ഐ പി എല്‍ താരലേലത്തിനിടെ ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്മിഡ്സ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഏതാനും നേരത്തേക്ക് ലേല നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. ഇതിന് ശേഷം വേദി വിട്ട എഡ്മിഡ്സിന് പകരം ക്രിക്കറ്റ് കമന്റേറ്റര്‍ ചാരു ശര്‍മ്മയാണ് ലേല നടപടികള്‍ നടത്തിയത്.
എഡ്മിഡ്സ് കുഴഞ്ഞുവീഴുന്ന അവസരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പ്രതിനിധീകരിച്ച് ലേലത്തില്‍ പങ്കെടുത്ത ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ചിരിച്ചുകൊണ്ട് ഇരിക്കുന്ന വീഡിയോ പ്രചരിക്കുകയാണ്.എഡ്മിഡ്സ് കുഴഞ്ഞു വീഴുമ്പോള്‍ ആര്യന് ഖാനും സഹോദരി സുഹാനയും ടെന്‍ഷനായി നോക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ ആര്യന് ഖാന് ചിരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥമല്ലെന്നും മറിച്ച് രണ്ട് ഭാഗങ്ങളായി എടുത്ത വീഡിയോ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...