
Malayalam
കല്യാണം ആയോ എന്ന ചോദ്യത്തിന് ഒറ്റ മറുപടിയേ ഉള്ളൂ; വൈറലായി ലക്ഷ്മി നക്ഷത്രയുടെ പുതിയ വീഡിയോ !
കല്യാണം ആയോ എന്ന ചോദ്യത്തിന് ഒറ്റ മറുപടിയേ ഉള്ളൂ; വൈറലായി ലക്ഷ്മി നക്ഷത്രയുടെ പുതിയ വീഡിയോ !
Published on

മിനി സ്ക്രീനിൽ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചടക്കിയ നിരവധി അവതാരകരുണ്ട്. അക്കൂട്ടത്തിൽ അടുത്തിടെ ഏറെ ശ്രദ്ധേയയായ ആളാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പടാര്‍, സ്റ്റാർ മാജിക്, സൂപ്പർ പവർ തുടങ്ങിയ ഷോകളുടെ ആരാധകരായവരുടെ പ്രിയ അവതാരകയാണ് ലക്ഷ്മി. താരത്തിന്റെ അവതരണ ശൈലിയാണ് ആരാധകരെ കൂട്ടിയത്. വളരെ നേരത്തെ മുതൽ തന്നെ മിനിസ്ക്രീനിൽ സജീവമാണ് ലക്ഷ്മി നക്ഷത്ര. എന്നാൽ ആരാധകരുടെ എണ്ണം കൂട്ടിയത് ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത ടമാർ പഠാൻ എന്ന ഗെയിം ഷോയാണ്. മിനിസ്ക്രീൻ – കോമഡി താരങ്ങൾ ആയിരുന്നു ഈ പരിപാടിയിൽ എത്തിയത്. ഗെയിം ഷോ എന്നതിൽ ഉപരി തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കാനുള്ള ഒരു വേദി കൂടിയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. സ്റ്റാർ മാജിക് എന്നാണ് ഇപ്പോഴെത്തെ പേര്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന ഒരു ഷോ കൂടിയാണിത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലക്ഷ്മി നക്ഷത്ര. ചിന്നു എന്നാണ് ആരാധകരുടെ ഇടയിൽ അറിയപ്പെടുന്നത്. ഒരു യൂട്യൂബ് ചാനലും ലക്ഷ്മിയ്ക്കുണ്ട്. പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നല്ല കണ്ടന്റുമായിട്ടാണ് താരം എപ്പോഴും എത്തുന്നത്. ഇൻസ്റ്റഗ്രാമിലും ലക്ഷ്മി സജീവമാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ വീഡിയോ ആണ്. ”കല്യാണം ആയോ എന്ന ചോദ്യത്തിന് ഉത്തരം” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.2021ൽ തനിക്കുണ്ടായ സന്തോഷങ്ങൾ പങ്കുവെച്ച് കൊണ്ടാണ് വീഡിയോ ആരംഭിച്ചിരിക്കുന്നത്. നീല സാരിയണിഞ്ഞായിരുന്നു വീഡിയോയിൽ എത്തിയത്.2021 നെക്കുറിച്ചും പുതുവര്‍ഷത്തെക്കുറിച്ചുമൊക്കെയായിരുന്നു ലക്ഷ്മി സംസാരിച്ചത്. ഒരുപാട് സന്തോഷം ലഭിച്ച വര്‍ഷമായിരുന്നു 2021. ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാനായതും 1 മില്യനിലധികം സബ്‌സ്‌ക്രൈബേഴ്‌സിനേയും നേടാനായി. ഇന്‍സ്റ്റഗ്രാമിലും 1 മില്യനായി. വീട്ടില്‍ പാപ്പുവും പൂപ്പിയും വന്നത്. അങ്ങനെ ഒരുപാട് സന്തോഷങ്ങളാണ് പോയ വര്‍ഷം ലഭിച്ചതെന്ന് ലക്ഷ്മി പറയുന്നു.കല്യാണം ആയോ എന്ന ചോദ്യത്തിന് തൃശൂര്‍കാര്‍ക്ക് ഒറ്റമറുപടിയേ ഉണ്ടാവുള്ളവെന്നും ജ്വലറിയിൽ എത്തിയതിന് ശേഷം ലക്ഷമി പറയുന്നു. പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആവാനുള്ള അവസരം ലഭിച്ചതിനെക്കുറിച്ചും പറയുന്നുണ്ട് . കവര്‍ ഗേളാവണം, മുഖചിത്രം വരണം, പരസ്യത്തില്‍ അഭിനയിക്കണം അങ്ങനെ കുറേ ആഗ്രഹങ്ങളുണ്ടായിരുന്നു. താൻ ആഗ്രഹിച്ചതിലും അപ്പുറമാണ് ലഭിച്ചതെന്നും താരം വീഡിയോയൽ പറയുന്നു. നല്ല മാലയാണല്ലോ എന്ന് ഞാനിട്ട മാല കണ്ട് പറയുന്നവരോട് ഞാന്‍ ഈ ജ്വല്ലറിയെക്കുറിച്ച് പറയാറുണ്ടെന്നും ലക്ഷ്മി പറഞ്ഞിരുന്നു.
കല്യാണ സീസണൊക്കെയായി. ലേറ്റസ്റ്റായിട്ടുള്ള ട്രെന്‍ഡി ആഭരണ കലക്ഷനുകളും ലക്ഷ്മി കാണിച്ചിരുന്നു. സ്വര്‍ണം വാങ്ങാന്‍ വന്നവരുമായും ലക്ഷ്മി സംസാരിച്ചിരുന്നു. അവിചാരിതമായി നടി ഡിംപിള്‍ റോസും കുടുംബവും അവിടെ എത്തിയിരുന്നു. അവരേയും വീഡിയോയില്‍ കാണിച്ചിരുന്നു. കുഞ്ഞിന് സ്വര്‍ണ്ണം മേടിക്കാനായി വന്നതാണ്, ആദ്യമായാണ് ഇവിടെ വരുന്നതെന്നും ഹാപ്പിയാണെന്നും നടി പറയുന്നു. നിരവധി പേരാണ് ലക്ഷ്മിയുടെ വീഡിയോയ്ക്ക് താഴെയായി കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ആരാധകരുടെ സ്നേഹാന്വേഷണങ്ങൾക്കും പിന്തുണയ്ക്കുമെല്ലാം ലക്ഷ്മി മറുപടി നൽകിയിരുന്നു. മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം വീണ്ടും നേടിയതിൽ നിരവധി പേരാണ് ലക്ഷ്മിയെ അഭിനന്ദിച്ചിട്ടുള്ളത്. ഒന്നിന് പിറകെ ഒന്നായ് 5 അവാർഡുകൾ ഈ നക്ഷത്രത്തെ ജനങ്ങൾ നെഞ്ചിൽ സ്വീകരിച്ചു എന്നതിനുള്ള തെളിവ് ഇനിയും ഒരുപാട് പുരസ്കാരങ്ങൾ തേടി എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നായിരുന്നു ആരാധകരുടെ കമന്റുകൾ.
അഭിമാനം സന്തോഷം. ഒരുപാടുപേർക്ക് ഉപകാരപ്രദമായ വീഡിയോ ആണെന്നും ആരാധകർ പറയുന്നുണ്ട്. ഇഷ്ട്ടായിമോളെ. ഒരുപാട് നന്മകൾ ഉണ്ടാകട്ടെ. “വാക്കുകൾ സത്യവും, ഹൃദയത്തിൽ സ്നേഹവും, മനസ്സിൽ ആത്മാർത്ഥതയും ഉണ്ടെങ്കിൽ ബന്ധങ്ങൾ എന്നും നിലനിൽക്കും. അത് സൗഹൃദമായാലും സ്നേഹമായാലും “ഒരുപാട് സ്നേഹത്തോടെ, പ്രാർഥനയോടെ എന്നായിരുന്നു വീഡിയോയ്ക്ക് താഴെയായി ഒരാൾ കമന്റിട്ടത്. തമ്പ് കണ്ടപ്പോൾ ചേച്ചിയുടെ വിവാഹമാണെന്ന് തെറ്റിദ്ധരിച്ച് പോയി, പിന്നീടാണ് സംഭവം മനസിലായതെന്നും കമന്റും വരുന്നുണ്ട്.
about lakshmi naksthra
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...