മലയാളി പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ത്രില്ലടിപ്പിക്കുന്ന പരമ്പരയാണ് അമ്മയറിയാതെ. സീരിയലിലെ നീരജ മഹാദേവൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ് . അലീന ടീച്ചറുടെ അമ്മയായതുകൊണ്ട് മാത്രമല്ല, നീരജയുടെ അതിജീവനത്തിന്റെ കഥകൂടിയാണ് പരമ്പര പറയുന്നത്.
നടി കീർത്തി ഗോപിനാഥ് ആണ് ആ വേഷത്തിൽ എത്തുന്നത്. മിനിസ്ക്രീൻ താരം രാഹുലിന്റെ ഭാര്യയാണ് കീർത്തി. 1994 മുതൽ സിനിമയിൽ ഉണ്ടെങ്കിലും നായികയായി ചുവട് വയ്ക്കുന്നത് 1994 ൽ പുറത്ത് ഇറങ്ങിയ ജൂനിയർ മാൻഡ്രേക്ക് എന്ന ചിത്രത്തിലൂടെയാണ് . സീരിയലിലും സജീവമായിരുന്നു കീർത്തി. എന്നാൽ ഇടയ്ക്ക് ബ്രേക്ക് എടുത്തിരുന്നു. 22 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും അഭിനയിത്തിൽ സജീവമായിരിക്കുന്നത്.
ഇപ്പോഴിത ദീർഘകാലത്തിന് ശേഷമുള്ള കീർത്തിയുടെ മടങ്ങി വരവിനെ കുറിച്ചും പ്രണയ വിവാഹത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് താരങ്ങൾ. സ്വാസിക അവതരിപ്പിക്കുന്ന റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴാണ് കീർത്തിയും രാഹുലും മനസ് തുറന്നത്. ആദ്യ സീരിയലിലെ നായികയെയാണ് രാഹുൽ വിവാഹം കഴിച്ചിരിക്കുന്നത്.
ഭർത്താവ് രാഹുലിന്റെ സുഹൃത്തുക്കളാണ് അമ്മ അറിയാതെ പരമ്പരയുടെ പിന്നണിയിലുള്ളത്. അങ്ങനെയാണ് സീരിയലിൽ എത്തിയതെന്നാണ് കീർത്തി മടങ്ങി വരവിനെ കുറിച്ച് പറയുന്നത്. 22 വര്‍ഷത്തിന് ശേഷമായാണ് താന്‍ അഭിനയ രംഗത്തേക്ക് തിരിച്ച് വന്നതെന്നായിരുന്നു കീര്‍ത്തി പറഞ്ഞത്. തുടക്കത്തില്‍ വന്ന സമയത്ത് ഒരുപാട് സംശയങ്ങളായിരുന്നു. ലൊക്കേഷനും ഷൂട്ടിംഗുമൊക്കെ ഇപ്പോള്‍ എങ്ങനെയായിരിക്കും, എല്ലാം മാറിയോ എന്നൊക്കെയായിരുന്നു ചിന്തിച്ചത്. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞതോടെ തന്നെ എല്ലാമായി സെറ്റാവുകയായിരുന്നു.
ലവ് മാര്യേജായിരുന്നു ഇവരുടേത്. ആകെ ഒരു സീരിയലാണ് ഒന്നിച്ച് ചെയ്തത്. അതൊരു ലവ് സ്റ്റോറി ആയിരുന്നു. പ്രണയിക്കാനുള്ള സമയമുണ്ടായിരുന്നില്ലെങ്കിലും അങ്ങനെയൊരു അന്തരീക്ഷമുണ്ടായിരുന്നു. ആകെപ്പാടെ 3 ക്യാരക്ടേഴ്സേ അതിലുണ്ടായിരുന്നുള്ളൂ. നായകന്, നായിക, ബ്രദര്‍. കൊടൈക്കനാലിലായിരുന്നു ഷൂട്ട്. . കുറേ പറഞ്ഞ് പറഞ്ഞ് അങ്ങനെ പ്രണയത്തിലാവുകയായിരുന്നു. പറയാനുള്ള കാര്യങ്ങള്‍ ഡയലോഗായി കിട്ടിയിരുന്നു. ഭയങ്കര ജാഡയാണെന്നാണ് അദ്ദേഹത്തെ ആദ്യം കണ്ടപ്പോള്‍ തോന്നിയതെന്ന് കീർത്തി രാഹുലിനെ കുറിച്ചു പറഞ്ഞു. ഭയങ്കര സൈലന്റായിരുന്നു. താനിപ്പോഴും അങ്ങനെ തന്നെയാണെന്നായിരുന്നു രാഹുല്‍ തിരികേയും പറഞ്ഞു.
