പലയിടങ്ങളിലും തന്റെ നിറത്തിന്റെ പേരിലായിരുന്നു പ്രശ്നം, വര്‍ണവെറി അഥവാ റേസിസം; ഇംഗ്ലീഷ് സംസാരിച്ചതിന്റെ പേരില്‍ ഐസ്ക്രീം വില്പനക്കാരന് പയ്യന് എന്നോട് കയര്‍ത്തു സംസാരിച്ചു; നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ച് റിമ കല്ലിങ്കല്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും അഭിപ്രായങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ യാത്രാനുഭവങ്ങള്‍ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് റിമ കല്ലിങ്കല്‍. ചില യാത്രകള്‍ക്കിടയില്‍ നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ചും നടി പറയുന്നുണ്ട്.
യൂറോപ്പിലെ പലയിടങ്ങളിലും നിറത്തിന്റെ പേരിലായിരുന്നു അവിടെ പ്രശ്നം. ചിലര്‍ രൂക്ഷമായി നോക്കുന്നതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചര്‍മത്തിന്റെ നിറവ്യത്യാസമാണ് അവര്‍ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വര്‍ണവെറി അഥവാ റേസിസം. ഇത്തരം മാനസികാവസ്ഥ വച്ചു പുലര്‍ത്തുന്ന ഒന്നോ രണ്ടോ പേരാണുണ്ടാവുക. അതിനാല്‍ത്തന്നെ ആ രാജ്യത്തുള്ളവരെല്ലാം അത്തരക്കാരാണെന്നു പറയുന്നതു ശരിയല്ല. വിവേചനം കാണിക്കുന്നവര്‍ക്കു മനസ്സിലാകും വിധം അവരെ മൈന്‍ഡ് ചെയ്യാതെ മുന്നോട്ടു പോകാനുള്ള ആര്‍ജവം നമ്മള് പ്രകടിപ്പിക്കണം
മോസ്ക്കോയില്‍ ഇംഗ്ലീഷ് പറഞ്ഞതിന്റെ പേരില്‍ ഒരു പ്രശനമുണ്ടായി. ഐസ്ക്രീം വില്‍ക്കുന്ന ആളുമായിട്ടായിരുന്നു പ്രശ്നം.’മോസ്കോയില്‍ ഐസ്ക്രീം വില്പനക്കാരന് പയ്യന് എന്നോട് കയര്‍ത്തു സംസാരിച്ചു. ഞാന്‍ ഇംഗ്ലിഷ് സംസാരിച്ചതാണ് അയാളെ ചൊടിപ്പിച്ചത്. റഷ്യന്‍ ഭാഷ അറിയാത്തവരൊക്കെ മ്ലേച്ഛരാണെന്നുള്ള തെറ്റിദ്ധാരണ വച്ചു പുലര്‍ത്തുന്നയാളാണ് അയാള്‍.
2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറുന്നത്. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും വിമര്‍ശകരും നിരവധിയാണ്. സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂ സിസിയിലെ ചില പ്രസ്താവനകള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...