Connect with us

ആർക്കും തിരിച്ചറിയാൻ സാധിക്കാത്ത റാണിയമ്മയുടെ മറ്റൊരു ചതി ; ഋഷിയും സൂര്യയും ഇവിടെ കുടുങ്ങും; ജഗൻ തോറ്റുകൊടുക്കില്ല; ആദി സാർ തീർത്ഥാടനത്തിൽ ; കൂടെവിടെ കൊമഡി സീൻ !

Malayalam

ആർക്കും തിരിച്ചറിയാൻ സാധിക്കാത്ത റാണിയമ്മയുടെ മറ്റൊരു ചതി ; ഋഷിയും സൂര്യയും ഇവിടെ കുടുങ്ങും; ജഗൻ തോറ്റുകൊടുക്കില്ല; ആദി സാർ തീർത്ഥാടനത്തിൽ ; കൂടെവിടെ കൊമഡി സീൻ !

ആർക്കും തിരിച്ചറിയാൻ സാധിക്കാത്ത റാണിയമ്മയുടെ മറ്റൊരു ചതി ; ഋഷിയും സൂര്യയും ഇവിടെ കുടുങ്ങും; ജഗൻ തോറ്റുകൊടുക്കില്ല; ആദി സാർ തീർത്ഥാടനത്തിൽ ; കൂടെവിടെ കൊമഡി സീൻ !

ക്യാമ്പസ് ലവ് സ്റ്റോറി ട്രാക്ക് ഓഫ് കൂടെവിടെ നൗ ചെഞ്ചേസ് ടൂ അടിപൊളി പാരപണിയൽ സ്റ്റോറി ആയിരിക്കുകയാണ്, റാണിയമ്മയ്ക്ക് എവിടുന്നു ഇത്രയും സമയം എന്നതാണ് ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ ഓർത്തത്. കോളേജ് പ്രിന്സിപ്പിൽ ആണ്.. അവിടെ ഇടയ്ക്കിടെ പുതിയ ബ്ലോക്ക് വരുന്നു , അടുത്ത ബ്ലോക്ക് അടയുന്നു എന്നിങ്ങനെ എന്നും സംസാരിച്ചുകൊണ്ടിരിക്കുന്ന റാണിയമ്മ.

പക്ഷെ ഈ റാണിയമ്മ അറിയാതെ ഒരു ചുക്കും കൂടെവിടെ പരമ്പരയിൽ നടക്കില്ല. ആദി സാറിനെ സെമിനാറിനും പറഞ്ഞുവിട്ട് ഇങ്ങോട്ട് വരുന്നതിനെ കുറിച്ച് ഒരിക്കൽ പോലും ഈ റാണിയമ്മ പറഞ്ഞിട്ടില്ല. ആദി സാറിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉടനെ വേണം. അറ്റ്ലീസ്റ്റ് പുതിയ കഥാപാത്രം കിട്ടിയില്ലെങ്കിൽ നമുക്ക് ഈ കൃഷ്ണകുമാർ സാറിനെ വച്ചുതന്നെ കഥ ചെയ്യിക്കാം .

അതിനു വേണ്ട കഥ ഞാൻ പറഞ്ഞുതരാം. സെമിനാറിന് പോയ ആദി.. ബനാറസിൽ ചെന്നപ്പോൾ അവിടെ ആത്മീയമായ ഒരു ഉണർവ്വ് അനുഭവപ്പെട്ടു. അതുകൊണ്ട് കുടുംബ പ്രശ്നം മറന്നു അവിടെ നിന്നും കാശിയ്ക്കും രാമേശ്വരത്തിലേക്കും തീർത്ഥാടനം ചെയ്തു ശിഷ്ട കാലം ജീവിക്കാൻ തീരുമാനിച്ചു.

അതിഥി ടീച്ചർ ഇനിയൊരിക്കലും ആത്മാഭിമാനം പണയപ്പെടുത്തി തന്റെ കൂടെ വരില്ല എന്നറിയുന്നതുകൊണ്ട് ആദി സാർ ടീച്ചറെയും മറന്നു. ഇതൊക്കെ ഒരു കത്തിൽ എഴുതി അടി സാർ അതിഥി ടീച്ചർക്ക് അയച്ചതായിട്ട് കഥ വരട്ടെ.. അപ്പോൾ ശബ്ദത്തിന്റെ ആവശ്യവും വരുന്നില്ല. എല്ലാം സൂപ്പർ ആയി വരുന്നു..

