
serial
നശിപ്പിച്ചു കളഞ്ഞല്ലോ! ഋഷി ഒന്നും അറിയുന്നില്ല, മിത്രയുടെ കൊടും ചതി മനസ്സിലാക്കി സൂര്യ
നശിപ്പിച്ചു കളഞ്ഞല്ലോ! ഋഷി ഒന്നും അറിയുന്നില്ല, മിത്രയുടെ കൊടും ചതി മനസ്സിലാക്കി സൂര്യ

കലിപ്പൻ ഋഷി ഉടനെ തിരിച്ചു വരുമെന്ന് പറഞ്ഞപ്പോൾ, എല്ലാവരും ഒന്ന് പ്രതീക്ഷിച്ചതാണ്, ഉടനെ തന്നെ എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന്… എന്ത് ചെയ്യാനാ, ഒന്നും നടന്നില്ല.. പ്രത്യേകിച്ചൊന്നും നടക്കാനും പോകുന്നില്ല. മോഹങ്ങളെല്ലാം പ്രേക്ഷകർക്ക് നൽകി, നിരാശയിലേക്കെല്ലേ… ഇങ്ങനെയൊക്കെ പറയുമ്പോൾ, നിങ്ങളൊക്കെ ചിന്തിക്കുന്നുണ്ടാകുമല്ലേ, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്.
അതെ, ഇന്നത്തെ എപ്പിസോഡിൽ ചിലതൊക്കെ നടക്കുന്നുണ്ട്. പ്രതീക്ഷിച്ചതൊക്കെ തന്നെയാണ്, എങ്കിലും ഈ ആഴ്ചയിൽ ആദ്യം തന്നെ ഇതൊക്കെ കാണേണ്ടി വരുമ്പോൾ ഒരു സന്തോഷമില്ലായ്മ എല്ലാവർക്കുമുണ്ട്. റാണിയമ്മയുടെ, കൂടെ ചേർന്ന് മിത്ര തകർത്ത് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്നും മിത്രയുടെ ആശയപ്രകടനമുണ്ട്, ഋഷി കാണാൻ വേണ്ടിയാണ് ഇതൊക്കെയും ചെയ്യുന്നത്. പക്ഷെ, പാവമായ ആ സാർ ഇതൊക്കെ കാണുന്നുമുണ്ട്, നല്ലതുപോലെ സഹായിക്കാനുള്ള തീരുമാനത്തിലുമാണ്. മിത്രയുടെ അസാധ്യമായ ഈ കഴിവൊക്കെ നമ്മളെല്ലാവരും കണ്ടതാണല്ലോ, നിരവധി തവണ.
അതുപോലെ, സൂര്യയ്ക്കുംനല്ലതുപോലെ ഇതിന് പിന്നിൽ എന്താണ്, സംഭവിക്കുന്നതെന്ന് അറിയാം. മിത്രയുടെ വിഷാദ രോഗത്തിന്റെ അഭിനയം കാണുമ്പോൾ, ഒരു സംശയമൊക്കെ സൂര്യയ്ക്ക് ഉണ്ടാകുന്നുണ്ട്. ഏതായാലും അത് വേറെതേ ആയിരിക്കാൻ യാതൊരുവിധ സാധ്യതകളും കാണുന്നില്ല.
അല്ലെങ്കിലും, എല്ലാത്തിന്റെയും അവസാനം ആകുന്ന സമയമായിരിക്കുമല്ലോ.. ഋഷി എല്ലാ സത്യങ്ങളും തനിക്കെതിരെ വരുന്ന അമ്പുകളെയുമെല്ലാം എതിർക്കാൻ ശ്രമിക്കുന്നത്. പക്ഷേ, സൂര്യക്ക് ദീർഘ വീക്ഷണം കുറച്ചു കൂടുതൽ ആയതുകൊണ്ട്, എല്ലാ കാര്യങ്ങളും നേരെത്തെ മനസ്സിലാക്കുന്നുണ്ട്. ഇന്ന് തന്നെ. മിത്രയുടെ കൊടും ചതിയെ കുറിച്ച് ചെറിയൊരു ധാരണ സൂര്യയുടെ മനസ്സിൽ ഉണ്ടാകുന്നുണ്ട്. അത്, എങ്ങനെയാണെന്നൊക്കെ എല്ലാവരും കാത്തിരുന്ന് ടിവിയിൽ കണ്ടാൽ മതി.
