Connect with us

ദിലീപിനെ പൂട്ടിക്കെട്ടും, കോടതിയുടെഅനുമതി, പത്മസരോവരത്തിലേക്ക് കുതിച്ചെത്തി, വീട് തുറക്കാൻ കൂട്ടാക്കിയില്ല! നാളത്തെ വിധിയ്ക്ക് മുൻപ് ക്രൈം ബ്രാഞ്ചിന്റെ അപ്രതീക്ഷിത നീക്കം

News

ദിലീപിനെ പൂട്ടിക്കെട്ടും, കോടതിയുടെഅനുമതി, പത്മസരോവരത്തിലേക്ക് കുതിച്ചെത്തി, വീട് തുറക്കാൻ കൂട്ടാക്കിയില്ല! നാളത്തെ വിധിയ്ക്ക് മുൻപ് ക്രൈം ബ്രാഞ്ചിന്റെ അപ്രതീക്ഷിത നീക്കം

ദിലീപിനെ പൂട്ടിക്കെട്ടും, കോടതിയുടെഅനുമതി, പത്മസരോവരത്തിലേക്ക് കുതിച്ചെത്തി, വീട് തുറക്കാൻ കൂട്ടാക്കിയില്ല! നാളത്തെ വിധിയ്ക്ക് മുൻപ് ക്രൈം ബ്രാഞ്ചിന്റെ അപ്രതീക്ഷിത നീക്കം

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുൻ‌കൂർ ജാമ്യ ഹർജിയുടെ നാളെ വരാനിരിക്കെ ദിലീപിന്റെയും സഹോദരി ഭര്‍ത്താവ് സൂരജിന്റെയും ശബ്ദം പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി. ശബ്ദം പരിശോധിക്കാനുള്ള തീയതി ക്രൈം ബ്രാഞ്ച് തീരുമാനിക്കും. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ഒരു ശബ്ദരേഖ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു. ഈ ശബ്ദം ദിലീപ് അടക്കമുള്ള പ്രതികളുടേതാണെന്ന് ശാസ്ത്രീയമായി ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്.

ഒരാളെ തട്ടണം എങ്കില്‍ ഗ്രൂപ്പില്‍ തട്ടണം എന്നാണ് ഓഡിയോയില്‍ പറയുന്നത്. ഒരു വര്‍ഷം ഒരു റെക്കോര്‍ഡും ഉണ്ടാകരുത്. ഫോണ്‍ യൂസ് ചെയ്യരുത് എന്നും പുറത്ത് വിട്ട ഓഡിയോയില്‍ ഉണ്ട്. ഇത് ദിലീപിന്റെ സഹോദരന്‍ അനൂപ് പറയുന്നതാണെന്നാണ് ബാലചന്ദ്ര കുമാര്‍ അവകാശപ്പെടുന്നത്.

ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് ഇപ്പോള്‍ ശബ്ദ സാമ്പിള്‍ പരിശോധിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അനുമതി ലഭിച്ച സാഹചര്യത്തില്‍ ഏറ്റവും അടുത്ത ദിവസം തന്നെ പരിശോധന നടത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ എപ്പോഴാണ് പരിശോധന നടത്തേണ്ടത്, എവിടെയാണ് പരിശോധന നടത്തേണ്ടത് എന്ന് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ക്രൈം ബ്രാഞ്ചാണ്.

