Connect with us

മലയാളത്തിലെ സൂപ്പര്‍താര പരിവേഷമുള്ള നടനോട് പണം കടമായി ചോദിച്ചപ്പോള്‍ തന്റെ ഭാര്യയോട് ചോദിക്കാനായിരുന്നു ആവശ്യപ്പെട്ടത്, ഭരതനും പത്മരാജനുമെല്ലാം സഹായിച്ച് സിനിമയിലെത്തിയ നടന്റെ ആ വാക്കുകള്‍ ലളിതയെ തളര്‍ത്തി; അപ്പോഴും ഒപ്പം നിന്നത് ദിലീപ് മാത്രമായിരുന്നു!

Malayalam

മലയാളത്തിലെ സൂപ്പര്‍താര പരിവേഷമുള്ള നടനോട് പണം കടമായി ചോദിച്ചപ്പോള്‍ തന്റെ ഭാര്യയോട് ചോദിക്കാനായിരുന്നു ആവശ്യപ്പെട്ടത്, ഭരതനും പത്മരാജനുമെല്ലാം സഹായിച്ച് സിനിമയിലെത്തിയ നടന്റെ ആ വാക്കുകള്‍ ലളിതയെ തളര്‍ത്തി; അപ്പോഴും ഒപ്പം നിന്നത് ദിലീപ് മാത്രമായിരുന്നു!

മലയാളത്തിലെ സൂപ്പര്‍താര പരിവേഷമുള്ള നടനോട് പണം കടമായി ചോദിച്ചപ്പോള്‍ തന്റെ ഭാര്യയോട് ചോദിക്കാനായിരുന്നു ആവശ്യപ്പെട്ടത്, ഭരതനും പത്മരാജനുമെല്ലാം സഹായിച്ച് സിനിമയിലെത്തിയ നടന്റെ ആ വാക്കുകള്‍ ലളിതയെ തളര്‍ത്തി; അപ്പോഴും ഒപ്പം നിന്നത് ദിലീപ് മാത്രമായിരുന്നു!

മലയാളികളുടെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ അഭിനയ വിസ്മയമായിരുന്നു കെപിഎസി ലളിത. നായികാ കഥാപാത്രത്തെ ഒരിക്കലും ആഗ്രഹിക്കാതെ കിട്ടിയ കഥാപാത്രങ്ങളെ അതിന്റെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരം. കടമായിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ബാധ്യത. ചരിച്ചു കൊണ്ടു അഭിനയിക്കുമ്പോഴും അവരുടെ ഉള്ള് പിടഞ്ഞത് വീട്ടിത്തീര്‍ക്കാനുളള കടത്തെ കുറിച്ചായിരുന്നു. സിനിമയില്‍ ചുരുക്കം ചിലര്‍ മാത്രമാണ് ലളിതയെ കൈമറന്ന് സഹായിച്ചത്.

വൈശാലി എന്നത് ഭരതന്റെ സ്വപ്ന സിനിമയായിരുന്നു. മലയാളിയെ ഞെട്ടിച്ച സിനിമ. ഇതിന് ശേഷം ചെന്നൈയില്‍ വൈശാലി എന്ന പേരില്‍ ഭദ്രന്‍ ഒരു വീടു വച്ചു. തന്റെ കലാ ഹൃദയം പ്രതിഫലിപ്പിക്കുന്ന തരത്തിലെ മണി മാളിക. വൈശാലിയെന്ന വീടിന്റെ കടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഈ കടം വീട്ടാനായി ആ വീടും വിറ്റു. അപ്പോഴും കടം തീര്‍ക്കാന്‍ വീടു വിറ്റ് കിട്ടിയ പണം പര്യാപ്തമായിരുന്നില്ല.

പിന്നീട് ഭരതന്റെ മരണം. ഇതോടെ ജീവിത പ്രാരാബ്ദങ്ങളെല്ലാം ലളിതയുടെ തോളിലായി. എത്ര അഭിനയിച്ചാലും തീര്‍ത്ത അത്രയുണ്ടായിരുന്നു ബാധ്യത. ഭരതന്‍ മരിക്കുമ്പോള്‍ ഏകദേശം ഒരു കോടിരൂപ കടം വരുത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ ആ കടം വീട്ടാനുള്ള ചുമതല ലളിതയുടെതായി. വിവാഹം കഴിക്കാന്‍ പ്രായമായ മകളും മകനും മാത്രമേയുണ്ടായിരുന്നു. കടം കാരണം മദ്രാസിലെ വീടെല്ലാം വിറ്റിരുന്നു. അങ്ങെയിരിക്കുമ്പോള്‍ ദിലീപാണ് സഹായവുമായി വന്നതെന്ന് ലളിത പറഞ്ഞിരുന്നു. അന്ന് മഞ്ജുവാര്യരാണെത്രെ പണം കൊണ്ടുവരുന്ന കാര്യം സൂചിപ്പിച്ചത്. ലളിതേച്ചിക്കു പണത്തിന്റെ ആവശ്യമുണ്ടെന്ന് ദിലീപേട്ടന്‍ പറഞ്ഞിരുന്നു. അതുകൊടുത്തയച്ചിട്ടുണ്ടെന്ന് മഞ്ജുവാണു വിളിച്ചുപറഞ്ഞത്.

മകളുടെ വിവാഹമായിരുന്നു ലളിതയുടെ ജീവിതത്തിലെ മറ്റൊരു പ്രതിസന്ധി ഘട്ടം. സഹായിക്കാന്‍ ആരുമില്ലേ എന്ന് സ്വയം ചോദിച്ച സമയം. മലയാളത്തില്‍ സൂപ്പര്‍താര പരിവേഷമുള്ള നടനോട് പണം കടമായി ചോദിച്ചപ്പോള്‍ തന്റെ ഭാര്യയോട് ചോദിക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഭരതനും പത്മരാജനുമെല്ലാം സഹായിച്ച് സിനിമയിലെത്തിയ നടന്റെ ആ വാക്കുകള്‍ ലളിതയെ തളര്‍ത്തിയിരുന്നു.

