മലയാള ചലച്ചിത്ര രംഗത്തെയും ടെലിവിഷനിലെയും പ്രിയതാരങ്ങൾ രണ്ടു ടീമുകളായി തിരിഞ്ഞു ഏറ്റുമുട്ടുന്ന വിസ്മയ കാഴ്ചയിലേക്ക് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. പൂർണമായും ടർഫിൽ അരങ്ങേറുന്ന ഔട്ട്ഡോർ ഗെയിം ഷോയാണ് “സൂപ്പർ ചലഞ്ച്”. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ ഏഷ്യാനെറ്റിൽ ഫെബ്രുവരി 27 , ഞാറാഴ്ച വൈകുന്നേരം 4.30 നാണ് സംപ്രേക്ഷണം ചെയ്യുക.
മിനിസ്ക്രീൻ പരമ്പരകളിലൂടെയും പരിപാടികളിലൂടെയും ശ്രദ്ധേയമായ താരങ്ങളാണ് മത്സരാർത്ഥികളായി എത്തുന്നത്. കുടുംബവിളക്ക് താരങ്ങളായ ശരണ്യ ആനന്ദ് , കെ കെ മേനോൻ , നൂബിൻ ജോണി എന്നിവരും സ്മിത , ബിജു കുട്ടൻ , മണിക്കുട്ടൻ , ധന്യ മേരി വര്ഗീസ് , ദേവി ചന്ദന , വീണ നായർ , റോൻസൺ , തങ്കച്ചൻ , അഖിൽ , രേഷ്മ നായർ , അശ്വതി , അവന്തിക തുടങ്ങിയ വൻ താരനിരയാണ് ടീമുകളിലായി മത്സരിക്കാനെത്തുന്നു .
എഴുപുന്ന ബൈജുവും അബു സലീമുമാണ് ടീമുകളുടെ ക്യാപ്റ്റന്മാരായി എത്തുന്നത് . പ്രജോദ് കലാഭവനും മീരയുമാണ് അവതാരകനായി എത്തുന്നുന്നത് .
കൂടാതെ ജനപ്രിയതാരങ്ങൾക്കൊപ്പം കോമഡി സ്റ്റേഴ്സിലെ താരങ്ങളും അവതരിപ്പിക്കുന്ന കോമഡി സ്കിറ്റുകളും ചടുല ഡാൻസ് നമ്പറുകളുമായി കുടുംബവിളക്കിലെ വില്ലത്തിത്താരം ശരണ്യ ആനന്ദ് അവതരിപ്പിക്കുന്ന ന്യർത്തവും കാത്തിരിക്കുകയാണ് പ്രേക്ഷകർ.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...