Connect with us

മാസ് എൻട്രിയിൽ അമ്പാടി, അനുപമ മണ്ടിയായി പോയല്ലോ!! ആരാധകരെ പറ്റിക്കല്ലേ…

serial

മാസ് എൻട്രിയിൽ അമ്പാടി, അനുപമ മണ്ടിയായി പോയല്ലോ!! ആരാധകരെ പറ്റിക്കല്ലേ…

മാസ് എൻട്രിയിൽ അമ്പാടി, അനുപമ മണ്ടിയായി പോയല്ലോ!! ആരാധകരെ പറ്റിക്കല്ലേ…

ഒരുപാട് നാളുകൾക്ക് ശേഷം അമ്മയറിയാതെ സീരിയലിൽ നേരം വെളുക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. കഴിഞ്ഞ ഒരു മാസമായി അമ്പാടിയെ കാത്തിരിക്കുകയാണ് പ്രേക്ഷകരെല്ലാം. പ്രതേകിച്ചും അമ്പാടി ഫാൻസുകാർ മാസങ്ങൾ ആയി പ്രിയതമൻവരുന്നതും നോക്കി ടിവി വെച്ച് തേഞ്ഞ് ഇരിക്കുകയാണ്. അടുത്ത ആഴ്ചയിലെ എപ്പിസോഡുകൾ കാണാൻ കട്ട വൈറ്റിംഗിൽ ഇരിക്കുന്നത് അവർ തന്നെയാണ്.

കാത്തിരുന്ന് കാണു ഈ കഥയിലെ ചതിയും, ചതിയിലെ ട്വിസ്റ്റും എന്നൊക്കെ ക്യാപ്ഷൻ കൊടുത്ത് ഒരു യമണ്ടൻ ജനറൽ പ്രോമോയാണ് ഈ ആഴ്ചയിൽ അപ്‌ലോഡ് മാമൻ പുറത്ത് വിട്ടേക്കുന്നത്. ക്യാപ്ഷൻ പോലെ തന്നെ കിടിലൻ എപ്പിസോഡുകളും തന്നാൽ പ്രേക്ഷകർക്കും സന്തോഷമായിരിക്കും.

അല്ലാതെ, പ്രേക്ഷകർ ആഗ്രഹിക്കാത്തതും, ആവശ്യമില്ലാത്തതുമായ കുറെ ട്രാക്ക് കൊണ്ടുവന്ന് ഇപ്പോഴത്തെ ആ ത്രില്ലിംഗ് നശിപ്പിക്കരുത്. പിന്നെ, നാളുകൾ കഴിഞ്ഞുള്ള ഒരു വരവല്ലേ… അപ്പോൾ, ഒരു മാസ് എൻട്രി തന്നെ പ്രതീക്ഷിക്കാം. അതിന് വേണ്ടിയാണ് ആ ആംബുലൻസും.

അമ്പാടിയുടെ മരണവർത്തയും, ആ ബോഡിയും കാണാൻ വേണ്ടിയാണ് സാവിത്രിയമ്മയുടെ അടുക്കൽ വന്നു നിൽക്കുന്നത്. പക്ഷെ, സംഭവിക്കുന്നത് അതൊന്നുമല്ല, ഇത്, സച്ചിക്ക് വേണ്ടിയുള്ള പണി തന്നെയാണന് സാധ്യത. പ്രതീക്ഷിക്കുന്നതിൽ അപ്പുറമായിരിക്കും കാണാൻ പോകുന്നത്.

ടീച്ചറും മാഷും പരസ്പരം ഒന്ന് കണ്ടാൽ മതി എന്ന ചിന്തയിലാണിപ്പോൾ, പക്ഷെ.. അതിനിടയിലേക്ക് അമ്പാടിയെ തകർക്കണമെന്ന മോഹവുമായി കാറിൽ കയറി പികൂടിയ ഒരാളുണ്ട്, അനുപമ.. തന്റെ ആഗ്രഹങ്ങളൊക്കെയും വെറുതെ ആണെന്നറിയുമ്പോൾ, അനുപമ എങ്ങനെയാകും പ്രതികരിക്കേണ്ടത് അതാണ് എല്ലാവര്ക്കും ഒരുപോലെ അറിയുവാനുള്ളത്.

എങ്കിലും എനിക്ക് മനസ്സിലാകാത്ത ഒരു കാര്യമാണുള്ളത്… അമ്പാടിയുടെ അമ്മാവൻ തന്നെയാണ് സച്ചി.. അനുപമയുടെ കുടുംബത്തോട് ക്രൂരത കാട്ടിയതും സച്ചിയാണ്. അപ്പോൾ, ഇത്രത്തോളം ദേഷ്യവും വൈരാഗ്യവും പ്രതികാര ദാഹിയുമായ യുവതിയാണ് അനുപമയെങ്കിൽ പ്രതികരിക്കേണ്ടത് സച്ചിയോടാണ്. സച്ചിയും അമ്പാടിയും തമ്മിലുള്ള റിലേഷൻ മാത്രം അറിഞ്ഞു കൊണ്ട്, പ്രതികാരത്തിനിറങ്ങിയ അനുപമ മണ്ടിയാണെന്ന് പറയേണ്ടി വരും. ഇത്രത്തോളം ദേഷ്യമുള്ള ഒരാൾ സച്ചിയുടെ ഹിസ്റ്ററി മുഴുവനും ഒന്ന് ചികഞ്ഞെടുക്കുയെങ്കിലും ചെയ്യേണ്ടതായിരുന്നു. ഏതായാലും… ചതിയ്ക്ക് പിന്നിൽ മറ്റൊരു ചതി ഒളിഞ്ഞിരിപ്പുണ്ട്, അത് എങ്ങനെയൊക്ക ആണെന്ന് നമുക്ക് എല്ലാവർക്കും കാത്തിരുന്ന് തന്നെ കാണാവുന്നതാണ്.

More in serial

Trending

Recent

To Top