വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗായത്രി സുരേഷ്. എന്നാല്‍ ഇടയ്ക്കിടെ താരം സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിറയാറുണ്ട് താരം. അടുത്തിടെ കാര്‍ അപകടത്തില്‍പ്പെട്ടതും പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യണം എന്നു പറഞ്ഞതുമെല്ലാം തന്നെ ട്രോളന്മാര് ഏറ്റെടുത്തിരുന്നു.
പിന്നാലെ ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ഗായത്രി രംഗത്തെത്തിയിരുന്നു. ഇതോടെ നടിയെ ‘ജൂനിയര്‍ കങ്കണ’ എന്ന് സോഷ്യല്‍ മീഡിയ വിളിക്കാറുണ്ട്. ഈ വിളിയോട് പ്രതികരിച്ചിരിക്കുകയാണ് ഗായത്രി ഇപ്പോള്‍.
ജൂനിയര്‍ കങ്കണയെന്ന് തന്നെ പലരും വിളിക്കാറുണ്ട്. അത്രയ്ക്ക് ഓണ്‍ ദ ഫേസായി താന്‍ പറയാറില്ല. കുറച്ച് ലാഘവത്തോടെയാണ് താന്‍ പറയാറുള്ളത്. കങ്കണ കുറച്ചൂടെ സ്ട്രെയ്റ്റ് ഫോര്‍വേഡായുമൊക്കെയല്ലേ പറയാറ്. തനിക്ക് ഇഷ്ടമുള്ള നടിയാണ് കങ്കണ.
നല്ല ഫാഷന്‍ സെന്‍സും ഡ്രസിംഗ് സെന്‍സുമൊക്കെയാണ് അവരുടേത് എന്നാണ് ഗായത്രി പറയുന്നത്. തന്നെ കുറിച്ച് ചില തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാലിന്റെ കാര്യം താന്‍ പറഞ്ഞതാണ്. ആക്സിഡന്റ് ഉണ്ടായതാണ്. അതൊക്ക ഉള്ള കാര്യമാണ് എന്നും ഗായത്രി പറയുന്നു.
അതേസമയം, പരിഹസിക്കപ്പെടല്‍ ഒരു ട്രെന്‍ഡ് ആയപ്പോഴാണ് ട്രോളുകള്‍ നിരോധിക്കണം എന്ന് താന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത് എന്നാണ് ഗായത്രി പറയുന്നത്. പരിഹസിക്കുന്നവരല്ല നമുക്ക് വേണ്ടതെന്നും നല്ലോണം പൊക്കിപ്പറയുന്ന, ഇന്‍സ്പെയര്‍ ചെയ്യുന്ന ഒരു ജനതയെയാണ് നമുക്ക് വേണ്ടത് എന്നാണ് ഗായത്രി പറയുന്നത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...