Connect with us

തുമ്പിയെ അറസ്റ്റ് ചെയ്ത് ഈശ്വർ സാർ; അനിയത്തിയെ രക്ഷിക്കാൻ ചേച്ചിയുടെ പ്ലാൻ ഇത് ; വേറിട്ട കഥാവഴിയിലൂടെ തൂവൽസ്പർശം!

Malayalam

തുമ്പിയെ അറസ്റ്റ് ചെയ്ത് ഈശ്വർ സാർ; അനിയത്തിയെ രക്ഷിക്കാൻ ചേച്ചിയുടെ പ്ലാൻ ഇത് ; വേറിട്ട കഥാവഴിയിലൂടെ തൂവൽസ്പർശം!

തുമ്പിയെ അറസ്റ്റ് ചെയ്ത് ഈശ്വർ സാർ; അനിയത്തിയെ രക്ഷിക്കാൻ ചേച്ചിയുടെ പ്ലാൻ ഇത് ; വേറിട്ട കഥാവഴിയിലൂടെ തൂവൽസ്പർശം!

ആക്ഷൻ ത്രില്ലെർ ഫാമിലി പരമ്പര എന്ന് ഉറപ്പായി വിളക്കാവുന്ന പരമ്പരയാണ് തൂവൽസ്പർശം. ഓരോ എപ്പിസോഡും വളരെ ത്രില്ലങ്ങോട്‌ ആണ് കാണുന്നത് . രണ്ടു സഹോദരിമാരുടെ കഥയാണ് പരമ്പര പറയുന്നത് . ഈ ചേച്ചിയെയും അനിയത്തിയെയും ഇന്ന് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ശ്രേയ മാളു കോംബോ . ഈ ചേച്ചിയും അനിയത്തിയും അടിപൊളിയാണ്. ഇവരുടെ സ്നേഹത്തിന്റെ മാത്രം കഥയല്ല ഇത് . അത് തന്നെയാണ് ഈ സീരിയലിനെ തികച്ചു വ്യത്യസ്തമാക്കുന്നതും.

ഇപ്പോൾ പരമ്പരയിൽ നടക്കുന്നത് ലേഡി റോബിൻഹുഡിനെ ശ്രേയ തിരിച്ചറിഞ്ഞതും തന്റെ അനിയത്തി ആയതു കൊണ്ട് തന്നെ അവളെ രക്ഷിക്കാൻ ശ്രേയ നടത്തുന്ന നീക്കങ്ങളുമാണ് . അനീതികളോട് പൊരുതുന്ന , മുഖം നോക്കാതെ ആക്ഷൻ എടുക്കുന്ന ശ്രേയ നന്ദിനി അനിയത്തിയുടെ കാര്യം വന്നപ്പോൾ ഇങ്ങനെ ചെയുന്നത് തെറ്റാണ് എന്ന് ഒരുപക്ഷെ ആളുകൾ പറഞ്ഞേക്കാം. ഇവിടെ മാളുവിനെ അങ്ങനെ ഒരു ക്രിമിനലായി മാത്രം കാണാൻ കഴിയില്ല . അവൾ കൊള്ളക്കാരുടെ കൈയിൽ നിന്ന് അപഹരിച്ച പാവപ്പെട്ടവർക്ക് കൊടുക്കുവായിരുന്നു. ഒരു അഭിനവ് കായംകുളം കൊച്ചുണ്ണി എന്ന് വേണമെങ്കിൽ വിളിക്കാം .

ഈശ്വർ സാർ മാളുവിനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണ് . മാളു വീട്ടിൽ ഉണ്ടോ എന്ന് അറിയാൻ ശ്രേയയുടെ അച്ഛനെ വിളിച്ചു ചോദിക്കുന്നുണ്ട് . അവർ വീട്ടിൽ ഉണ്ടെന്നു ഉറപ്പു വരുത്തി അറസ്റ്റ് ചെയ്യാനായി വരാൻ ഒരുങ്ങുകയാണ് . ഈശ്വർ സാറിന്റെ പ്ലാനുകൾ തകര്ക്കാന് ശ്രേയ നേരത്തെ മുതലേ ശ്രമിക്കുന്നുണ്ട്. തന്റെ കൂട്ടുകാരി ആയ ജേർണലിസ്റ്റിനെ വിളിച്ചു നീ ക്യാമറയുമായി വീട്ടിൽ വരണം എന്ന് പറയുന്നുണ്ട് .