ഇത്തരം കേസുകളില്‍ സമാനമായ ശബ്ദ പരിശോധന നടത്തിയത് കൊച്ചിയിലെ ആകാശവാണിയിലാണ്. അതുകൊണ്ട് സമാനമായ രീതിയില്‍ ദിലീപ് അടക്കമുള്ളവരുടെ ശബ്ദം പരിശോധിക്കുന്നതിനുള്ള നീക്കങ്ങളാണ് ക്രൈം ബ്രാഞ്ച് നടത്തുന്നത്. ദിലീപ്, അനൂപ്, സൂരാജ് എന്നിവരുടെ ശബ്ദസാമ്പിളുകള്‍ ഇവിടെ നിന്നും ശേഖരിച്ച് അത് ഫോറന്‍സിക് ലാബിലേക്ക് അയക്കും. അതിന് ശേഷം ബാലചന്ദ്രകുമാര്‍ പുറത്ത് വിട്ട ശബ്ദവും ഈ ശബ്ദസാമ്പിളുകളും തമ്മില്‍ യോജിക്കുന്നുണ്ടോയെന്ന് പരിശോധിക്കും.

ഈ പരിശോധന നടത്തുന്നത് ഫോറന്‍സിക് ലാബിലാണ്. ഇവിടെ നിന്നും ശബ്ദസാമ്പിളുകള്‍ ശേഖരിക്കുക മാത്രമാണ് ചെയ്യുക. മൂന്ന് പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. അപേക്ഷയില്‍ പ്രതിഭാഗത്തിന്റെ കൂടി വാദം കേട്ടതിന് ശേഷമാണ് കോടതി അനുമതി നല്‍കിയത്.

ശബ്ദസാമ്പിൾ പരിശോധനയ്ക്ക് ഹാജരാവാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ദിലീപിന്റെ വീട്ടിൽ എത്തിയിട്ടുണ്ട്. ഹാജരാവാനവശ്യപ്പെട്ട നോട്ടീസ് ദിലീപിന്റെ വീടിനു പുറത്തെ ഗേറ്റിൽ ഒട്ടിച്ച് ഉദ്യോഗസ്ഥർ മടങ്ങി. നോട്ടീസുമായി വീട്ടിൽ എത്തിയപ്പോൾ വീടു തുറക്കാതെ വന്നതോടെയാണ് നോട്ടീസ് പതിച്ച് ഉദ്യോഗസ്ഥർ മടങ്ങിയത്. എട്ടാം തീയതി രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. ആലുവ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നോട്ടീസ്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരോടാണ് ഹാജരാവാനാവശ്യപ്പെട്ടിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും മറ്റുള്ളവരും ഗൂഢാലോചന നടത്തി എന്നാണ് ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നത്. ആലുവയിലുളള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടില്‍ വെച്ച് ഗൂഢാലോചനയ്ക്ക് സാക്ഷി ആയതായാണ് ബാലചന്ദ്ര കുമാറിന്റെ മൊഴി.

ദ ട്രൂത്ത് എന്ന മമ്മൂട്ടി ചിത്രത്തിലെ കൊലപാതകം മാതൃകയാക്കാനായിരുന്നു പദ്ധതി എന്നും അത് വോയിസ് റെക്കോര്‍ഡില്‍ ഇല്ലെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനോട് ആണ് ദിലീപിന് ഏറ്റവും കൂടുതല്‍ വൈരാഗ്യം ഉളളത് എന്ന് ബാലചന്ദ്ര കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ശബ്ദ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ദിലീപ് രംഗത്തെത്തി.

ഇപ്പോള്‍ പുറത്തുവിട്ട ശബ്ദസംഭാഷണം മിമിക്രി വഴിയുള്ള ശബ്ദങ്ങളാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ നല്‍കിയ മറുപടിയിലാണ് ദിലീപ് ഈ ആരോപണം ഉന്നയിച്ചത്. കൂടാതെ ബാലചന്ദ്രകുമാര്‍ പൊലീസ് കെട്ടിയിറക്കിയ സാക്ഷിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2017 ഡിസംബറില്‍ വിചാരണക്കോടതി വളപ്പില്‍ വെച്ച് ബൈജു പൗലോസിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. എന്നാല്‍ 2018 ഫെബ്രുവരിയില്‍ ആണ് അങ്കമാലി കോടതിയിലേക്ക് കേസ് മാറ്റിയത് എന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top