നടൻ വിജിലേഷിനും ഭാര്യ സ്വാതി ഹരിദാസിനും ആൺകുഞ്ഞ് പിറന്നു. വിജിലേഷ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. കുഞ്ഞിന് ഈ ലോകത്തിലേക്ക് സ്വാഗതം എന്ന് കുറിച്ചാണ് വിജിലേഷ് ഇത് അറിയിച്ചിരിക്കുന്നത്. വിജിലേഷ് പങ്കുവെച്ച പോസ്റ്റിന് താഴെ ആശംസകളുമായി നിരവധി താരങ്ങളും ആരാധകരും എത്തിയിട്ടുമുണ്ട്.
തൻവി റാം, ശരണ്യ തുടങ്ങി നിരവദി സിനിമാതാരങ്ങളും നിരവധി ആരാധകരും ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു കൊവിഡ് മാർഗനിർദേശം പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ ഇവരുടെ വിവാഹം നടന്നത്. ഫേസ്ബുക്കിലൂടെയാണ് വിജിലേഷ് സ്വാതിയെ കണ്ടെത്തിയത്.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് സിനിമയിലെത്തിയത്. പിന്നീട് ഗപ്പി, അലമാര, വിമാനം, തീവണ്ടി, വരത്തൻ, കൃഷ്ണൻകുട്ടി പണി തുടങ്ങി, കപ്പേള, അജഗജാന്തരം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. പീസ്, സല്യൂട്ട്, കൊത്ത് തുടങ്ങിയവയാണ് ഇനി ഇറങ്ങാനിരിക്കുന്ന സിനിമകൾ.
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...