ജഗന്നാഥൻ, നമ്പ്യാരെ തന്റെ വരുതിയിൽ ആക്കിയിട്ടുണ്ട്. ജഗന്റെ സകല ചോദ്യങ്ങൾക്കും മുന്നിൽ പേടിച്ചു വിറച്ചു മനസ്സിലുള്ളതൊക്കെ നമ്പ്യാർ പറയുമോ എന്നും നമ്മൾ ചിന്തിക്കണം. അങ്ങനെയാണെങ്കിൽ, ജഗന്റെ പ്ലാനുകളെല്ലാം സക്സസ് ആകുക തന്നെ ചെയ്യും.
പിന്നെ, റാണിയമ്മയുടെ ടൂർ പോകാനുള്ള വഴിയൊക്കെ ഇന്ന് ഒരുക്കുന്നുണ്ട്. ആദ്യമേ.. എങ്ങനെ പോകാമെന്നും അതിലൂടെ സൂര്യയെ തകർക്കാനുള്ള പ്ലാനെല്ലാം ശെരിയായി വരുന്നുണ്ട്. പക്ഷെ, അന്ത്യം എങ്ങനെ ആയിരിക്കുമെന്ന് വരും ദിവസങ്ങളിൽ നമുക്ക് കാണാം.
ശ്രുതിയെ അച്ഛനെ പുറത്തിറക്കാൻ വേണ്ടി പരിഹാര കർമ്മങ്ങൾ ചെയ്യാൻ വേണ്ടിയാണ് ശ്രുതിയും ചന്ദ്രയും കുടുംബവും അമ്പലത്തിൽ എത്തിയത്. അവിടെ വെച്ച് ശ്രുതി...
ഡിവോഴ്സ് ഫെസ്റ്റ് നടത്താൻ പോകുന്ന കാര്യം അറിഞ്ഞപ്പോഴേ പല്ലവിയ്ക്ക് നേരെ ഇന്ദ്രനറെ ഭീഷണി തുടങ്ങി. തന്നെ നാണം നാണം കെടുത്താനായി ശ്രമിക്കുന്നതാണെന്നും,...
ഒരാഴ്ചയ്ക്കുള്ളിൽ പല്ലവിയെ കോളേജിൽ നിന്നും പുറത്താക്കുമെന്നാണ് ഇന്ദ്രന്റെ ഭീഷണി. ഇതിനിടയിൽ ഋതുവിന്റെ മനസ്സ് കീഴടക്കാൻ വേണ്ടിയുള്ള ശ്രമങ്ങളും ഇന്ദ്രൻ നടത്തുന്നുണ്ട്. അതിന്...
അജയ്യ്ക്ക് കേസ് വാദിക്കുന്നതിനുള്ള ഫീസ് കൊടുക്കാൻ വേണ്ടി തമ്പി അളകാപുരിയിലെത്തി. എത്തിയതിന് പിന്നാലെ ജാനകിയുടെ കേസ് ഏറ്റെടുത്തതിനും സപ്പോർട്ട് ചെയ്യുന്നതിനും, നിരഞ്ജനയെയും...
ശ്യാമിന്റെ ചതി തിരിച്ചറിഞ്ഞ് അശ്വിനെ കണ്ടുപിടിക്കാൻ NKയും ശ്രുതിയ്ക്കൊപ്പമുണ്ട്. ശ്യാം ഒളിപ്പിച്ചുവെച്ച പെട്ടിയ്ക്കുള്ളിൽ നിന്നും അശ്വിന്റെ പാസ്സ്പോർട്ടും ടിക്കറ്റും കണ്ടുപിടിച്ചു. ഇത്രയും...