നിങ്ങൾക്ക് പറക്കാൻ കഴിയില്ലെങ്കിൽ ഓടുക, ഓടാൻ കഴിയില്ലെങ്കിൽ നടക്കുക, നടക്കാൻ കഴിയില്ലെങ്കിൽ ഇഴയുക, പക്ഷെ ചെയ്യുന്നത് എന്തുതന്നെ ആയാലും മുൻപോട്ട് തന്നെ നീങ്ങുക…. മാര്ട്ടിന് ലൂഥര് കിംഗിന്റെ വാക്കുകളാണ്. ഓരോ ദിവസവും ഓരോ ചാപ്റ്റർ ആകട്ടെ… ഇന്നത്തെ നിങ്ങളുടെ കഥ എന്തെന്ന് നിങ്ങൾക്ക് എഴുതാനാകട്ടെ…
അപ്പോൾ ഇന്നത്തെ കൂടെവിടെ കഥയുടെ ഒരു അടിപൊളി എപ്പിസോഡിലെ ഹൈലൈറ്റിലേക്ക് വരാം…ഏതായാലും സൂര്യയുടെ ഫാമിലിയുടെ പാർട്ട് കഥയിൽ കാണിച്ചല്ലെ പറ്റു. പിന്നെ കഥയിലെ ലോജിക്കില്ലായ്മ വെറുതെ ഒന്ന് പറയാം.. ലോജിക്കോടെ ചെയ്യുന്നതല്ല സീരിയൽ എന്നാണ് പലരും ഇപ്പോൾ എനിക്ക് തരുന്ന ഉപദേശം. മലയാളം സീരിയൽ ഇങ്ങനെയാണ് , ഇങ്ങനെ കാണിച്ചാൽ മാത്രമേ പ്രേക്ഷകർക്ക് ഇഷ്ടപ്പെടു… പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നതാണ് അവർക്ക് കൊടുക്കേണ്ടത്… എന്നാണ് സീരിയൽ തലപ്പത്തുള്ളവർ പറയുന്നത്. അപ്പോൾ പിന്നെ ഞാനും അവിടെ ഇനി ലോജിക്കില്ലായ്മയിലെ ലോജിക്ക് തേടി പോകുന്നില്ല…
കഴിഞ്ഞ ദിവസം വക്കീൽ നോട്ടീസ് വന്നപ്പോൾ കറക്റ്റ് കൈമളിന്റെ വീട്ടിൽ തന്നെ എത്തി… അപ്പോൾ ദേവമ്മ പറയുന്നുണ്ട്, നമുക്ക് ഇങ്ങനെ ആരും വക്കീൽ നോട്ടീസ് തരാനുള്ള സാധ്യതയില്ലല്ലോ.. അഡ്രസ് തെറ്റിവന്നതാകും എന്ന്… അപ്പോൾ കൈമൾ…. ” പൊട്ടത്തരം പറയല്ലേ….” രജിസ്റ്റർഡിൽ എങ്ങനെ ആണ് അഡ്രസ് മാറിപ്പോകുന്നത്…
ആ പറഞ്ഞത് ന്യായം… പക്ഷെ ഇപ്പോൾ കൈമൾ താമസിക്കുന്ന വീട്ടിലെ അഡ്രസ് കൈമളിന് പോലും അറിയാനുള്ള സാധ്യത ഞാൻ കാണുന്നില്ല… അപ്പോൾ പിന്നെ ഇതെങ്ങനെ?
