Connect with us

നല്ലൊരു സീരിയൽ, ഇങ്ങനെ കൊല്ലരുത്!! ഇപ്പോൾ ആരും ഈ സീരിയൽ കാണുന്നില്ല!

Malayalam

നല്ലൊരു സീരിയൽ, ഇങ്ങനെ കൊല്ലരുത്!! ഇപ്പോൾ ആരും ഈ സീരിയൽ കാണുന്നില്ല!

നല്ലൊരു സീരിയൽ, ഇങ്ങനെ കൊല്ലരുത്!! ഇപ്പോൾ ആരും ഈ സീരിയൽ കാണുന്നില്ല!

മലയാളി കുടുംബ പ്രേക്ഷകർ  ഇന്നും വിനോദത്തിനായി ടി വി പരിപാടികളെയും പരമ്പരകളുയമാണ് ആശ്രയിക്കുന്നത് . അതിൽ തന്നെ   ഏഷ്യാനെറ്റിലെ സീരിയലുകൾക്ക് നിരവധി ആരാധകരാണുള്ളത് .6 മാണി മുതൽ  ഇഷ്ട പരമ്പരകൾ  സ്വീകരണ മുറികളിൽ സ്ഥാനം പിടിക്കും  എന്നാൽ അടുത്തിടെ  തൂവൽ സ്പർശം സീരിയലിന് സംഭവിച്ചത് വലിയ വീഴ്ചയാണ്.

സീരിയലിന്റെ സമയം മാറ്റിയതാണ്  വീഴ്ച സാധാരണ തിങ്കൾ മുതൽ ശനി വരെ രാത്രി 8.30 ന് ആണ് സീരിയൽ സംപ്രേക്ഷം ചെയ്തിരുന്നത്. ഇത് മാറ്റിയിട്ടാണ് ഉച്ചയ്ക്ക് സീരിയൽ ടെലികാസ്റ്റ് ചെയ്യുന്നത്. പുതിയ സമയക്രമത്തിൽ പ്രേക്ഷകർ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സീരിയൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ആക്കുന്നതോടെ കാണാൻ പറ്റാതെയാവുമെന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ ടോപ്പ് ഫൈവിലുള്ള നല്ല സീരിയൽ ഉച്ചയ്ക്ക് മാറ്റിയത് ശരിയായില്ലെന്നും ആരാധകർ പറയുന്നുണ്ട്.പരമ്പരയുടെ റേറ്റിംഗ് പ്രശ്‌നങ്ങളാണോ, പരമ്പര പതിയെ നിര്‍ത്താന്‍ പോകുകയാണോ എന്നെല്ലാമാണ് പലരുടേയും സംശയം.

തൂവൽ സ്പർശത്തിലെ എല്ലാ ഭാഗവും അടിപൊളിയായിരിക്കും.  ഓരോ ദിവസവും ത്രില്ല് അടിപ്പിക്കുന്ന സീനുകൾ ഉൾപ്പെടുത്തിയാണ് പ്രേക്ഷകരിലേക്ക് പരമ്പര എത്തിക്കുന്നത് . അനാവശ്യ സെന്റിമന്റ്സും ലോജിക്കും ഇല്ലാത്ത ട്വിസ്റ്റും ബോറടപ്പിക്കുന്ന വലിച്ചു നീട്ടലും ഇല്ലാത്ത സീരിയൽ ഉണ്ടോ എന്നു ചോ‍ദിച്ചാൽ …. അതിന് ഒരു ഉത്തരമെയുളള തൂവൽ സ്പർശം… തമ്മിലറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം.
മികച്ച കഥയും അതോടെപ്പം മികച്ച അഭിനേതാക്കളുമാണ് ഈ പരമ്പരയുടെ നട്ടെല്ല് .

. ശ്രേയക്ക് പരുക്ക് പറ്റുന്നതും ,ഹോസ്പിറ്റലിൽ നിന്ന് ശ്രേയ തിരിച്ചു ജീവിതത്തിലേക്ക്  വരുന്നതുമായിരുന്നു കഴിഞ്ഞ ആഴ്ച്ചയിൽ പരമ്പരയിൽ കാണിച്ചത് . പാറക്കൽ  രാം ദാസിനെ നേരിടുന്നു.  അങ്ങനെ രാംദാസിന്റെ കാര്യത്തിൽ ഏകദേശം ഒരു തീരുമാനമായി.   അതു മാത്രം അല്ല ശ്രേയ ലേഡി റോബിൻഹുഡിനെ തിരയുന്നുണ്ട് …. ആ ലേഡി റോബിൻഹുഡ് തന്റെ സഹോദരി ആണെന്ന് തിരിച്ചറിയുമ്പോൾ എന്താകും എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത്.

 ഇതോടെ ശ്രേയ ഐ പി എസ്  മാളുവിനെ വെറുക്കുമോ ? തുമ്പിയെ നിയമത്തിനു മുൻപിൽ കൊണ്ട് വരുമോ എന്നൊക്കെയാണ് അറിയേണ്ടത് …ചിലപ്പോൾ സത്യങ്ങൾ എല്ലാം അറിഞ്ഞാലും ശ്രേയ മാളുവിനെ വെറുക്കിലായിരിക്കും …മാളുവിനെ സംരക്ഷികാൻ വേണ്ടതെല്ലാം ചെയ്യുമായിരിക്കും. പരമ്പരയുടെ പുതിയ പ്രോമോ പ്രേക്ഷകരെയെല്ലാം കൺഫ്യൂഷൻ ആകിയിരിക്കുകയാണ് . പരമ്പര ഇനി എങ്ങനാണ് മുന്നോട്ടു പോകുന്നത് എന്നുള്ള സംശയം ഉണ്ട് .പൂർണ്ണമായ കഥ ആസ്വദിക്കാം!

More in Malayalam

Trending

Recent

To Top