മലയാളത്തില്‍ അവസരങ്ങള്‍ കുറവായതുകൊണ്ട് തമിഴിലെ ആര്‍ട്ടിസ്റ്റുകളുടെ അച്ഛനും ഏട്ടനും വില്ലനുമൊക്കെയാവുകയാണ്, എല്ലാ മലയാളികളും അനുഗ്രഹിക്കണം… അവരുടെ അനുഗ്രഹമില്ലെങ്കില്‍ എനിക്ക് ഉറക്കം കിട്ടുകയില്ല; ഹരീഷ് പേരടി

മലയാള സിനിമയില്‍ അവസരം കുറവായതു കൊണ്ട് തമിഴില്‍ അഭിനയിക്കുകയാണെന്ന് നടന് ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.
തമിഴ് സിനിമയില്‍ അച്ഛനും ഏട്ടനും വില്ലനും ഒക്കെയായി പൊങ്കല്‍ കഴിച്ച് ജീവിക്കുകയാണെന്ന് ധനുഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി കുറിച്ചു
”മലയാളത്തില്‍ അവസരങ്ങള്‍ കുറവായതുകൊണ്ട് തമിഴിലെ ഒന്ന് രണ്ട് തവണ ദേശീയ അവാര്‍ഡുകളൊക്കെ വാങ്ങിയ ഇത്തരം ആര്‍ട്ടിസ്റ്റുകളുടെ അച്ഛനും ഏട്ടനും വില്ലനും ഒക്കെയായി കഞ്ഞി, അല്ല പൊങ്കല്‍ കഴിച്ച് ജീവിക്കുകയാണ്.. എല്ലാ മലയാളികളും അനുഗ്രഹിക്കണം… മലയാളികളുടെ അനുഗ്രഹമില്ലെങ്കില്‍ എനിക്ക് ഉറക്കം കിട്ടുകയില്ല… അതുകൊണ്ടാ.. പ്ലീസ്…” എന്നാണ് ഹരീഷ് കുറച്ചിരിക്കുന്നത്.
അതേസമയം, മലയാളത്തില്‍ മമ്മൂട്ടി നായകനാകുന്ന ഭീഷ്മ പര്‍വം, കണ്ണന് താമരക്കുളത്തിന്റെ വരാല് എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. കണ്ണന്റെ വിരുന്ന് എന്ന ചിത്രത്തിലും താരം വേഷമിടുന്നുണ്ട്. കൊമ്പു വച്ച സിങ്കംടാ, മെമറീസ് എന്നിവയാണ് തമിഴില്‍ നടന്റെതായി ഒരുങ്ങുന്നത്.
2000ല്‍ നരസിംഹത്തിലൂടെയാണ് ഹരീഷ് പേരടി സിനിമയില്‍ എത്തുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ഇന്ദുചൂടന് എന്ന കഥാപാത്രത്തിന്റെ സുഹൃത്ത് ആയാണ് ഹരീഷ് വേഷമിട്ടത്. പിന്നീട് കായംകുളം കൊച്ചുണ്ണി അടക്കമുള്ള സീരിയലുകളിലും എത്തി. 2008 മുതല്‍ താരം വീണ്ടും സിനിമയിലേക്ക് എത്തുകയായിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...