അന്ന് ചേച്ചിയ്ക്ക് തീരെ വയ്യായിരുന്നു; ശരീരവും മുഖവുമൊക്കെ വല്ലാതായിരുന്നു; അസുഖത്തിന്റെ തുടക്കമായിരുന്നു; ആ അവസ്ഥയില്‍ കണ്ടപ്പോള്‍ സങ്കടം തോന്നി; അവസാനനാളുകളിൽ കണ്ട കാഴ്ച; ജയകുമാര്‍ പറയുന്നു!
അന്ന് ചേച്ചിയ്ക്ക് തീരെ വയ്യായിരുന്നു; ശരീരവും മുഖവുമൊക്കെ വല്ലാതായിരുന്നു; അസുഖത്തിന്റെ തുടക്കമായിരുന്നു; ആ അവസ്ഥയില്‍ കണ്ടപ്പോള്‍ സങ്കടം തോന്നി; അവസാനനാളുകളിൽ കണ്ട കാഴ്ച; ജയകുമാര്‍ പറയുന്നു!
അന്ന് ചേച്ചിയ്ക്ക് തീരെ വയ്യായിരുന്നു; ശരീരവും മുഖവുമൊക്കെ വല്ലാതായിരുന്നു; അസുഖത്തിന്റെ തുടക്കമായിരുന്നു; ആ അവസ്ഥയില്‍ കണ്ടപ്പോള്‍ സങ്കടം തോന്നി; അവസാനനാളുകളിൽ കണ്ട കാഴ്ച; ജയകുമാര്‍ പറയുന്നു!
കെപിഎസി ലളിതയെ കുറിച്ചുള്ള ഓർമ്മകളാണ് ഇന്ന് സോഷ്യൽ മീഡിയയും മാധ്യമങ്ങളും നിറയെ. നാടകത്തിലൂടെ സിനിമയിലെത്തിയ കെപിഎസി ലളിത പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു. മലയാളത്തിലെ മഹാരഥന്മാര് മുതല്‍ പുതുതലമുറക്കാരുടെ സിനിമകളില്‍ വരെ അഭിനയിച്ച കെപിഎസി ലളിത ഒടിടി ലോകത്തും സാന്നിധ്യം അറിച്ചിരുന്നു.
കെപിഎസി ലളിത അരങ്ങൊഴിയുന്നെങ്കിലും സിനിമാ ലോകത്തു നിന്നും മായുകയില്ല. അത്രത്തോളം കഥാപാത്രങ്ങളിലൂടെയാണ് കെപിഎസി ലളിത ജീവിക്കുന്നത്. സിനിമയിലും നാടകത്തിലും മാത്രമല്ല ടെലിവിഷനിലും നിറഞ്ഞു നിന്നിരുന്നു കെപിഎസി ലളിത. മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയിലെ മായാവതി അമ്മയെ മലയാളികള്‍ എങ്ങനെ മറക്കാനാണ്. മായാവതിയും മകള്‍ അര്‍ജുനനും മരുമകള്‍ മോഹനവല്ലിയും കൊച്ചുമക്കളുമൊക്കെ മലയാളികളുടെ കുടുംബത്തിന്റെ ഭാഗമാണ്.
തട്ടീം മുട്ടീം പരമ്പരയില്‍ കെപിഎസി ലളിതയുടെ മകനായി എത്തിയ ജയകുമാര്‍ പ്രിയതാരത്തെ ഓര്‍ക്കുകയാണ്. വനിത ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
“ഞാനും ചേച്ചിയും ഒന്നിച്ച് അഭിനയിക്കാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷമാകുന്നു. അതിന് മുമ്പ് ചേച്ചിയെ പരിചയമില്ല. 2012 ജൂലൈ മാസത്തില്‍ തട്ടീം മുട്ടീം ചിത്രീകരണം തുടങ്ങുമ്പോഴാണ് ഞാന്‍ ചേച്ചിയെ ആദ്യമായി പരിചയപ്പെടുന്നത്. ആ സ്നേഹവം കരുതലും അവസാന കാലം വരെയണ്ടായിരുന്നുവെന്നാണ് ജയകുമാര്‍ പറയുന്നത്. ചേച്ചിയുടെ മകനായ ഇത്രയും ദീര്‍ഘകാലം അഭിനയിക്കാനുള്ള അവസരം ലഭിച്ചത് ഭാഗ്യമാണെന്നും അദ്ദേഹം പറയുന്നു. മാസത്തില്‍ ഒരാഴ്ചയെങ്കിലും ഞങ്ങള്‍ ഒന്നിച്ചുണ്ടാകുമാമയിരുന്നു. ഒരു അനിയനോടെന്ന പോലെയായിരുന്നു തന്നെ പരിഗണിച്ചിരുന്നതെന്നും ജയകുമാര്‍ പറയുന്നു.
താനും ചേച്ചിയും അടുത്തടുത്ത നാട്ടുകാരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു ചേച്ചി കായംകുളവും താന്‍ കരുനാഗപ്പള്ളിയും ആണെന്നും അതിനാല്‍ ചേച്ചി തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും താനും ഭാര്യയും ചേച്ചിയുടെ വീട്ടില്‍ ചെന്ന് താമസിച്ചിട്ടുണ്ടെന്നും ജയകുമാര്‍ പറയുന്നു.
ചേച്ചിയോടൊപ്പം അഭിനയിക്കുമ്പോള്‍ അതിന്റെ ഗുണം നമുക്ക് കിട്ടും. ചേച്ചിയുടെ മരണം വളരെയധികം വേദനിപ്പിക്കുന്നതാണെന്നും പകരമൊരാളില്ലാത്ത പ്രതിഭയാണെന്നും ജയകുമാര്‍ പറയുന്നു. തന്നെ ആരും അധികം അറിയാത്ത കാലത്ത് കെപിഎസി ലളിതയെ പോലൊരു വലിയ കലാകാരിയുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് വലിയ കാര്യമാണെന്നും അദ്ദേഹം പറയുന്നുണ്ട്.
കെപിഎസി ലളിതയെ അവസാനമായി കണ്ടതിനെക്കുറിച്ചും ജയകുമാര്‍ മനസ് തുറക്കുന്നുണ്ട്. ചേച്ചി വയ്യാതെ കിടന്നപ്പോള്‍ പോയി കാണാനുള്ള സാഹചര്യമായിരുന്നില്ല. കൊവിഡിന്റെ പ്രശ്നങ്ങളായിരുന്നുവെന്നാണ് ജയകുമാര്‍ പറയുന്നത്. എന്നാല്‍ ചേച്ചിയുടെ ആരോഗ്യസ്ഥിതിയെക്കറിച്ചും മറ്റും എല്ലാ ദിവസവും അറിയുന്നുണ്ടായിരുന്നുവെന്നും അ്ദ്ദേഹം പറയുന്നു.
അവസാനം ചേച്ചിയെ കണ്ടത് 2021 ഓഗസ്റ്റിലായിരുന്നു. ഒരു ദിവസത്തെ വര്‍ക്കിനായി ചേച്ചി വന്നിരുന്നു. അന്ന് ചേച്ചിയ്ക്ക് തീരെ വയ്യായിരുന്നു. ശരീരവും മുഖവുമൊക്കെ വല്ലാതായിരുന്നു. അസുഖത്തിന്റെ തുടക്കമായിരുന്നു. നല്ല ക്ഷീണമുണ്ടായിരുന്നു. വളരെ എനര്‍ജെറ്റിക്കായ ചേച്ചിയെ ആ അവസ്ഥയില്‍ കണ്ടപ്പോള്‍ വലിയ സങ്കടം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...