പ്രാർത്ഥന ; മകന്റെ ഏറ്റവും വലിയ ആഗ്രഹമാണത് ; ആഗ്രഹത്തിനും പ്രാർത്ഥനയ്ക്കും പിന്നിൽ ഒരു കാരണമുണ്ട്; മകൻ പ്രാർത്ഥിച്ച ആ പ്രാർത്ഥനയെക്കുറിച്ച് നടി രേഖ രതീഷ്!
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയങ്കരിയായി അമ്മയാണ് നടി രേഖ രതീഷ്. ഇപ്പോള്‍ സസ്നേഹം എന്ന സീരിയലിലെ അമ്മയായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് നടി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സീരിയലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
അതേസമയം താന്‍ ഇനി അടുത്തൊന്നും അഭിമുഖങ്ങള്‍ നല്‍കില്ലെന്ന് നിലപാടുമായി വന്നിരിക്കുകയാണ് നടി. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലൂടെയാണ് നടി മനസ്സു തുറന്നത്. ഇനി അഭിമുഖം വേണ്ടെന്ന നിലപാട് എടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള മറുപടിയും രേഖ പങ്കുവെച്ചിരുന്നു.
‘എന്റെ വ്യക്തി ജീവിതം ആര്‍ക്കും അറിയാത്ത കാര്യമല്ല. ഞാന്‍ തന്നെ അത് പറഞ്ഞിട്ടുള്ളതാണ്. പിന്നെയും പിന്നെയും അത് പറയേണ്ടതില്ല. അങ്ങനെ എഴുന്നവര്‍ക്ക് പൈസയുടെ ലാഭം ഉണ്ടാവാം. എന്നെ വെറുപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതല്ലെന്ന് എനിക്ക് അറിയാം. ഇതൊന്നും ഞാന്‍ ചിന്തിച്ചോണ്ട് നടക്കുന്നുമില്ല, ഇതെന്നെ ബാധിക്കുകയുമില്ല. പക്ഷേ ഞാന്‍ നോക്കുന്നത് എന്റെ മകന്റെ കാര്യം മാത്രമാണ്. ഇങ്ങനത്തെ ക്യാപ്ഷന്‍ ഇടുന്നവര്‍ അതാലോചിക്കണം.
പുള്ളിക്കാരിയ്ക്ക് ഒരു മകന് ഉണ്ടെന്നും ആ കുട്ടി വളരുകയാണെന്നും അവന്റെ കൂട്ടുകാരുടെയും ടീച്ചേഴ്സും ഒക്കെ ഉണ്ടെന്ന് ഓര്‍ക്കണം. അങ്ങനെ ഉള്ളപ്പോള്‍ ഇത്തരം ക്യാപ്ഷന്‍ കാണുന്നത് അവര്‍ക്കൊരു റീമാര്ക്കായി തോന്നും. അത് ബാധിക്കുന്നത് എന്റെ മകനെയാണ്. എന്നെ പറഞ്ഞാല്‍ കുഴപ്പമൊന്നില്ല.
ഇപ്പോള്‍ ഞാന്‍ നോക്കുന്നത് എന്റെ മകനെ മാത്രമാണ്. അവനൊന്ന് സേഫ് ആവുന്നത് വരെ ഇന്റര്‍വ്യൂ ഒന്നും കൊടുക്കരുത് എന്നാണ് വിചാരിക്കുന്നത്. ഇപ്പോള്‍ ആറാം ക്ലാസിലേക്ക് എത്തുകയാണ്. അവന് പത്താം ക്ലാസ് ഒക്കെ എത്തിയതിന് ശേഷം അഭിമുഖത്തിന് വരാമെന്നാണ് രേഖ പറയുന്നത്.
കുറച്ച് സൈലന്റ് ആയിട്ടുള്ള ആളാണ് മകന് അയാന്. അങ്ങനെ കുസൃതിക്കാരന്‍ ഒന്നുമല്ല. ഒരു വിജയ് ആരാധകനാണ്. വിജയിയുടെ പിറന്നാളിന്റെ തൊട്ടടുത്ത ദിവസമാണ് അവന് ജനിച്ചത്. അതുകൊണ്ടാണോന്ന് അറിയില്ല. വിജയിനോട് അത്രയും ഇഷ്ടമാണ് അവന്. എപ്പോഴും അമ്പലത്തില്‍ പോയാലും കുറേ നേരം പ്രാര്ഥിക്കാറുണ്ട്. അവന് എന്തായിരിക്കും പ്രാര്‍ഥിക്കുന്നതെന്ന് അറിയാന്‍ വേണ്ടി ചോദിച്ചപ്പോള്‍ അമ്മ വിജയിയുടെ കൂടെ അഭിനയിക്കണം. അതാണ് പ്രാര്‍ഥന എന്നാണ് പറഞ്ഞത്. അതിന്റെ കാരണം എന്റെ കൂടെ അവനും ലൊക്കേഷനില്‍ വരാമല്ലോ എന്നതാണ്. വിജയിയെ നേരിട്ട് കാണാനുള്ള അവന്റെ ഓപ്ഷന് ആയിരുന്നത്.
പരസ്പരത്തിലെ പത്മാവതിയമ്മയായി വന്നാണ് രേഖ രതീഷ് മിനിസ്ക്രീനില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് അവിടുന്ന് അമ്മ കഥാപാത്രങ്ങളാണ് നടിയെ തേടി എത്തിയത്. പ്രായവ്യത്യാസം ഒത്തിരി ഉണ്ടെങ്കിലും കിട്ടുന്ന വേഷം മനോഹരമായി ചെയ്യാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. മകന് അയാന്റെ കൂടെ സിംഗിള്‍ മദറായി കഴിയുകയാണ് നടി.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...