വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയ’ത്തിന് പ്രശംസയുമായി സംവിധായകന് അന്‍വര്‍ റഷീദ്. ചിത്രം വിനീത് ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ച സിനിമയാണെന്നും പ്രണവിന്റെ ഏറ്റവും മികച്ച പ്രകടനമാണെന്നും അന്‍വര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
“ഹൃദയം കൊണ്ടെഴുതുന്ന കവിത, പ്രണയാമൃതം അതിൻ ഭാഷ”- ശ്രീകുമാരൻ തമ്പി (സിനിമ – അക്ഷരത്തെറ്റ്). വിനീത് ശ്രീനിവാസന്റെ ഏറ്റവും മികച്ച സിനിമ! പ്രണവ് മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ്! നട്ടെല്ലാവുന്ന സംഗീതം ഹെഷാം അബ്ദുൾ വഹാബ്!! തീയേറ്ററുകൾക്ക് മെറിലാന്റ് സിനിമാസിന്റെ കൊറോണക്കാലത്തെ സമ്മാനം.. ഹൃദയം!!! A MUST WATCH!!!”, അന്‍വര്‍ റഷീദ് കുറിച്ചു.
പ്രണവിനെ നായകനാക്കി ഒരു ചിത്രം ഒരുക്കണമെന്നും ‘ഉസ്താദ് ഹോട്ടല്‍’ പോലെ ഒരു ചിത്രം ഒരുക്കണമെന്നുമൊക്കെ കമന്റ് ബോക്സില്‍ അഭ്യര്‍ഥനകള്‍ നിറയുന്നുണ്ട്.
വിനീത് ശ്രീനിവാസൻ പ്രണവ് ചിത്രം ഹൃദയം തീയേറ്ററിൽ നിറഞ്ഞോടുകയാണ് . കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. കൊവിഡ് കാലമായിരുന്നിട്ടും റിലീസ് തീയതി മാറ്റാതെ തിയറ്ററുകളില്‍ തന്നെ എത്തിക്കാനായിരുന്നു അണിയറക്കാരുടെ തീരുമാനം. വിനീത് ശ്രീനിവാസന് തന്നെ തിരക്കഥയുമൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ്. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമാണ് നായികമാര്‍. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം പകര്‍ന്ന 15 പാട്ടുകളും ചിത്രത്തിന്റെ ആകര്‍ഷണീയതയാണ്.
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...