പിന്നെ ശശി മാമന് അസ്ഥാനത്ത് ട്വിസ്റ്റ് ഇടുന്ന പരിപാടി ഉണ്ടായത് കൊണ്ട് ഒരു സജഷൻ കൂടി പറയാം. ബാംഗ്ലൂർ ഡെയ്‌സിൽ നിവിന്റെ അച്ഛൻ പോയപോലെ കാശിയ്ക്ക് എന്ന് പറഞ്ഞിട്ട് ആദി സാർ ഗോവയ്ക്ക് പോകട്ടെ…

ഋഷിയും സൂര്യയും അടുത്ത ഒളിച്ചോട്ടം ഗോവയ്ക്ക്. വൗ അടുത്ത ട്വിസ്റ്റ്,,, അങ്ങനെ ട്വിസ്റ്റോടെ ട്വിസ്റ്റ്.. അപ്പോൾ ഇന്നലത്തെ എപ്പിസോഡ് കണ്ട സുഖമൊന്നും ഇന്നത്തെ എപ്പിസോഡിനില്ല. ഇന്ന് പ്രൊമോയിൽ കണ്ടപോലെ മിത്ര അവസാനത്തെ ട്രിപ്പിന് തയ്യാറെടുക്കുകയാണ്. ഇനി ഋഷിയ്‌ക്കൊപ്പം പോകില്ല എന്ന് മിത്ര പറയുന്നുണ്ട്. അത് മിക്കവാറും സത്യമാകും..

ഇനി ഇതിനിടയിൽ റാണിയമ്മയുടെ ഒരു പാർട്ട് ഉണ്ട്,. റാണിയമ്മ തമ്പിയെയും ഹേമയെയും കാണാൻ വരുന്നുണ്ട്. ഉറപ്പായും ഈ പണിയിൽ സൂര്യയും ഋഷിയും വീഴും.. ചെറിയ പരിക്കുപറ്റാനുള്ളതെല്ലാം റാണിയിവിടെ ഒപ്പിച്ചുവച്ചിട്ടുണ്ട്.

പിന്നെ സനയും റോഷനും തമ്മിൽ സംസാരിക്കുന്ന സീൻ … അവർക്ക് മിത്രയെ തീരെ വിശ്വാസമില്ല.. പക്ഷെ, അതുകണ്ടിട്ട് ആ ബുദ്ധിപോലും സൂര്യയ്ക്കും ഋഷി സാറിനും ഇല്ലയോ എന്ന് ചോദിക്കാൻ സാധിക്കില്ല..

അതായത് നമ്മളായാലും നമുക്ക് ഒരു പ്രശ്നം വരുമ്പോൾ ഉചിതമായി ചിന്തിക്കാൻ സാധിച്ചെന്ന് വരില്ല . പക്ഷെ നമ്മുടെ അടുത്ത സുഹൃത്തിന്റെ കാര്യത്തിൽ സെയിം പ്രശ്നം വന്നാൽ പോലും നമുക്ക് ആധികാരികമായി വലിയ അറിവാണ്. അതാണ് ഈ കഥയിലും കാണിച്ചിരിക്കുന്നത്..

പിന്നെ ഇന്ന് ജഗൻ ആ പ്രമാണം വച്ച് സംസാരിക്കുന്ന ഒരു സീൻ ഉണ്ടേ…. അമ്മയ്ക്ക് മകനിൽ ഒരാവകാശവും ഇല്ല, എന്ന് മുദ്ര പേപ്പറിൽ എഴുതി വാങ്ങിയ ഒരു പ്രമാണം.. ഹോ അപാര ക്രിയേഷൻ ആണ്., പിന്നെ നമ്മുടെ നാട്ടിൽ ഇത്തരം കഥകളൊക്കെ ഉണ്ടായില്ലെങ്കിലെ അതിശയമുള്ളൂ. അമ്മ മകൻ അവകാശം ഉൾപ്പെടുത്താതെ മറ്റെന്തിങ്കിലും കഥ അവിടെ കൊണ്ടുവരമായിരുന്നു.

പിന്നെ വാലന്റൈൻസ് ഡേ ആയിട്ട് സനയും റോഷനും പറഞ്ഞുവെച്ചു റെഡ് കളർ ഇട്ടാണ് വന്നിട്ടുള്ളത്. അവർക്കിടയിൽ ഒരു നല്ല കെമിസ്ട്രി ഉണ്ട് , ശശി മാമ… സൂര്യയ്ക്കും റിഷിയ്ക്കും ഇപ്പോൾ മിത്രയെ സന്തോഷിപ്പിക്കാൻ തന്നെ സമയം തികയുന്നില്ല,, ആ സ്ഥിതിയ്ക്ക് റോഷൻ സന ലവ് ട്രാക്ക് സ്റ്റാർട്ട് ചെയ്തോ.. അതാണ് നല്ലത്. റോഷൻ സന റോസ ലവ് സ്റ്റോറി .

about koodevide

More in Malayalam

Trending

Recent

To Top