
Malayalam
ആഫ്രിക്കക്കാരുടെ ഹെയർസ്റ്റൈലുകൾ; തലമുടിയിൽ പുത്തൻ പരീക്ഷണങ്ങളുമായി അമൃത സുരേഷ്; വീഡിയോ വൈറൽ
ആഫ്രിക്കക്കാരുടെ ഹെയർസ്റ്റൈലുകൾ; തലമുടിയിൽ പുത്തൻ പരീക്ഷണങ്ങളുമായി അമൃത സുരേഷ്; വീഡിയോ വൈറൽ

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലൂടെയാണ് അമൃത ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. പിന്നീട് പിന്നണി ഗാനരംഗത്തും, ആല്‍ബങ്ങളിലും, സാമൂഹ്യമാധ്യമങ്ങളിലും അമൃത സജീവമായി. സോഷ്യൽ മീഡിയയിൽ സജീവമായ അമൃതയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകയുമായി പങ്കിടാറുണ്ട്
ഇപ്പോഴിതാ തലമുടിയിൽ പുത്തൻ പരീക്ഷണങ്ങളുമായി എത്തിയിരിക്കുകയാണ് അമൃത. ആഫ്രിക്കക്കാരുടെ വിവിധങ്ങളായ ഹെയർസ്റ്റൈലുകളാണ് അമൃത പരീക്ഷിക്കുന്നത്. ദുബായിലെത്തിയ ഗായിക, അവിടെയുള്ള ആഫ്രോ ബ്യൂട്ടി സലൂണിൽ നിന്നാണ് മുടിയില്‍ വേറിട്ട പരീക്ഷണങ്ങള്‍ നടത്തുന്നത്. ഹെയർസ്റ്റൈൽ വിശേഷങ്ങളുടെ വിഡിയോയുമായി എത്തുന്ന അമൃതയ്ക്കൊപ്പം സുഹൃത്ത് സോണിയയും ഉണ്ട്.
വേറിട്ട തരത്തിലുള്ള ഹെയർസ്റ്റൈലുകൾ അമൃത സുരേഷ് വിഡിയോയിലൂടെ പ്രേക്ഷകർക്കു പരിചയപ്പെടുത്തുന്നു. മുൻപ് തായ്ലൻഡിൽ പോയപ്പോൾ മുടിയില്‍ പരീക്ഷണങ്ങൾ നടത്തിയതിന്റെ അനുഭവവും ഗായിക രസകരമായി പങ്കുവയ്ക്കുന്നുണ്ട്. ഓരോ രീതിയും പരീക്ഷിച്ച് ഒടുവിൽ അമൃത ഹെയർ സ്റ്റൈൽ ഏതാണു വേണ്ടതെന്നു തീരുമാനിക്കുന്നതു വിഡിയോയിൽ കാണാം. ഗായികയുടെ ഇഷ്ട പ്രകാരം കറുപ്പിലും ഗോൾഡൻ നിറത്തിലുമുള്ള മുടിയിഴകൾ ചേർത്താണ് പുത്തൻ ലുക്ക് തയ്യാറാക്കിയത്. ഇതിന് ഒരു മണിക്കൂറിലധികം സമയം വേണ്ടി വന്നു.
പുതിയ ഹെയർസ്റ്റൈൽ പ്രേക്ഷകർക്കു വിശദമായി പരിചയപ്പെടുത്തിക്കൊണ്ടാണ് അമൃത സുരേഷ് വിഡിയോ അവസാനിപ്പിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ട മേക്കോവർ വിഡിയോ നിരവധി പ്രേക്ഷകരെയും സ്വന്തമാക്കിക്കഴിഞ്ഞു. അമൃതയ്ക്ക് എല്ലാ സ്റ്റൈലും യോജിക്കുന്നുവെന്നാണ് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...