
Actor
ബോധരഹിതനായ യുവാവിനെ കോരിയെടുത്തു, കാറപകടത്തില്‍പ്പെട്ട യുവാവിന് രക്ഷകനായി നടന് സോനു സൂദ്
ബോധരഹിതനായ യുവാവിനെ കോരിയെടുത്തു, കാറപകടത്തില്‍പ്പെട്ട യുവാവിന് രക്ഷകനായി നടന് സോനു സൂദ്
Published on

കാറപകടത്തില്‍പ്പെട്ട യുവാവിന് രക്ഷകനായി നടന് സോനു സൂദ്. പഞ്ചാബിലെ മോഗയിലെ ദേശീയ പാതയിലാണ് സംഭവം നടന്നത്.
ബോധരഹിതനായ യുവാവിനെ സോനു സൂദ് കയ്യിലെടുത്തു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
സഹോദരി മാളവിക സൂദിന്റെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനാണ് സോനു പഞ്ചാബ് സന്ദര്‍ശിച്ചത്. കോട്ടപ്പുര ബൈപാസിലൂടെ യാത്ര ചെയ്യുമ്പോഴാണ് രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് സാക്ഷിയാകുന്നത്.
ഉടന്‍ തന്നെ കാര്‍ നിര്‍ത്തി സോനുവും സുഹൃത്തുക്കളും രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബുക്കന്‍വാല സ്വദേശിയായ സുഖ്ബിര്‍ സിംഗിനാണ് അപകടത്തില്‍ പരിക്കേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ 20 വര്‍ഷമായി സിനിമയില്‍ സജീവമാണു സോനു സൂദ്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് സാധാരണ ജനങ്ങള്‍ക്ക് കൈത്താങ്ങായ വ്യക്തിയാണ് സോനു സൂദ്. മഹാമാരിയുടെ ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും നിരവധി പേര്‍ക്കാണ് സോനു സൂദ് സഹായം എത്തിച്ചത്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശം’ എന്ന സിനിമയിലെ കുട്ടി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരം മിഥുൻ വിവാഹിതനായി. തിരുവനന്തപുരം...