ഈശ്വർ സാർ നവീനെ വിളിച്ചു ശ്രേയയുടെ വീട്ടിൽ പോയി ലേഡി റോബിൻഹുഡിനെ അറസ്റ്റ് ചെയ്യണം എന്ന് പറയുന്നുണ്ട്. നവീന്എല്ലാ കാര്യവും അപ്പോൾ തന്നെ ശ്രേയയെ വിളിച്ചു അറിയിക്കുന്നുണ്ട് . അറസ്റ്റ് ചെയ്യിനായി എത്തും എന്ന് വിളിച്ചു പറയാനായി വിളിക്കുമ്പോൾ ഫോൺ എടുക്കുന്നത് മാളുവാണ് അതുകൊണ്ട് അയാൾക്ക് അത് പറയാൻ കഴിഞ്ഞില്ല.

നവീൻ ശ്രേയയുടെ വീട്ടിലേക്ക് പുറപ്പെട്ടിരിക്കുകയാണ് വളരെ പതിയെ പോയ മതിയെന്ന് ഡ്രൈവറോട് നവീൻ പറയുന്നുണ്ട് .കാരണം അയാൾ ആഗ്രഹിക്കുന്നതും മാളുവിനെ ഈശ്വർ സാറിന്റെ കൈയിൽ നിന്ന് രക്ഷിക്കണം എന്നു തന്നെയാണ് . ശ്രേയ തിരിച്ചു നവീനെ വിളിക്കുന്നുണ്ട് ,അറസ്റ്റ് ചെയ്യാനായി വരുകയാണ് പതിയെ അവിടെ എത്തു മാളുവിനെ എങ്ങോട്ടെങ്കിലും മാറ്റിക്കോ എന്ന് പറയുന്നുണ്ട്. ഞാൻ ഒരു നിയമപാലകയാണ് നീതിയിലും നിയമത്തിലും അടി ഉറച്ച വിശ്വസിക്കുന്ന ഒരു പോലീസ് ഓഫീസർ ആ ഞാൻ തന്നെ നിയമത്തിനു എതിരായി പ്രവർത്തിക്ക എന്ന് പറഞ്ഞാൽ എനിക്ക് അത് ആലോചിക്കാൻ പോലും വയ്യ എന്നാണ് ശ്രേയ പറയുന്നത് …. മാളുവിനെ നിയമത്തിനോ കോടതിക്കോ വിട്ടു കൊടുക്കാതെ വെടിവെച്ച കൊന്നു എൻകൗണ്ടർ എന്ന് വരുത്തി തീർക്കാനാണ് ഈശ്വർ ശ്രമിക്കുന്നത്.

മാളു ചെയ്തത് തെറ്റ് തന്നെയാണ് പക്ഷെ വധ ശിക്ഷ അനുഭവിക്കണ്ട തെറ്റല്ല എന്നാണ് ശ്രേയ പറയുന്നത് . വളരെ ശരിയാണ്.അവൾ പിടിച്ചു പറിച്ച കൊള്ളക്കാർക്കും ,കള്ളാ പണക്കാർക്കും കിട്ടാത്ത ശിക്ഷ അവൾക്കും വേണ്ട … ശ്രേയ നന്ദിനി പെൺ ആണെങ്കിൽ അവളെ കൊല്ലാൻ ആർക്കും കഴിയില്ല ഒരു ചേച്ചിയുടെ സ്നേഹവും കരുതലും മറുഭാഗത്തു പോലീസ് ആയതിന്റെ ഉത്തരവാദിത്തം ഒക്കെയുണ്ട് ശ്രേയക്ക്

മാളുവിനെ വീട്ടിൽ നിന്ന് മാറ്റാനാണ് ശ്രേയ തീരുമാനിക്കുന്നത്. വീട്ടിൽ എല്ലാവരോടും യാത്ര പറഞ്ഞ ശ്രേയയും മളവും പോകാൻ ഇറങ്ങുമ്പോൾ അവിടെ കമ്മിഷണർ എത്തും . ഈശ്വർ അവളെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുമ്പോൾ ,ഈശ്വർ സാറിന്റെ പ്ലാൻ എല്ലാം അറിയാം എന്ന് പറയുന്നുണ്ട് . മാളുവിനെ കമ്മിഷണർ അറസ്റ്റ് ചെയ്‌യും . പക്ഷെ അയാളുടെ പ്ലാൻ നടക്കുമോ എന്നാണ് അറിയേണ്ടത് . ശ്രേയ എന്തൊക്കൊയോ മനസ്സിൽ കരുതിയിട്ടുണ്ട് അതാണ് ജേണലിസ്റ്റിനോട് വരാൻ പറഞ്ഞത് . അത് കൊണ്ട് തന്നെ ഈശ്വർ സാറിന്റെ പ്ലാൻ തകരാനാണ് അവനാണ് സാധ്യത . എന്തായാലും വളരെ ത്രില്ലിങ്ങാണ് ഇനി വരാനിരിക്കുന്ന കാഴ്ച്ചകൾ .

ABOUT THOOVALSPARSHAM

Continue Reading
You may also like...

More in Malayalam

Trending

Recent

To Top