Connect with us

കൂടെവിടെ കലാശക്കൊട്ടിന് ഇന്ന് തുടക്കം; ട്വിസ്റ്റുകൾ നിറഞ്ഞ തേവർമല യാത്ര ; മിസ്റ്റർ “ഡി” മരണത്തിന്റെ “ഡി”; കളി മാറി മക്കളെ ; കൂടെവിടെ പുത്തൻ കഥയുമായി പുത്തൻ എപ്പിസോഡ് !

Malayalam

കൂടെവിടെ കലാശക്കൊട്ടിന് ഇന്ന് തുടക്കം; ട്വിസ്റ്റുകൾ നിറഞ്ഞ തേവർമല യാത്ര ; മിസ്റ്റർ “ഡി” മരണത്തിന്റെ “ഡി”; കളി മാറി മക്കളെ ; കൂടെവിടെ പുത്തൻ കഥയുമായി പുത്തൻ എപ്പിസോഡ് !

കൂടെവിടെ കലാശക്കൊട്ടിന് ഇന്ന് തുടക്കം; ട്വിസ്റ്റുകൾ നിറഞ്ഞ തേവർമല യാത്ര ; മിസ്റ്റർ “ഡി” മരണത്തിന്റെ “ഡി”; കളി മാറി മക്കളെ ; കൂടെവിടെ പുത്തൻ കഥയുമായി പുത്തൻ എപ്പിസോഡ് !

മലയാളി യൂത്തും കുടുംബവും ഒരുപോലെ ഏറ്റെടുത്തിരിക്കുന്ന പരമ്പരയാണ് കൂടെവിടെ. ഇന്ന് ഒരു പ്രത്യേക ഉണർവ് കഥയ്ക്ക് വന്നിട്ടുണ്ട്. കാഴ്ച്ചയിൽ തന്നെ ഒരു പഞ്ചുണ്ട്. തീർത്തും വ്യത്യസ്ത കഥാപശ്ചാത്തലത്തിലേക്കാണ് കഥ വഴിമാറിയിരിക്കുന്നത്. വിദ്യാഭ്യാസത്തിനായി ജീവിതം മാറ്റിവെച്ച ഒരു പാവം പെൺകുൺകുട്ടിയുടെ കഥയായിട്ടാണ് കൂടെവിടെ തുടങ്ങിയത്. ശേഷം അവളിലേക്ക് ഋഷി കടന്നുവന്നതോടെ അൽപസ്വല്പം മാറ്റങ്ങൾ വന്നിട്ടുണ്ട്.

ഇന്ന് സൂര്യ കൈമൾ ഒരു അപകടത്തിലേക്ക് നടന്നുകയറുന്ന എപ്പിസോഡ് ആണ്. കഴിഞ്ഞ വെള്ളിയാഴ്‌ച വരെ നമ്മൾ കണ്ടുനിർത്തിയതല്ല ഇന്ന്… ഒരു പുതിയ കഥാപാത്രവും വളരെ വ്യത്യസ്തമായ ഒരു പേരും എല്ലാം ഇന്ന് കഥയിലേക്ക് വരുന്നുണ്ട്.

തേവർമലയിലേക്കുള്ള ഋഷിയുടെയും സൂര്യയുടെയും യാത്ര, മിത്രയും നീതുവും നിമയും ഒരുപോലെ ഉറ്റുനോക്കുന്നത് റാണിയമ്മ ഒരുക്കിവച്ചിരിക്കുന്ന ആ പ്ലാൻ എന്താണെന്ന് അറിയാനാണ്. റാണിയമ്മയുടെ പ്ലാൻ ശരിക്കും റാണിയമ്മയ്ക്ക് പോലും അറിയില്ല എന്നതാണ് ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് തോന്നിയത്. പക്ഷെ ഇടയിൽ ചരട് വലിക്കുന്നത് ജഗന്നാഥനാണ്. സാക്ഷാൽ ജഗന്നാഥൻ.

എന്നാൽ ഈ കലാശക്കൊട്ട് അവസാനിക്കുമ്പോൾ വിജയം ആഘോഷിക്കുന്നത് ആരാകും എന്നും അത് എങ്ങനെ ആകും എന്നുമൊക്കെയാണ് കാണേണ്ടത്. ഇന്ന് തേവർമല യാത്ര മാത്രമല്ല. ജഗൻ അതിഥി കൂടിക്കാഴ്ചകൂടിയുണ്ട്. പ്രമാണം പാളിപ്പോയപ്പോൾ അതിഥിയ്ക്ക് മുന്നിൽ നിന്നും ചമ്മിനാറി ഓടിയ ജഗൻ അടുത്ത പ്രമാണവുമായിട്ടാണ് അതിഥിയ്ക്ക് മുന്നിൽ എത്തിയിരിയ്ക്കുന്നത്.

ഇത്തവണ അതിഥി ഒന്ന് ഷോക്ക് ആകും . എന്നാൽ ഈ വിഷയത്തിൽ അതിഥിയ്ക്ക് നേരിട്ട് ഒന്നും തന്നെ ചെയ്യാനില്ല. പക്ഷെ ചെയ്യാനുള്ള ഒരു അധികാരി ഈ നാട്ടിലുള്ള കാര്യം റാണിയമ്മ എന്തെ ഓർത്തില്ല. ജഗനെ തുടക്കം മുതൽ ചതുർത്ഥിയായിരുന്ന ഋഷികേശിനെ ഇവിടെ റാണിയമ്മ മറക്കാൻ പാടില്ലായിരുന്നു .

എന്നാലും അച്ഛന്റെ വീട്.. അതും കുടുംബ സ്വത്ത് , അതൊക്കെ ഒറ്റ ദിവസം കൊണ്ട് റാണിയമ്മ ജഗന്റെ പേരിലേക്ക് മാറ്റുമ്പോൾ ഋഷി ഇതൊന്നും അറിയില്ല എന്നാണോ കരുതുന്നത്. അതോ തേവർമലയിൽ നിന്നും ഋഷി വരുമ്പോൾ സൂര്യയെ നഷ്ട്ടപ്പെട്ട അവസ്ഥയിൽ ഒരു കോമാ സ്റ്റേജിലേക്ക് പോകും, അപ്പോൾ ഋഷി ഇതൊന്നും അറിയില്ല എന്നാകും കരുതിയത്.

ഏതായാലും ഇന്ന് ഒരു കലാശക്കൊട്ടിന്റെ തുടക്കം കാണാം. എന്നാൽ വരുന്ന വെള്ളിയാഴ്ചയാകും ആ സസ്പെൻസ് എന്തെന്ന് നമ്മളിലേക്ക് എത്തുക. അതുവരെ നമുക്ക് ഇവർ എന്തൊക്കെ കാണിക്കും എന്നുള്ളത് കാണാം. എസ്പെഷ്യലി നീതു. കൂട്ടത്തിൽ നീതുവാണ് കുരുട്ടുബുദ്ധിയുടെ റാണി.. ദി ജൂനിയർ റാണിയമ്മ . അപ്പോൾ ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് നിങ്ങളും അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. പുതിയ റൈറ്ററുടെ ഡയലോഗുകൾ ഒക്കെയും നല്ല പഞ്ചുണ്ട് . ഇനി പ്രണയം സീൻ വരുമ്പോഴും അതിഥി ടീച്ചറുടെ ഇമോഷണൽ സീൻ വരുമ്പോഴും അവിടെ റോസ് മിൽക്ക് കടന്നുവരുമോ എന്ന് നോക്കാം..

about koodevide

More in Malayalam

Trending

Recent

To Top