ഷെയ്ന് നിഗവും രേവതിയും ഒന്നിച്ച ‘ഭൂതകാലം’ ചിത്രത്തെ അഭിനന്ദിച്ച് നടന് ഹരീഷ് പേരടി. രാഹുല്‍ സദാശിവന് ഒരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ഹൊറര്‍ ചിത്രം ചര്‍ച്ചകളില്‍ നിറയുകയാണ്. ഇത് ഭൂതകാലമല്ല ഷെയ്ന് നിഗം എന്ന നടന്റെ ഭാവികാലമാണ് എന്നാണ് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചത്
ഹരീഷ് പേരടിയുടെ കുറിപ്പ്:
ഇത് ഭൂതകാലമല്ല… ഷെയ്ന് നിഗം എന്ന നടന്റെ ഭാവികാലമാണ്… കഥാപാത്രത്തിന്റെ ഉള്ളാഴങ്ങളിലേക്ക് മുങ്ങിതാഴുന്ന ഒരു നടന്റെ പ്രകാശത്തില്‍ പലപ്പോഴും മറ്റാരേയും കാണാതെ പോകുന്നു… ഷെയ്ന്.. നിന്റെ കൂടെ മറ്റൊരു പടത്തില്‍ അഭിനയം പങ്കുവെക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നു…
രേവതി ചേച്ചി.. ഈ പ്രകാശത്തിനിടയിലും നിങ്ങളുടെ മെഴുകുതിരി വെളിച്ചം വല്ലാതെ ശോഭിക്കുന്നുണ്ട്… കൂരിരുട്ടിലും വലിയ വെളിച്ചത്തിലും മെഴുകുതിരി വെളിച്ചത്തിന്റെ സ്ഥാനം നിങ്ങള്‍ കൃത്യമായി അയാളപ്പെടുത്തുന്നുണ്ട്.. രാഹുല്‍ എന്ന സംവിധായകന് മലയാളത്തിന്റെ വരാനിരിക്കുന്ന സിനിമകളുടെ മുതലാണ്…
ഏറ്റവും ഇഷ്ട്ടപ്പെട്ടത് ചില ഷോട്ടുകളുടെ മനോഹരമായ ദൈര്‍ഘ്യമാണ്… ചില കഥാപത്രങ്ങളുടെ മിഡ് ക്ലോസ്സുകളിലേക്കുള്ള ജംബ് കട്ടുകള്‍ വല്ലാതെ ആകര്‍ഷിച്ചു… പ്രേതം.. ഈ സിനിമയുടെ കഥാ ബീജമാണെങ്കിലും ജീവിതത്തിന്റെ പല സന്ദര്‍ഭങ്ങളിലായി ഒറ്റപ്പെട്ടു പോയവരുടെ മാനസിക വ്യാപാരമാണ് ഈ സിനിമ… അതുകൊണ്ട് തന്നെ ഒറ്റപ്പെടുന്നവരുടെ ഭാവികാലമാണി സിനിമ… ആശംസകള്‍
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...