സര്‍ജറി ഒക്കെ ചെയ്തു തടി കുറച്ചപ്പോഴേക്കും ആളുകള്‍ക്ക് ഒരു ഇഷ്ടക്കുറവ് ഉണ്ടായി, അവരെന്റെ സ്വന്തം ഉമ്മയും ഉപ്പയും അല്ല; എങ്ങനെ ജീവിക്കണം എന്ത് ചെയ്യണം എന്ന് അറിയാതിരുന്നപ്പോഴാണ് ഓട്ടോ റിക്ഷ ഓടിക്കാന്‍ ഇറങ്ങിയതെന്ന് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധ നേടിയ ഇമ്രാന് ഖാന്

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടി മറക്കാനിടയുള്ളവരില്ല. ഇതിലൂടെ ശ്രദ്ധ നേടിയ ഗായകനാണ് കൊല്ലം സ്വദേശിയായ ഇമ്രാന് ഖാന്. 2008ലാണ് സ്റ്റാര്‍ സിംഗറില്‍ മത്സരിക്കാനെത്തുന്നത്. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലെങ്കിലും ആലാപന രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ഇമ്രാന്.
നിരവധി ആരാധകരുള്ള ഇമ്രാന് ഇപ്പോള്‍ ജീവിക്കാനുള്ള കഷ്ടപ്പാടിലാണ്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ നിന്നും പുറത്തായി എങ്കിലും ഗാനമേളകളില്‍ സജീവ സാന്നിധ്യമായിരുന്ന ഇമ്രാന്റെ 200 കിലോയില്‍ അധികമുള്ള ശരീരം ഭാരം ഒരു ശാസ്ത്രക്രിയയിലൂടെ കുറയ്ക്കുകയിരുന്നു.
അടുത്തിടെ ഗോപി സുന്ദര്‍ ഒരു ഗാനം സിനിമക്കു വേണ്ടി പാടിപ്പിക്കുകയും അതിന്റെ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇമ്രന്റെ പുതിയ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. ഉപ്പയേയും ഉമ്മയേയും കുറിച്ച് ഇമ്രാന് പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്. എനിക്ക് കിട്ടിയ സ്നേഹം എന്ന് പറയുന്നത് ഒരിക്കലും പറഞ്ഞറിയിക്കാന്‍ ആകില്ല. എന്റെ സ്വന്തം ബാപ്പയും ഉമ്മയും അല്ല അവര്‍. എന്നെ വളര്‍ത്തിയത് അവരാണ്. സ്വന്തം ബാപ്പയും ഉമ്മയും തന്നതിനേക്കാളും സ്നേഹം എനിക്ക് അവര്‍ തന്നിട്ടുണ്ട്.
ഇമ്രാന് എന്ന വ്യക്തിക്ക് ഒരു അഡ്രസ്സ് ഉണ്ടായിട്ടുണ്ട് എങ്കില്‍ അവര്‍ തന്നതാണ്. ഷാജഹാന്റെ മകന് എന്നറിയപ്പടുന്നത് വലിയ സന്തോഷമാണ്. എന്റെ ബാപ്പ എന്നെക്കാളും പ്രശസ്തനാണ് നാട്ടില്‍. അവരുടെ മകന് ആയിരുന്നില്ലെങ്കില്‍ ഒരിക്കലും ഞാന്‍ പാട്ടുകാരന് ആകില്ലായിരുന്നു. വെറുതെ അഡ്രസ്സ് ഒന്നും ഇല്ലാത്തവനായി തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കേണ്ടി വരുമായിരുന്നു. ഞാന്‍ ഇങ്ങനെ നിക്കുന്നുണ്ട് എങ്കില്‍ അതിനു അവര്‍ ആണ് കാരണം.
ഇപ്പോള്‍ ഇങ്ങനെ ഒരു ഷോയ്ക്കു പോകണം എന്നും പാടണം എന്നും ആഗ്രഹിക്കുന്നത് എന്റെ ബാപ്പ ആയിരിക്കും. ഇപ്പോള്‍ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഓട്ടോ ഓടിക്കാന്‍ തീരുമാനം എടുത്തത് തന്നെ ബാപ്പയുടെ മരണത്തിനു ശേഷമാണ്. എങ്ങനെ ജീവിക്കണം എന്ത് ചെയ്യണം എന്ന് അറിയാതിരുന്നപ്പോഴാണ് ഓട്ടോ റിക്ഷ ഓടിക്കാന്‍ ഇറങ്ങിയത്. സര്‍ജറി ഒക്കെ ചെയ്തു തടി കുറച്ചപ്പോഴേക്കും ആളുകള്‍ക്ക് ഒരു ഇഷ്ടക്കുറവ് ഉണ്ടായി.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...