
Social Media
സ്മൈൽ പ്ലീസ്, സകുടുംബം ആനിയും ഷാജി കൈലാസും; കുടുംബചിത്രം വൈറൽ
സ്മൈൽ പ്ലീസ്, സകുടുംബം ആനിയും ഷാജി കൈലാസും; കുടുംബചിത്രം വൈറൽ

ഷാജി കൈലാസിന്റേയും നടിയും അവതാരകയുമായ ആനിയുടേയും കുടുംബചിത്രം സോഷ്യൽമീഡിയയിൽ വൈറലാകുന്നു. അമ്മയും മൂന്ന് മക്കളും ചിത്രങ്ങളിൽ ഇവരോടൊപ്പമുണ്ട്. മക്കളായ ജഗൻ, ഷാരോൺ, റുഷിൻ എന്നിവരാണ് ചിത്രങ്ങളിൽ ഒപ്പമുള്ളത്. ജഗനാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
വളരെ അപൂർവ്വമായി മാത്രമേ ആനിയുടെയും ഷാജി കൈലാസിന്റെയും കുടുംബചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളൂ. മക്കൾക്കും ഷാജി കൈലാസിനുമൊപ്പമുള്ള ആനിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വിവാഹശേഷം സിനിമാ അഭിനയത്തിൽ സജീവമല്ലെങ്കിലും മിനിസ്ക്രീനിൽ സജീവമാണ് ആനി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ ചാനലിനു വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ ആനിയെ അദ്ദേഹം തന്റെ ‘അമ്മയാണെ സത്യം’ എന്ന സിനിമയിലേക്ക് നായികയായി ക്ഷണിച്ചു, അങ്ങനെ 1993 ൽ ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെ ആനി തന്റെ കലാജീവിതം ആരംഭിച്ചു.
തുടർന്ന് കുറച്ചു കാലം പഠനത്തിന്റെ തിരക്കിലായി സിനിമാ രംഗത്ത് നിന്ന് വിട്ടു നിന്ന ആനി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘രുദ്രാക്ഷം’ എന്ന ആക്ഷൻ സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി അഭിനയ രംഗത്ത് തിരിച്ചെത്തി. തുടർന്ന് ‘അക്ഷരം’ എന്ന സിനിമയിലും സുരേഷ് ഗോപിയുടെ നായികയായി. കമൽ സംവിധാനം ചെയ്ത ‘മഴയെത്തും മുൻപേ’ ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി. ഏകദേശം മൂന്നു വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലാണ് ആനി അഭിനയിച്ചത്.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...