Connect with us

ഞാന്‍ ഒരിക്കലും കരയരുതെന്ന് കരുതിയതാണ്, രാക്ഷസന്റെ വിജയത്തിന് ശേഷം ജീവിതം മുഴുവന്‍ നഷ്ടങ്ങള്‍ നിറഞ്ഞതായിരുന്നു; ധനുഷ് പറഞ്ഞ് ആ വാക്കുകള്‍…, തുറന്ന് പറഞ്ഞ് വിഷ്ണു വിശാല്‍

News

രാക്ഷസന്‍ എന്ന സൈക്കോ ക്രൈം ത്രില്ലറിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് വിഷ്ണു വിശാല്‍. വര്‍ഷങ്ങളായി സിനിമയിലുണ്ടെങ്കിലും രാക്ഷസന്‍ എന്ന ചിത്രമായിരുന്നു നടന്റെ കരിയറില്‍ വലിയൊരു കരിയര്‍ ബ്രേക്ക് നല്‍കിയത്. ഇപ്പോഴിതാ രാക്ഷസന്റെ വിജയത്തിന് ശേഷം ജീവിതം മുഴുവന്‍ നഷ്ടങ്ങള്‍ നിറഞ്ഞതായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിഷ്ണു. പുതിയ സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിലാണ് നടന്‍ സംസാരിച്ചത്.

”ഞാന്‍ ഒരിക്കലും കരയരുതെന്ന് കരുതിയതാണ്. രാക്ഷസന്റെ വിജയത്തിന് ശേഷം ജീവിതം മുഴുവന്‍ നഷ്ടങ്ങള്‍ നിറഞ്ഞതായിരുന്നു. അവസാനത്തെ ശ്രമം ആയിട്ടാണ് എഫ്ഐആര്‍ ചെയ്തത്. സിനിമ ഞാന്‍ ഇതുവരെ 250ല്‍ അധികം ആളുകളെ കാണിച്ചു.”

”എല്ലാവരും എന്നിലെ നടന്‍ ഏറെ മെച്ചപ്പെട്ടു എന്നാണ് പറഞ്ഞത്. അതില്‍ ധനുഷ് സര്‍ പറഞ്ഞ വാക്കുകള്‍ എന്നെ ഏറെ സ്വാധീനിച്ചിരുന്നു. രാക്ഷസനിലെ നായകനില്‍ നിന്നും എഫ്ഐആറിലെത്തിയപ്പോള്‍ വിഷ്ണു നല്ലൊരു നടനായി മാറിയെന്നാണ് ധനുഷ് സര്‍ പറഞ്ഞത്.”

”നിങ്ങള്‍ക്കും നല്ലൊരു അനുഭവം എഫ്ഐആര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. രാക്ഷസന്‍ ജനങ്ങള്‍ സ്വീകരിച്ചപ്പോള്‍ മുതല്‍ കൂടുതല്‍ നന്നായി നല്ല സിനിമകകളും കഥാപാത്രങ്ങളും ചെയ്യണമെന്ന് തീരുമാനിച്ചതായിരുന്നു” എന്നാണ് വിഷ്ണു പറയുന്നത്.

രാം കുമാര്‍ സംവിധാനം ചെയ്ത രാക്ഷസന്‍ എന്ന ചിത്രം 2018ല്‍ ആണ് റിലീസായത്. അമല പോള്‍, ശരവണന്‍ എന്നീ താരങ്ങളും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി. സിനിമയുടെ വിജയത്തിന് ശേഷം അമലയുമായി വിഷ്ണു പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.

More in News

Trending

Recent

To Top