Connect with us

ആമിഖാനെക്കാള്‍ ജീവിതത്തില്‍ സാമൂഹിക ഉത്തരവാദിത്തം കാണിക്കാറുള്ള ആളാണ് താന്‍; ആമിര്‍ ഫാന്‍സിനെ ചൊടിപ്പിച്ച് കമല്‍ ഹസന്റെ വാക്കുകള്‍

Malayalam

നിരവധി ആരാധകര പിന്തുണയുള്ള താരങ്ങളാണ് ആമിര്‍ഖാനും കമല്‍ ഹസനും. കുറച്ച് നാളുകള്‍ക്ക് മുമ്പ് ആമിര്‍ ആരാധകരെ ആകെ ചൊടിപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ കമല്‍ നടത്തിത് വിവാദമായിരുന്നു. ആമിര്‍ ഖാന്‍ അവതാരകനായ സൂപ്പര്‍ ഹിറ്റ് പരിപാടിയായിരുന്നു സത്യമേവ ജയതേ.

ദുരഭിമാനക്കൊല, പെണ്‍ഭ്രൂണഹത്യ തുടങ്ങിയ സാമൂഹ്യ പ്രശ്‌നങ്ങള്‍ പരിപാടിയില്‍ ചര്‍ച്ചയായിരുന്നു. എന്തുകൊണ്ട് സത്യമേവ ജയതേയുടെ തമിഴ് പതിപ്പിന്റെ അവതാരകനായില്ല എന്ന ചോദ്യത്തിന് കമല്‍ നല്‍കിയ മറുപടിയാണ് വിവാദമായത്. 2017ല്‍ ബിഗ് ബോസ് തമിഴ് പതിപ്പിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ ആയിരുന്നു സംഭവം.

ആ പരിപാടി അവതരിപ്പിക്കുന്ന വ്യക്തിയേക്കാള്‍ ജീവിതത്തില്‍ സാമൂഹിക ഉത്തരവാദിത്തം കാണിക്കാറുള്ള ആളാണ് താന്‍ എന്നായിരുന്നു കമലിന്റെ മറുപടി. ഈ സംഭവം ഇരുവര്‍ക്കുമിടയില്‍ വിള്ളലുണ്ടാക്കിയിരുന്നു.

നേരത്തെ സെന്‍സര്‍ ബോര്‍ഡ് വിവാദത്തില്‍ ആമിര്‍ ഖാന്‍ കമലിനോട് പരസ്യമായി മാപ്പ് പറഞ്ഞ സംഭവമുണ്ടായിരുന്നു. 2015ല്‍ ആയിരുന്നു സംഭവം. കമലിന്റെ വിശ്വരൂപം സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയ സമയത്ത് പിന്തുണ അറിയിക്കാത്തതില്‍ ആയിരുന്നു ആമിര്‍ മാപ്പ് പറഞ്ഞത്.

ഈ അവസരത്തില്‍ നിങ്ങളോട് മാപ്പ് പറയുകയാണ്. 2013ല്‍ നിങ്ങളുടെ സിനിമ നിരോധിച്ചപ്പോള്‍ കൂടെ നില്‍ക്കാത്തതിന്. താന്‍ ജോലിയുടെ തിരക്കിലാണ്. എന്താണ് സംഭവമെന്ന് അന്ന് തിരിച്ചറിയാനായില്ല. തനിക്ക് തോന്നുന്നത് എല്ലാ സിനിമാക്കാരും ഒരുമിച്ച് നില്‍ക്കണം എന്നാണ് എന്നായിരുന്നു ആമിര്‍ പറഞ്ഞത്.

More in Malayalam

Trending

Recent

To Top