ലളിതയുടെ മകന്റെ അപകടവും അവരെ തളര്‍ത്തി. അപ്പോഴും ദിലീപായിരുന്നു സഹായം. മകന് തിരിച്ചു വരവിനായി സിനിമ പോലും ദിലീപ് ഒരുക്കാന്‍ തയ്യാറായി. അതായിരുന്നു ചന്ദ്രേട്ടന്‍ എവിടെയാണ് എന്ന സിനിമ. ചികില്‍സാ സമയത്ത് സുരേഷ് ഗോപിയും സഹായവുമായെത്തി. അതല്ലാതെ ഒരു നടനും തന്നെ സഹായിച്ചതായി കെപിഎസി ലളിത ഒരിടത്തും പറഞ്ഞിട്ടില്ല. പല ചാനല്‍ അഭിമുഖത്തിലും സഹായിക്കുന്നവരെ കൃത്യമായി പറയുന്ന സ്വഭാവക്കാരിയായിരുന്നു ലളിത. ദിലീപ് വന്ന വഴി മറക്കാത്തവനാണെന്നാണ് ലളിത മുമ്പ് പറഞ്ഞിരുന്നു. ലളിതയുടെ മകളുടെ വിവാഹത്തിനു സഹായിച്ചത് നടനും സംവിധായകനുമായ ലാല്‍ ആയിരുന്നു. അതുപോലെ ഫാസിലും ജയരാജും സഹായിച്ചതായി അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

1978ലായിരുന്നു സംവിധായകന്‍ ഭരതനുമായുള്ള വിവാഹം. ഭരതനെ വിവാഹം കഴിച്ചതിനുശേഷവും കെപിഎസി ലളിതുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിയിരുന്നില്ല. കടുത്ത മദ്യപാനവും എക്‌സെന്‍ട്രിക്ക് സ്വഭാവവും കൂടെപ്പിറപ്പായിരുന്ന ഭരതന്‍ വരുത്തിയ കടം വീട്ടിയതും ഈ അഭിനേത്രിയാണ്. അതേക്കുറിച്ച് കെപിഎസി ലളിത ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു.” അത്രക്ക് സാമ്പത്തിക അച്ചടക്കമുള്ള ജീവിതം ആയിരുന്നില്ല ഭരതേട്ടന്റെത്. പൊതുവെ കലാകാരന്മാര്‍ അങ്ങനെയാണെല്ലോ. അവസാനകാലത്ത് ഭരതേട്ടന്‍ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞതും വലിയ ബാധ്യതയാണ് ഉണ്ടാക്കിയത്. മറ്റുള്ളവര്‍ക്കുവേണ്ടി ഞങ്ങള്‍ എടുത്ത ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായി. എന്നാല്‍ ഞങ്ങളുടെ സ്വന്തം പ്രൊഡക്ഷന്‍ വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്. അവസാനം ഇറങ്ങിയ മഞ്ചീരധ്വനി എന്ന ചിത്രമൊക്കെ കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് ഉണ്ടാക്കിയത്’ എന്നും ലളിത പറഞ്ഞിരുന്നു.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കെപിഎസി ലളിതക്ക് സര്‍ക്കാര്‍ ചികിത്സാസഹായം അനുവദിച്ചതും വിവാദമായിരുന്നു. സിനിമാതാരങ്ങള്‍ക്ക് കൈയില്‍ പണമില്ലേ എന്തിനാണ് സര്‍ക്കാര്‍ സഹായം എന്നാണ് പലരും ചോദിച്ചത്. സിനിമാ മേഖലയില്‍ അവശത അനുഭവിക്കുന്ന, സാമ്പത്തിക ബുദ്ധിമുട്ടുള്ള ധാരാളം കലാകാരന്മാരുണ്ടെന്നും അതില്‍ കെപിഎസി ലളിതയ്ക്ക് മാത്രം സാമ്പത്തിക സഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും വിപി സജീന്ദ്രന്‍ പറഞ്ഞത്.

അതേസമയം കെപിഎസി ലളിതയുടെ ചികില്‍സാ സഹായത്തെ അനകൂലിക്കയാണ് ബിജെപി നേതാവ് കൂടിയായ സുരേഷ് ഗോപി എം പി ചെയ്തത്. ചികില്‍സാ സഹായത്തെ ബിജെപി എതിര്‍ക്കുമ്പോളാണ് സുരേഷ് ഗോപിയുടെ വേറിട്ട അഭിപ്രായം. ”അവരുടെ അവസ്ഥ സര്‍ക്കാര്‍ അറിഞ്ഞിട്ടാവാം സഹായം നല്‍കുന്നത്. നടി കെപിഎസി ലളിതയ്ക്ക് ചികിത്സ നല്‍കിയത് സര്‍ക്കാരാണ്. സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ വന്നിട്ടുണ്ടാവും. അപ്പോള്‍ സര്‍ക്കാര്‍ അത് പരിശോധിച്ച് കാണും. അവര്‍ക്ക് അത് അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാവും ഇങ്ങനെയൊരു തീരുമാനമെടുത്തത്’ എന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. അതും ലളിതയ്ക്ക് ലഭിക്കാവുന്ന വലിയൊരു സഹായമായിരുന്നു.

More in Malayalam

Trending

Recent

To Top