നടനായും സംവിധായകനായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നടന് പൃഥ്വിരാജ്. അഭിനയം കൊണ്ട് മാത്രമല്ല നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനാണ് പൃഥ്വിരാജ് . താരദമ്പതികളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായി സിനിമയിലേക്ക് വന്ന താരം തുടക്കം മുതലേ തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളാല്‍ പ്രേക്ഷക മനസിലിടം നേടിയിട്ടുണ്ട്.
താരത്തിന്റെ പഴയ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സിനിമയില്‍ വന്ന കാലത്ത് താന്‍ നേരിട്ട ദുരവസ്ഥകളെ കുറിച്ചാണ് പൃഥ്വിരാജ് പറയുന്നത്.
സിനിമയുടെ കരാറില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോള്‍ പല നടിമാരും തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞെന്നും മൂന്ന് സിനിമകളില്‍ നിന്ന് തുടര്‍ച്ചയായി തന്നെ ഒഴിവാക്കിയെന്നും പൃഥ്വിരാജ് പറഞ്ഞു.
‘സിനിമയുടെ കരാറില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. ഞാന്‍ മാത്രമാണ് അന്ന് കരാറില്‍ ഒപ്പിട്ട് അഭിനയിച്ചത്. അത് മറ്റ് അഭിനേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല. മൂന്ന് സിനിമകളില്‍ നിന്ന് എന്നെ ഒഴിവാക്കി. ഒരു സംവിധായകന് മാത്രമാണ് എന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണം പറഞ്ഞത്. പൃഥ്വിരാജ് പറയുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...