Connect with us

അഭിനയത്തോടുള്ള താല്‍പ്പര്യം അവസാനിക്കുന്നില്ല… മോഹിപ്പിക്കുന്ന ഒരു വേഷം വന്നാല്‍ നോക്കാം; മധു പറയുന്നു

Actor

അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെ തുറന്ന് പറഞ്ഞ് മധു. അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചോ എന്ന ചോദ്യത്തിനാണ് മധു പ്രതികരിച്ചത്

അഭിനയത്തോടുള്ള താല്‍പ്പര്യം അവസാനിക്കുന്നില്ല. അത്രയേറെ മോഹിപ്പിക്കുന്ന ഒരു വേഷം വന്നാല്‍ നോക്കാം. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ മാത്രം. അതും ആരോഗ്യം അനുവദിക്കുമെങ്കില്‍.

രണ്ടു വര്‍ഷം മുമ്പ് മമ്മൂട്ടി നേരിട്ടുവന്ന് അദ്ദേഹത്തിന്റെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു. വണ്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി വീട്ടില്‍ വന്നത്. പിറന്നാള്‍ കേക്കുമായാണ് മോഹന്‍ലാല്‍ മുമ്പ് എത്തിയത്. ഞങ്ങളൊരുമിച്ച് അന്ന് കേക്ക് മുറിച്ചു.

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ജയറാം, ദിലീപ് വരെയുള്ളവരുമായി നല്ല അടുപ്പമാണ്. സിനിമയിലെ പുതിയ കുട്ടികളുമായി അധികം ഇടപഴകി പ്രവര്‍ത്തിച്ചിട്ടില്ല. പുതുതലമുറയില്‍ ആസിഫ് അലിയോടൊപ്പം അഭിനയിച്ചു. കോവിഡ് കാലം ശക്തമാകുന്നതിനു മുമ്പ് പലരും കാണാന്‍ വരാറുണ്ടായിരുന്നുവെന്നും മധു പറയുന്നു.

ലൂസിഫര്‍, മരക്കാര്‍ തുടങ്ങിയ സിനിമകളാണ് മധു വേണ്ടെന്ന് വച്ചത്.

More in Actor

Trending

Recent

To Top