നിരവധി ആരാധകരുള്ള മുതിര്‍ന്ന നടിയാണ് ശബാന ആസ്മി. ഇപ്പോഴിതാ നടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്നുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടിയുമായി ബന്ധപ്പെട്ട എല്ലാവരും മുന്‍കരുതല്‍ എടുക്കണമെന്നും പരിശോധനയ്ക്ക് വിധേയമാകണമെന്നും അഭ്യര്‍ത്ഥിച്ചു.
ശബാന ആസ്മി തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെയാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്. എല്ലാ മുന്‍കരുതല്‍ നടപടികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടും, തനിക്ക് പോസിറ്റീവ് ആയെന്നും, ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്നും നടി അറിയിച്ചു.
അതേസമയം കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത് ധര്‍മ്മ പ്രൊഡക്ഷന്‍സും വിയാകോം 18 സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിച്ച റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന റൊമാന്റിക് സിനിമയുടെ തിരക്കിലാണ് ശബാന ആസ്മി. ധര്‍മ്മേന്ദ്ര, ജയ ബച്ചന്, രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....