News
സന്തോഷം കെട്ടടങ്ങാൻ മണിക്കൂറുകൾ മാത്രം….. അവസാനത്തെ പിടിവള്ളി പൊട്ടി! ആ ചോദ്യങ്ങൾ വരിഞ്ഞ് മുറുക്കും, ഇന്ന് വീഴും എല്ലാം തീർന്നു
സന്തോഷം കെട്ടടങ്ങാൻ മണിക്കൂറുകൾ മാത്രം….. അവസാനത്തെ പിടിവള്ളി പൊട്ടി! ആ ചോദ്യങ്ങൾ വരിഞ്ഞ് മുറുക്കും, ഇന്ന് വീഴും എല്ലാം തീർന്നു
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ച ആകുകയാണ്. ദിലീപ് അടക്കമുള്ളവരുടെ നിര്‍ണായകമായ മൊബൈല്‍ഫോണ്‍ പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചെന്നുള്ള പുതിയ വിവരമാണ് ഏറ്റവും ഒടുവിൽ വന്നത്. സൈബര്‍ ഫൊറന്‍സിക് പരിശോധനയിലെ നിഗമനങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
ഇതിന്റെ വെളിച്ചത്തില്‍ ദിലീപിന്‍റെ സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യംചെയ്യും. കേസിൽ പ്രതികളുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചതിനെത്തുടർന്നാണ് ചോദ്യംചെയ്യൽ. പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം. വധഗൂഡാലോചന കേസിൽ പ്രതികളിലോരോരുത്തരെയും പല ദിവസങ്ങളില്‍ വിളിച്ച് ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.
കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യംചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യലാണ് ഇന്ന് നടക്കുന്നത്. ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ഇന്ന് ചോദ്യംചെയ്യുന്നത്. തിങ്കളാഴ്ച്ച ഹാജരാകണമെന്ന് കാട്ടി ക്രൈം ബ്രാഞ്ച് സുരാജിന് നോട്ടീസ് നല്‍കിയിരുന്നു.
അതിനിടെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ ഹര്‍ജിയിലെ പ്രധാന വാദം. പരാതിക്കാരനായി ഉദ്യോഗസ്ഥന്‍ ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.
അതേസമയം മുന്‍ ജയില്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ പ്രസ്താവന വിവാദമായിട്ടുണ്ട്. ജയില്‍ ഡിജിപി ആയിരിക്കെ ആലുവ സബ്ജയിലില്‍ നടന്‍ ദിലീപിനു സഹായം ചെയ്തുകൊടുത്തതു മാനുഷികപരിഗണന കൊണ്ടു മാത്രമാണെന്ന് ശ്രീലേഖ പറഞ്ഞു. സബ്ജയിലില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയില്‍ ഒരു പായയില്‍ മൂന്നുനാലു തടവുകാരുടെ ഇടയില്‍ ദിലീപ് കിടക്കുന്നു. ചെന്നു തട്ടിവിളിച്ചപ്പോള്‍ എണീക്കാന്‍പോലും വയ്യ. വിറയ്ക്കുന്നുണ്ടായിരുന്നു. അഴിയില്‍ പിടിച്ച് എണീറ്റു നിന്നിട്ടു വീണുപോയി. ആളെ കണ്ടപ്പോള്‍ നമ്മള്‍ സ്‌ക്രീനില്‍ കാണുന്ന ദിലീപാണോ എന്നു സംശയം തോന്നുന്ന രീതിയില്‍ വികൃതമായ രൂപം.
ദിലീപിനെ കൊണ്ടുവന്നു സൂപ്രണ്ടിന്റെ മുറിയിലിരുത്തി. ഒരു കരിക്കു കൊടുത്തു. ദയയുടെ പുറത്താണ് അതു ചെയ്തത്. ഒരാളെയും ഇത്രയധികം ദ്രോഹിക്കാന്‍ പാടില്ല. പ്രത്യേകമായി 2 പായയും ഒരു ബ്ലാങ്കറ്റും കൊടുത്തു. ഇയര്‍ ബാലന്‍സ് പ്രശ്‌നം ഡോക്ടറെ വരുത്തി പരിശോധിപ്പിച്ചു മരുന്നു കൊടുത്തു. ആഹാരം പ്രത്യേകമായിട്ടു കൊടുക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തു. ദിലീപ് വിചാരണത്തടവുകാരനാണ്. വീട്ടില്‍!നിന്നു ഭക്ഷണം കൊണ്ടുകൊടുക്കുന്നതില്‍ തെറ്റില്ല എന്ന തീരുമാനവുമെടുത്തു. ദിലീപിനെ സഹായിച്ചുവെന്ന പേരില്‍ പിന്നീട് ഒരുപാട് അപവാദം കേട്ടുവെന്നും ശ്രീലേഖ പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവി ആകാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും ആ പദവിയിലെത്തിയാല്‍ ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ എഴുതി വച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. ഫയര്‍ഫോഴ്‌സ് ഡിജിപിയായി വിരമിച്ചപ്പോള്‍ യാത്രയയപ്പു വേണ്ടെന്നുവച്ചതു മനഃപൂര്‍വമാണ്.
സര്‍വീസില്‍ ഇരുന്നപ്പോള്‍ പരിഗണനയോ പിന്തുണയോ തരാത്തവരുടെ കയ്യില്‍നിന്നു സമ്മാനവും വാങ്ങി സര്‍വീസ് വിടാന്‍ തോന്നിയില്ല. കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഓഫിസര്‍ എന്നനിലയില്‍ എനിക്കൊരു ഫുള്‍ സല്യൂട്ട് എങ്കിലും തരാമായിരുന്നു. ഡിജിപി പദവിയില്‍ എത്താതെ വിരമിച്ചവര്‍ക്കുപോലും മുന്‍പ് ഇതു കൊടുത്തിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു.
