Connect with us

സൂരജ് ഇനി വെറും സൂരജല്ല ; എല്ലാത്തിനും കാരണമായ സൂരജിന്റെ വിജയ മന്ത്രം ഇതായിരുന്നു; സൂര്യ ദേവനായി സൂരജ് ജ്വലിക്കുന്നു; അഭിനന്ദനങ്ങൾ സൂരജ് സൺ !

Malayalam

സൂരജ് ഇനി വെറും സൂരജല്ല ; എല്ലാത്തിനും കാരണമായ സൂരജിന്റെ വിജയ മന്ത്രം ഇതായിരുന്നു; സൂര്യ ദേവനായി സൂരജ് ജ്വലിക്കുന്നു; അഭിനന്ദനങ്ങൾ സൂരജ് സൺ !

സൂരജ് ഇനി വെറും സൂരജല്ല ; എല്ലാത്തിനും കാരണമായ സൂരജിന്റെ വിജയ മന്ത്രം ഇതായിരുന്നു; സൂര്യ ദേവനായി സൂരജ് ജ്വലിക്കുന്നു; അഭിനന്ദനങ്ങൾ സൂരജ് സൺ !

പാടാത്ത പൈങ്കിളി സീരിയലിലെ നായക കഥാപാത്രം ചെയ്തിരുന്ന താരമാണ് സൂരജ് സണ്‍. ദേവന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെടാന്‍ താരത്തിന് സാധിച്ചിരുന്നെങ്കിലും താരം പിന്മാറുകയായിരുന്നു. ഒരു അപകടത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് പോയതോടെയാണ് സൂരജ് സീരിയലില്‍ നിന്നും മാറുന്നത്. എന്നാലിപ്പോള്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് താരം. ആ സന്തോഷത്തിനൊപ്പം മറ്റൊരു സന്തോഷം കൂടി സൂരജിനെ തേടിയെത്തിയിട്ടുണ്ട്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

എല്ലാവർക്കും വാലന്‍റൈൻസ്ഡേ ആശംസകൾ, 2019 ഫെബ്രുവരി 14 ന് പുൽവാമയിൽ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. ഇന്ന് നിങ്ങളോടെല്ലാം ഒരു സന്തോഷവും അഭിമാനവും പങ്കുവെയ്ക്കാനുണ്ട്. ഇന്‍റര്‍നാഷണൽ തമിഴ് യൂണിവേഴ്സിറ്റിയുടെ ഹ്യുമാനിറ്റി അച്ചീവ്‍മെന്‍റ്സ് വിഭാഗത്തിൽ എനിക്കും ഒരു ഹോണററി ഡോക്ടറേറ്റ് (D.Litt) ലഭിച്ചിരിക്കുന്നു. നടൻ, മോട്ടിവേറ്റർ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പരിഗണിച്ചാണിത്. ഞാൻ ഇതിനു അർഹനാണെന്നോ ലഭിക്കുമെന്നോ കരുതിയത് അല്ല, എന്നാണ് സൂരജ് ഫേസ്ബുക്കിൽ കുറിച്ചത്.

ഒരു ഡോക്ടറേറ്റോ അംഗീകാരമോ ലഭിക്കാൻ വേണ്ടി ഒന്നും ഇതുവരെ ചെയ്തിട്ടില്ല. നമുക്ക് ഇഷ്ടം ഉള്ള കാര്യങ്ങൾ ചെയ്യുന്നു. ഒരു ആക്ടർ എന്നോ ഒരു സാധാരണ മനുഷ്യൻ എന്നോ ഉള്ള നിലയിൽ നിന്നുകൊണ്ട് ചെയ്യാനും ഒരുപാട് പേരിലേക്ക് പല അവസരങ്ങളിലായി ഇറങ്ങി ചെല്ലാനും പറ്റി. ഒരു ആക്ടർ എന്നുള്ള നിലയിൽ ഉള്ള സ്വീകാര്യത അതിനു എന്നെ ഇപ്പൊൾ ഒരുപാട് സഹായിക്കുന്നുണ്ട്. ഇ ഡോക്ടറേറ്റ് എന്ന് ഉള്ളത് ചികിത്സിക്കാൻ അല്ല എന്ന് നമ്മുക്ക് ഒക്കെയറിയാം പക്ഷേ ഇതിൽ ഒരു മോട്ടിവേറ്റര്‍ എന്ന അംഗീകാരം അഭിമാനത്തോടെ പറയാനാണ് എനിക്ക് ഇഷ്ടം.

ഞാൻ ഇതുവരെ ചെയ്ത മോട്ടിവേഷനിലൂടെ പലരെയും കേൾക്കാനും ആ മനസ്സിനെ റിപ്പയർ ചെയ്യാനും ഞാൻ പറയുന്ന കാര്യങ്ങൾ കൂടി കേട്ട് അവരുടെ മനസ്സിൽ അവർക്ക് തന്നെ പരിഹാരങ്ങൾ കണ്ടത്തൊൻ സാധിക്കുന്നത് ഒക്കെ എന്നെ സംബന്ധിച്ച് വലിയ കാര്യങ്ങളാണ്. ജീവിതം കൈവിട്ടുപോകുമ്പോൾ മരണത്തിൽ ആശ്രയം തേടുന്നവരെ കൈപിടിച്ച് ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ എന്‍റെ വാക്കുകൾക്ക് സാധിക്കുമെന്ന് ഞാൻ തെളിയിച്ചിട്ടുണ്ട്.

ഒരു വാക്കാവും ചിലപ്പോൾ ഒരാൾക്ക് മരുന്ന് ആകുന്നത്. എന്നാൽ കഴിയുന്ന ചെറിയ കാര്യങ്ങൾ ചെയ്യാൻ ഞാൻ എന്നും ശ്രമിച്ചു കൊണ്ടിരിക്കും. എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങൾ ഓരോരുത്തരുടെയും സ്നേഹവും സഹായവും ഒക്കെ ഒരുപാട് തുണച്ചിട്ടുണ്ട് ഈ അംഗീകാരത്തിന് അർഹനാക്കാൻ. ഒറ്റയ്ക്ക് ഒരു കാര്യം ചെയ്യുന്ന പോലെ അല്ലല്ലോ കുറച്ചുപേരെങ്കിലും സഹായിക്കാൻ ഉണ്ടെങ്കിൽ. എന്നെ ഞാൻ അക്കിയ എൻ്റെ ഗുരുക്കൻമാർക്കും ഒരുപാട് നന്ദി അറിയിക്കുന്നു, എന്നും സൂരജ് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

മറ്റൊരു നായകന്മാർക്കും ലഭിക്കാത്ത അംഗീകാരമാണ് സൂരജിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇതിനെല്ലാം കാരണം സൂരജ് സൺ വ്യക്തിയുടെ സ്വഭാവം മാത്രമാണ്. താര ജാടയില്ലാത്ത സംസാരവും പെരുമാറ്റവും സൂരജിനെ മറ്റെല്ലാവരിലും നിന്നും വ്യത്യസ്തനാക്കുന്നു. മികച്ച കഥാപാത്രങ്ങളിലൂടെ സൂരജ് വെള്ളിത്തിരയിൽ തിളങ്ങട്ടെ…

about sooraj sun

Continue Reading

More in Malayalam

Trending

Recent

To Top