Connect with us

ഞാൻ കൂടുതൽ വിശദാംശങ്ങളിലേക്ക് പോകുന്നില്ല… അതെക്കുറിച്ചൊക്കെ കൂടുതൽ പറഞ്ഞ് കഴിഞ്ഞാൽ ഞാൻ ചിലപ്പോൾ ജയിലിൽ പോകേണ്ടിവരും; ഇന്നസെന്റ്

Malayalam

ഞാൻ കൂടുതൽ വിശദാംശങ്ങളിലേക്ക് പോകുന്നില്ല… അതെക്കുറിച്ചൊക്കെ കൂടുതൽ പറഞ്ഞ് കഴിഞ്ഞാൽ ഞാൻ ചിലപ്പോൾ ജയിലിൽ പോകേണ്ടിവരും; ഇന്നസെന്റ്

ഞാൻ കൂടുതൽ വിശദാംശങ്ങളിലേക്ക് പോകുന്നില്ല… അതെക്കുറിച്ചൊക്കെ കൂടുതൽ പറഞ്ഞ് കഴിഞ്ഞാൽ ഞാൻ ചിലപ്പോൾ ജയിലിൽ പോകേണ്ടിവരും; ഇന്നസെന്റ്

മലയാളികളുടെ പ്രിയ നടനാണ് ഇന്നസെന്റ്. സിനിമയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോവുകയാണ് അദ്ദേഹം. 1972 ൽ പുറത്ത് ഇറങ്ങിയ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. താരത്തിന്റെ പഴയ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇന്നസെന്റിന്റെ ഒരു വീഡിയോയാണ്. സിനിമ സ്വപ്നം ഉപേക്ഷിച്ച് തീപ്പെട്ടി കമ്പനി തുടങ്ങിയതും അതുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളുമാണ പങ്കുവെയ്ക്കുന്നത്

നടന്റെ വാക്കുകൾ ഇങ്ങനെ..

സിനിമ നടൻ ആകണമെന്ന മോഹവുമായിട്ട് മദ്രാസിലേയ്ക്ക് പോയി. ഒരു ആറോ ഏഴോ സിനിമയിൽ ചെറിയ വേഷം ചെയ്തു. അതോട് കൂടി സിനിമ സ്വപ്നങ്ങൾ അവസാനിച്ചു. ഈ സമയം വീട്ടിൽ നിന്ന് ജേഷ്ഠൻ വിളിയാണ്. സിനിമയിൽ പിന്നെ അഭിനയിക്കാം നാട്ടിൽ വന്ന് തീപ്പെട്ടി കമ്പനി തുടങ്ങനാണ് അദ്ദേഹം വിളിക്കുന്നത്. അപ്പോൾ തന്നെ തനിക്ക് ഒരു പനി വന്നു. താൻ എല്ലാവരോടും യാത്ര പറഞ്ഞതിന് ശേഷം ഞാൻ നാട്ടിലേയ്ക്ക് പോയി. അങ്ങനെ സിനിമ സ്വപ്നങ്ങൾ മാറ്റിവെച്ച് ദാവങ്കിരിയിലെ മാച്ച് ഫാക്ടറി തുടങ്ങി.