തന്റെ ആദ്യത്തെ സീരിയലായിരുന്നു അതെന്നും രാഹുൽ പറയുന്നുണ്ട്. അതിലൂടെയായാണ് ജീവിതം സെറ്റായത്. ഔട്ട് ഡോര്‍ പോയുള്ള സീരിയല്‍ ഷൂട്ടൊന്നും അന്നുണ്ടായിരുന്നില്ല. അതില്‍ കുറച്ച് ഗാനങ്ങളുമുണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞ് വന്ന് അധികം വൈകാതെ തന്നെ ഞങ്ങള്‍ പ്രണയം വീട്ടില്‍പ്പറഞ്ഞു. അങ്ങനെ എന്‍ഗേജ്മെന്റ് നടത്തി. മാര്‍ച്ചില്‍ എന്‍ഗേജ്മെന്റ് നടത്തി, നവംബറില്‍ കല്യാണം കഴിഞ്ഞു. ഇപ്പോള്‍ 11 വര്‍ഷമായി സന്തുഷ്ട കുടുംബജീവിതമാണെന്നുമായിരുന്നു നടൻ കൂട്ടിച്ചേർത്തു.
സീരിയൽ ചിത്രീകരണത്തിനിടെയുള്ള ഒരു സംഭവത്തെ കുറിച്ചും ഇവർ പറയുന്നുണ്ട്. ” അന്ന് ചിത്രീകരണത്തിനിടെ ഗാനത്തിനിടയില്‍ തടാകത്തിലൂടെ ബോട്ടില്‍ പോവുന്ന രംഗമുണ്ടായിരുന്നു. നീന്താനറിയുമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു രാഹുലേട്ടന് പറഞ്ഞത്. ഞാനും ഇല്ലെന്നായിരുന്നു പറഞ്ഞത്. ബോട്ടില്‍ മുന്നിലിരിക്കുന്നയാള്‍ നന്നായി മദ്യപിച്ചിരുന്നു. ആക്ഷനും കട്ടൊന്നും കേള്‍ക്കാതെ ആള് തുഴഞ്ഞ് തുഴഞ്ഞ് പോവുന്ന അവസ്ഥയായിരുന്നു. മിക്കവാറും നമ്മുടെ കാര്യത്തില്‍ ആളൊരു തീരുമാനമാക്കുമെന്നായിരുന്നു അന്ന് ഞങ്ങള്‍ ” പറഞ്ഞത്.
ഇഷ്ടങ്ങളെ കുറിച്ചും ഇരുവരും പറയുന്നുണ്ട്. ”യാത്ര ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണ്. നമുക്ക് തോന്നുമ്പോള്‍ നമ്മളങ്ങ് പോവും. വീട്ടില്‍ വെറുതെ ഇരിക്കുകയാണെങ്കില്‍ വൈകിട്ട് നമ്മള് ഇറങ്ങും. രണ്ടാളും ഡ്രൈവ് ചെയ്യും. കീര്‍ത്തിക്ക് കുപ്പിവള ഭയങ്കര ക്രേസാണ്. പോവുന്ന വഴിക്ക് വെറൈറ്റി ഫുഡും കഴിക്കാറുണ്ട്. അഭിനയത്തിൽ നിന്ന് എടുത്ത ബ്രേക്കിനെ കുറിച്ചും പറയുന്നുണ്ട്. ബ്രേക്ക് ഇത്രയും നീളുമെന്ന് കരുതിയിരുന്നില്ലെന്നാണ് നടി പറയുന്നത്. കൂടെതെ രാഹുലിന്റെ മനസമാധാനം കളയുന്നയാളല്ല ഞാനെന്നും കീര്‍ത്തി പറയുന്നു. കഴിച്ചിട്ട് വന്നാലും പ്രശ്നങ്ങളൊന്നുമുണ്ടാവാറില്ലെന്നും പറയുന്നുണ്ട്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...