പിന്നെ വക്കീൽ നോട്ടീസിലെ വിവരങ്ങൾ ഒക്കെ സൂര്യ വായിച്ചു പറഞ്ഞ ശേഷം, ദേവമ്മയുടെ ഒരു ഡയലോഗുണ്ടായിരുന്നു. മോഹനന്റെ കാല് പിടിക്കാനും കെഞ്ചാനും ഒന്നും എന്നെ കിട്ടില്ല…. ഓ ഇനി അവനെ കാണാൻ പോലും ഇടവരരുതേയെന്നാണ് ആഗ്രഹമെന്ന്…
” മോഹനൻ ഇനിയും ,പണക്കാരൻ ആണെന്ന് കാണിച്ചാൽ അങ്ങോട്ട് പോയി കെഞ്ചാൻ ദേവമ്മയ്ക്ക് ഒരു മടിയും കാണില്ല… ”
ഇനി ഇന്നത്തെ എപ്പിസോഡിൽ സൂര്യ അച്ഛനുമായിട്ട് മോഹനനെ കാണാൻ പോകുന്നുണ്ട്. ആര്യയ്ക്കൊപ്പം സൂര്യയും മോഹനനെ കാണാൻ പോകുമെന്ന് അതിൽ പറയുന്നുണ്ട്… ശേഖരനെ കൂട്ടാതെ.. അല്ല ഇതിനിടയിൽ ഋഷി ഞെട്ടുന്ന ഒരു സീൻ ഉണ്ട്… അത് പ്രൊമോയിൽ നിങ്ങൾ കണ്ടങ്കിൽ നല്ലതുപോലെ ഒന്നും കൂടി കണ്ടുവച്ചിരിക്കുക… പിന്നെ കണ്ടില്ല കേട്ടില്ല എന്നൊന്നും പറഞ്ഞ് വന്നേക്കരുത്…
പിന്നെ ആര്യ കട്ട കലിപ്പിൽ “ഒന്നുകിൽ അയാളെന്നെ ജീവിക്കാൻ വിടണം.. അല്ലെങ്കിൽ അയാളെയും കൊന്ന് ഞാനും ചാകും ….” ഈ സീരിയൽ ആയിട്ട് ഒരു കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അതിനിടയിൽ കോമെടി പറയാൻ തോന്നുന്ന സുഹൃത്തുക്കൾ ഉണ്ടോ… എന്നാ അങ്ങനെ ഒരു വൈകല്യം എനിക്കുണ്ട്..
ഈ ഡയലോഗ് ആര്യ പറഞ്ഞപ്പോൾ , എനിക്ക് ചിരി വന്നു.. മറ്റൊന്നുമല്ല… നിന്നെയും കൊല്ലും ഞാനും ചാകും .. നീ കോ ഞാ ചാ… “
വന്നു വന്നു ഞാൻ ചളിയാണ് പറയുന്നത് എന്ന് നിങ്ങൾ കമന്റ് പറയുന്നുണ്ടോ എന്നൊക്കെ ഞാൻ നോക്കുന്നുണ്ട്ട്ടോ… എന്തുചെയ്യാനാണ് മിത്രങ്ങളെ… കഥയുടെ ഗതിമാറ്റം… എന്റെ ഗതിയെയും മാറ്റിമറിക്കാനുള്ള സാദ്ധ്യതകൾ ഇല്ലാതില്ലാതില്ല… കൂടെവിടെ ടീം നിങ്ങൾ കഥയെ വളരെ സീരിയസ് ആക്കി തന്നെ എഴുതുക…
പറയാൻ വിട്ടുപോയ കാര്യം, ഇന്നലത്തെ ജഗന്റെ ഡയലോഗ് എങ്ങനെ ഉണ്ടായിരുന്നു… ഇന്നലത്തെ രാത്രിയിലെ പ്രൊമോ കണ്ടപ്പോഴാണ് ഒന്നും കൂടി അത് പറയണം എന്ന് തോന്നിയത്…
“ജഗൻ ഒരു കഥ പറയുന്നുണ്ട്.. ഒരു വിരഹ ദുഃഖത്തിന്റെ കഥ, ആലഞ്ചേരി തറവാട്ടിലെ തമ്പുരാട്ടി കുട്ടിയെ മോഹിച്ച് ഒടുവിൽ പ്രണയത്താൽ മുറിവേറ്റ ഒരുവന്റെ കഥ…. “
പ്രണയത്താൽ മുറിവേറ്റവൻ ഒരുപക്ഷെ നമ്മുടെ പാവം റൈറ്റർ സാർ ആകും… പ്രണയത്തെ കുറിച്ച് എഴുത് എഴുത് എന്ന് പറഞ്ഞു പറഞ്ഞ്… അവസാനം വേദനിക്കുകയാണ് ആ കവി ഹൃദയം..
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...