മര്യാദക്ക് തീപ്പെട്ടി കമ്പനി കൊണ്ടുനടന്നാൽ പത്ത് പൈസ കിട്ടില്ല. ഗവൺമെന്റിനെ പറ്റിച്ച് ചെലോരൊക്കെ അങ്ങനൊക്കെ ചെയ്യുന്നു എന്നൊക്കെ പറയുമ്പോ ഭയങ്കരായിട്ട് ബഹളമുണ്ടാക്കി കാര്യമില്ല. ചിലപ്പോൾ പറ്റിക്കണം. ഈ തീപ്പെട്ടികൾ പലതും ഡ്യൂട്ടി കെട്ടാതെ നമ്മള് വിൽക്കാറുണ്ട്. പിടിച്ചാൽ പിടിച്ചു. അങ്ങനെ ഒരിക്കൽ ഒരു കേസ്, ഓഫീസർ കമ്പനിയിൽ വന്ന്പിടിച്ചു. ഞാൻ കൂടുതൽ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. അതെക്കുറിച്ചൊക്കെ കൂടുതൽ പറഞ്ഞ് കഴിഞ്ഞാൽ ഞാൻ ചിലപ്പോൾ ജയിലിൽ പോകേണ്ടിവരും. നിങ്ങൾക്ക് അത് കേൾക്കാൻ നല്ല രസകമായിരിക്കും. ഞാൻ അത് പറയില്ലെന്ന് ഇന്നസെന്റ് പറയുന്നു.

അങ്ങനെ കേസിൽ പിടിച്ചു. തൊട്ട് അടുത്ത ദിവസം ഞാൻ എല്ലാ പുസ്തകങ്ങളുമായി അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. ഓഫീസലേയ്ക്ക് ചെല്ലാനാണ് എന്നോട് പറഞ്ഞത്. ഞാൻ ഇതൊക്കെയായിട്ട് വീട്ടിൽ ചെന്നു. അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു ഡോർ തുറന്നത്. അവരോട് കാര്യം പറഞ്ഞു. അപ്പോൾ എന്നോട് എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിച്ചു . കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞപ്പോശ്‍ അവർ മലയാളത്തിൽ കേരളത്തിൽ എവിടെയാണെന്ന് ചോദിച്ചു. അപ്പോൾ നമുക്ക് ഒരു ചരട് കിട്ടിയത് പോലെയായി. ഇരിഞ്ഞാലക്കൂടയാണെന്ന് ഞാൻ മറുപടി കൊടുത്തു. കൂടൽമാണിക്യം ക്ഷേത്രത്തെ കുറിച്ച് അവർക്ക് അറിയാമായിരുന്നു. അതിന് തൊട്ട് അടുത്താണ് വീടെന്നും അവിടെ പ്രാർത്ഥിച്ചിട്ടാണ് വരുന്നതെന്നും അവരോട് ഞാൻ പറഞ്ഞു. കാര്യം ക്രിസ്ത്യാനിയാണെങ്കിലും ക്ഷേത്രത്തിൽ പോകാറുണ്ടെന്ന് ഇന്നസെന്റ് പറയുന്നു.

അത് കഴിഞ്ഞ് കേസിനെ കുറിച്ച് അവർ എന്നോട് ചോദിച്ചു. ഈ കാര്യ ഞാൻ അവരോട് പറഞ്ഞു. പിന്നീട് തനിക്ക് വേണ്ടി അവർ ഭർത്താവിനോട് സംസാരിച്ചു. കസർഗോഡുള്ള സ്ത്രീയാണ്. അവർ അകത്ത് പോയി നന്നായിട്ട് സംസാരിച്ചു . താൻ പറഞ്ഞ കാര്യങ്ങളായിരുന്നു ഭർത്താവിനോട് കന്നഡത്തിൽ സംസാരിച്ചത്. ഒടുവിൽ അദ്ദഹം താൻ കൊണ്ടു പോയ പുസ്തങ്ങളൊക്കെ തിരികെ ഏൽപ്പിക്കുകയായിരുന്നു. വീട്ടിൽ എങ്കിലും സമാധാനം കിട്ടട്ടെ എന്ന് പറഞ്ഞാണ് അദ്ദേഹം ആ പുസ്തകം എന്നെ ഏൽപ്പിച്ചത്. ആ പുസ്തകം കിട്ടിയിരുന്നില്ലെങ്കിൽ നമ്മൾ അകത്താവേണ്ടിയിരുന്നതായിരുന്നു എന്നും ഇന്നസെന്റ് ആ പഴയ തീപ്പെട്ടി കമ്പനിയുടെ ഓർമ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top