
Malayalam
ഡേ ഇൻ മൈ ലൈഫിന് ഇടയിൽ അമൃത നായർക്ക് പണി കൊടുത്ത് അനിയൻ; വീഡിയോ വൈറൽ!
ഡേ ഇൻ മൈ ലൈഫിന് ഇടയിൽ അമൃത നായർക്ക് പണി കൊടുത്ത് അനിയൻ; വീഡിയോ വൈറൽ!

കുടുംബ വിളക്ക് പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അമൃത നായർ. നടി പാർവതി വിജയ് വിവാഹം കഴിഞ്ഞ് പോയതോടെയാണ് അമൃതയെ തേടി ശീതൾ എന്ന കഥാപാത്രം എത്തിയത്. ശീതൾ എന്ന കഥാപാത്രം അമൃത മികവുറ്റതാക്കിയതോടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും താരത്തിനായി. യൂട്യൂബിലൂടെ സ്ഥിരം വീഡിയോകളും അമൃത പങ്കുവയ്ക്കാറുണ്ട്.
യൂട്യൂബ് സജീവമായ സാഹചര്യത്തില്‍ സിനിമ – സീരിയല്‍ സെലിബ്രിറ്റികളുടെ എല്ലാം ജീവിതം സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാണ്. പലര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. അതുവഴി വീട്ടിലെ കാഴ്ചകളും ബാഗിലെ രഹസ്യങ്ങളും കിടപ്പ് മുറിയുടെ ഭംഗിയും എല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നത് സ്ഥിരം കാഴ്ചയാണ്. അക്കൂട്ടത്തില്‍ ഡേ ഇന്‍ മൈ ലൈഫ് എന്ന സെഗ്മെന്റും രസകരമാണ്. നടി അമൃത നായരുടെ ഡേ ഇന്‍ മൈ ലൈഫ് ആണ് ഇപ്പോള്‍ വൈറലാകുന്നത് .
ഡേ ഇന്‍ മൈ ലൈഫ് ആണ് നടിയുടെ ഏറ്റവും പുതിയ വീഡിയോ. ഹൃദയം സിനിമ കാണാന്‍ പോയിതിരിച്ചെത്താന് വൈകിയത് കൊണ്ട് ഉണരാനും വൈകി. എഴുന്നേറ്റ് വരുന്നത് മുതല്‍ ഉറങ്ങാന്‍ പോകുന്നത് വരെയുള്ള വിശേഷം വീഡിയോയില്‍ കാണിക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ പോയി മീന്‍ വാങ്ങി വന്ന് കഴുകുന്നത് എല്ലാം അമൃത തന്നെയാണ്. ഷൂട്ടിങ് ഉണ്ടെങ്കില്‍ ഇതൊന്നും ചെയ്യേണ്ടായിരുന്നു എന്ന് നടി ഇടയ്ക്ക് പറയുന്നുണ്ട്.അനിയനൊപ്പമുള്ള കോമ്പിനേഷന്‍ വളരെ റിയല്‍ ആയിരുന്നു. 12 മണിയായിട്ടും ഉറക്കം തെളിയാത്ത അനിയനെ രണ്ട് വട്ടം ശല്ല്യം ചെയ്യാന്‍ പോയപ്പോള്‍ ‘ഇറങ്ങി പോടീ’ എന്ന് പറഞ്ഞ് തിരിഞ്ഞ് കിടക്കുന്ന അനിയനെ കാണാം. പിന്നീട് വണ്ടി കഴുകുന്ന ഇടത്ത് നിന്ന് രണ്ട് പേരും തല്ല് കൂടുന്നതും രസകരമാണ്. നിനക്കിട്ട് ഒരു പണി തരാം എന്ന് പറഞ്ഞ് അനിയന് ആണ് ആദ്യം അമൃതയ്ക്ക് നേരെ പൈപ്പ് പിടിയ്ക്കുന്നത്. പിന്നെ അവിടെ വെള്ളം കൊണ്ട് അടിയായിരുന്നു.അമ്മയുമായുള്ള കോമ്പിനേഷന്‍ രംഗങ്ങളാണ് ഇഷ്ടപ്പെട്ടത് എന്ന് ആരാധകര്‍ കമന്റ് എഴുതുന്നു. വണ്ടി കഴുകുന്ന കാഴ്ചയും വളര്‍ത്ത് മൃഗങ്ങളെ കളിപ്പിക്കുന്നതുമൊക്കെയായ രംഗങ്ങള്‍ കാണാമായിരുന്നു. അമ്മുവിന്റെ അവതരണവും ശബ്ദവുമാണ് പലരും ആരാധിക്കുന്നത്.
about amrutha nair
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...