
News
‘ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമം നടന്നു’! പിന്നിൽ പ്രവർത്തിച്ച കറുത്ത കരങ്ങൾ, വമ്പൻ തെളിവുകൾ ഇതാ
‘ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമം നടന്നു’! പിന്നിൽ പ്രവർത്തിച്ച കറുത്ത കരങ്ങൾ, വമ്പൻ തെളിവുകൾ ഇതാ

ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജിയുടെ വിധി നാളെ വരാനിരിക്കെ നിർണ്ണായകമായ പല സംഭവങ്ങളുമാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ 2017 ൽ അറസ്റ്റിലായപ്പോൾ ദിലീപിന് ജാമ്യം ലഭിക്കാന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച തെളിവുകള്‍ പുറത്ത്. റിപ്പോർട്ടർ ചാനലാണ് ഇപ്പോൾ തെളിവുകൾ പുറത്തുവിട്ടത്.
ബിഷപ്പുമായി അടുത്ത ബന്ധമുള്ളവരെ കണ്ടെത്താന്‍ സൂരജ് ബാലചന്ദ്രകുമാറിനോട് നിര്‍ദ്ദേശിക്കുന്ന ചാറ്റ് വിവരമാണ് പുറത്തു വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സെന്റ് സാമുവല്‍ വഴി അന്നത്തെ ജഡ്ജായിരുന്ന സുനില്‍ തോമസിനെ സ്വാധീനിക്കാനുള്ള ശ്രമമായിരുന്നു നടന്നത്. 2017 സെപ്റ്റംബര്‍ 13 ന് രാത്രി 10 മണി കഴിഞ്ഞാണ് സൂരജ് ബാലചന്ദ്രകുമാറിന്റെ ഫോണിലേക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചത്. എനി ചാന്‍സ് റ്റു നോ, വണ്‍ മിസ്റ്റര്‍ വിന്‍സന്‍ സാമുവല്‍, നെയ്യാറ്റിന്‍കര ബിഷപ്പ് എന്നാണ് സുരാജ് അയച്ചിരിക്കുന്ന സന്ദേശം. ഇതിന് അറിയാമെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞാന്‍ പോയി കാണാം എന്നും പിറ്റേന്ന് ബാലചന്ദ്രകുമാര്‍ മറുപടി നല്കി. എന്നാല്‍ ബിഷപ്പിനെ കാണേണ്ട ആവശ്യമില്ല ഈ ബിഷപ്പുമായി ഏറ്റവും അടുപ്പമുള്ള ഒരാളെ കണ്ടെത്തുക എന്ന നിര്‍ദ്ദേശമാണ് ബാലചന്ദ്രകുമാറിന് സൂരജ് നല്‍കിയത്. ജഡ്ജുമായി ഈ ബിഷപ്പിന് വളരെ അടുപ്പമുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. നേരത്തെ അന്വേഷണ സംഘത്തിന് ഈ വാട്സ്ആപ്പ് ചാറ്റ് ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.
നെയ്യാറ്റിന്‍കര സ്വദേശിയാണ് ബാലചന്ദ്രകുമാര്‍. അതിനാലാണ് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ ഇടപെടലിന് ബാലചന്ദ്രകുമാറിന്റെ സഹായം തേടിയത്. എന്നാല്‍ ഈ ശ്രമം നടന്നില്ലെന്നും ജഡ്ജ് സുനില്‍ തോമസിനടുത്തെത്താന്‍ പോലും ദിലീപിന് കഴിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം 2017 നവംബര്‍ 15-ന് ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍വെച്ച് നടത്തിയ സംഭാഷണത്തിന്റെ ശബ്ദം ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാൽ അതിനിടയിൽ ഗൂഢാലോചന കേസിലെ ഒന്നാം പ്രതിയായ ദിലീപ് ബാലചന്ദ്രകുമാറിനെതിരെ കോടതിയിൽ ഹാജരാക്കിയ ശബ്ദസന്ദേശം പുറത്തുവിട്ടിരിക്കുകയാണ്.
ബാലചന്ദ്രകുമാർ അയച്ച വാട്സ്ആപ്പ് സന്ദേശമാണ് ദിലീപ് പുറത്തുവിട്ടത്. താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ഓഡിയോയിൽ ഉള്ളത്. നാല് മാസത്തിനകം സിനിമ ഉണ്ടാകുമെന്ന് കള്ളം പറയണം എന്നും ബാലചന്ദ്രകുമാർ ആവശ്യപ്പെടുന്നു. 2021 ഏപ്രിൽ 14ന് അയച്ച സന്ദേശമാണ് ദിലീപ് പുറത്തുവിട്ടിരിക്കുന്നത്. താൻ വിഷയം ഒരുപാട് വലിച്ചുനീട്ടുന്നില്ല. കാര്യങ്ങളൊക്കെ സാറുമായി സംസാരിച്ചിട്ടുള്ളതാണ്. ഈ സന്ദേശം അയക്കുന്നത് സാറിനെ ഭീഷണിപ്പെടുത്തുന്നതിനോ വിഷമിപ്പിക്കുന്നതിനോ മറ്റെന്തെങ്കിലും ദുരുദ്ദേശത്തോടുകൂടിയോ അല്ല. ഇത് മറ്റാർക്കെങ്കിലും കൈമാറുകയോ ഇതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയോ ഇല്ല. സാജിദ് പരസ്പര വിരുദ്ധമായി കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ സംസാരിച്ചു.
ദിലീപ് സാറിനോട് പറഞ്ഞ് സിനിമ അനൗൺസ് ചെയ്യാൻ സാധിക്കുമോ എന്ന് താൻ ചോദിച്ചു. അത് നടക്കില്ലെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. സാറിന്റെ പ്രതിനിധി എന്ന നിലയിൽ അദ്ദേഹം തന്നോട് ഇത് നടക്കില്ലെന്ന് പറഞ്ഞു. ഇല്ലെങ്കിൽ താൻ സിനിമ ഉപേക്ഷിക്കാം. താൻ ജീമോൻ ജോർജിന് പത്തര ലക്ഷം രൂപ നൽകാനുണ്ട്. ഈ സിനിമയുടെ കാര്യം പറഞ്ഞായിരുന്നു അദ്ദേഹത്തെ പിടിച്ചുനിർത്തിയിരുന്നതെന്നും ശബ്ദ സന്ദേശത്തിൽ ബാലചന്ദ്രകുമാർ പറയുന്നതായുള്ള ശബ്ദ സന്ദേശമാണ് ദിലീപ് പുറത്ത് വിടുന്നത്.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും ബി.ജെ.പി നേതാവും പാർലമെന്റ് അംഗവുമായ കങ്കണ റണാവത്ത്. പലപ്പോഴും വിവാദപരമായ പ്രസ്താവനകൾ നടത്തി നടി വാർത്തകളിൽ ഇടം...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കണ്ടെത്തിയെന്നുള്ള വാർത്തകൾ പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ...