
Malayalam
വീട്ടിലേക്ക് വന്ന ഫോൺവിളികളക്ക് കൈയ്യും കണക്കുമില്ല ; ശരിക്കും ഒളിച്ചോടിയതായിരുന്നോ? സുബി സുരേഷ് പറയുന്നു !
വീട്ടിലേക്ക് വന്ന ഫോൺവിളികളക്ക് കൈയ്യും കണക്കുമില്ല ; ശരിക്കും ഒളിച്ചോടിയതായിരുന്നോ? സുബി സുരേഷ് പറയുന്നു !

മിനിസ്ക്രീനിൽ സ്റ്റേജ് ഷോകളിലും കോമഡി കഥാപാത്രങ്ങളിലൂടെയും അവതാരകയായും പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സുബി സുരേഷ്.സിനിമയിലും ടെലിവിഷൻ പരിപാടിയിലുമൊക്കെയായി സജീവ മാണ് താരം .
സുബി സുരേഷ് ഒളിച്ചോടി എന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകൾ പ്രചരിച്ചിരുന്നു . ഒരു ചാനലിന്റെ ലോഗോ കൂടി വെച്ച് വന്ന പോസ്റ്ററില്‍ സുബി സുരേഷിനെ കാണാനില്ല എന്നായിരുന്നു പറഞ്ഞത്. കൂടുതല്‍ വിശദീകരണം ഒന്നും നല്കിയില്ലെങ്കിലും ഈ വാര്‍ത്ത ഈ വാർത്ത വളരെ പെട്ടന്ന് തന്നെ പരന്നു. വൈകാതെ സുബിയെ കണ്ടെത്തിയെന്ന് പറഞ്ഞുള്ള പരസ്യവും വന്നിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ വീട്ടില്‍ ഇരിക്കാന്‍ പോലും പറ്റാത്ത സാഹചര്യമായിരുന്നു തനിക്ക് വന്നതെന്നാണ് സുബിയിപ്പോള് പറയുന്നത്.
താന്‍ ആരുടെ കൂടെയാണ് ഒളിച്ചോടി പോയതെന്ന് അറിയാന്‍ നിര്‍ത്താതെ ആളുകള്‍ വിളിക്കുകയായിരുന്നു എന്നാണ് സുബി പറയുന്നത്. ഗായകന് എംജി ശ്രീകുമാര്‍ അവതാരകനായിട്ട് എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായിട്ടെത്തിയത് സുബി സുരേഷ് ആയിരുന്നു.അവിടെ വെച്ചാണ് തരാം ഇത് വെളുപ്പെടുത്തിയത് ഗായകന്റെ ചില ചോദ്യങ്ങള്‍ക്ക് രസകരമായിട്ടുള്ള ഉത്തരങ്ങളാണ് നടി നല്‍കിയത്. ഇതിനിടയിലാണ് ഒളിച്ചോട്ട കഥയും അതിനോട് അനുബന്ധിച്ച് അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ചും സുബി പറയുന്നത് .ഒപ്പം ഓൺലൈനിലൂടെ ഒരു കുഞ്ഞിന് ജന്മം നൽകിയ ആദ്യ വനിത താനാണെന്നും സുബി പറയുന്നു.
‘സുബി ഒളിച്ചോടി എന്ന് പറഞ്ഞ് എന്റെ വീട്ടിലേക്ക് വന്ന ഫോണ്‍വിളികള്‍ക്ക് കൈയ്യും കണക്കുമില്ല. വീട്ടില്‍ ഇരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അതേ സമയം ലോക്ഡൗണ്‍ ആയിട്ട് പോലും നമ്മള് പട്ടിണി കിടക്കുകയാണോ എന്നറിയാന്‍ ഒരു മനുഷ്യനും വിളിച്ചിട്ടില്ല. അമേരിക്കയില്‍ നിന്ന് വരെ എന്നെ വിളിച്ച് ഇതേ കുറിച്ച് ചോദിച്ചിട്ടുണ്ടെന്നാണ് സുബി പറയുന്നത്. ഇതിനിടെ സുബി മൂന്ന് കല്യാണം കഴിച്ചിട്ടുണ്ടെന്ന പ്രചരണങ്ങളെ കുറിച്ചും അവതാരകന് ചോദിച്ചിരുന്നു. മൂന്ന് കല്യാണമൊക്കെ പ്രയാസമല്ലേ എന്ന എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് ഒരെണ്ണം തന്നെ തങ്ങാന്‍ പറ്റുന്നില്ലെന്നാണ് സുബി മറുപടിയായി പറഞ്ഞത്.
സുബിയെ ആരെങ്കിലും പൂട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ അങ്ങനൊരു അവസരം ഞാന്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് സുബി പറയുന്നത്. പലവട്ടം പലരും ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഞാന്‍ പൂട്ടാനായിട്ട് നിന്ന് കൊടുത്തിട്ടില്ല. അതില്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചതാരാണ് എന്ന ചോദ്യത്തിന് ജിംമ്പ്രൂട്ടന് എന്നാണ് നടി പറയുന്നത്. രസകരമായ കൗണ്ടറുകളിലൂടെയും ചോദ്യോത്തരങ്ങളിലൂടെയും ഒക്കെയാണ് സുബി സുരേഷും എംജി ശ്രീകുമാറും പരിപാടിയുമായി മുന്നോട്ട് പോയത്.
കഴിഞ്ഞ കുറച്ച് നാളുകളായി സുബി സുരേഷിന്റെ പേരില്‍ നിരവധി വാര്‍ത്തകളാണ് വന്നിരുന്നത്. സുബി ബിഗ് ബോസിന്റെ വരാനിരിക്കുന്ന സീസണില്‍ പങ്കെടുക്കുന്നുണ്ട് എന്നാണ് ആദ്യം വന്ന വാര്‍ത്തകള്‍. അങ്ങനൊരു കാര്യം താന്‍ പോലും അറിഞ്ഞിട്ടില്ലെന്നാണ് താരം വിശദീകരണമായി നല്‍കിയത്. ഇതിനിടയിലാണ് സുബിയെ കാണാനില്ലെന്നും കണ്ട് കിട്ടുന്നവര്‍ ഉടനടി അറിയിക്കണമെന്നുള്ള വാര്‍ത്ത കുറിപ്പ് പുറത്ത് വരുന്നത്. വേറിട്ടൊരു പരസ്യവുമായി സുബിയും ചാനലും രംഗത്ത് വന്നതായിരുന്നു അത്.
ABOUT SUBI SURESH
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...