
News
അപ്രതീക്ഷിതമായി എത്തിയ ആ മരണവാർത്ത, നടിയെ ചേർത്ത് നിർത്തി ഉറ്റവർ! കണ്ണീരോടെ പ്രവീണ.. ആദരാഞ്ജലികളുമായി സോഷ്യൽ മീഡിയ
അപ്രതീക്ഷിതമായി എത്തിയ ആ മരണവാർത്ത, നടിയെ ചേർത്ത് നിർത്തി ഉറ്റവർ! കണ്ണീരോടെ പ്രവീണ.. ആദരാഞ്ജലികളുമായി സോഷ്യൽ മീഡിയ

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രവീണ. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്ന നടി ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരകളിലാണ് കൂടുതലും സജീവമായി തുടരുന്നത്. ഇപ്പോഴിതാ പ്രവീണയുടെ ആരാധകർക്ക് വേദന നൽകുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. പ്രവീണയുടെ അച്ഛൻ ഈ ലോകത്ത് നിന്ന് വിടവാങ്ങിയിരിക്കുന്നു.
സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെയാണ് അച്ഛന്റെ വിയോഗത്തെക്കുറിച്ച് പ്രവീണ പറയുന്നത്. എന്റെ അച്ഛൻ, എന്റെ ഗുരു, ഭഗവാന്റെ സ്വർഗ്ഗവാതിൽ തുറന്നുകിടന്നിരുന്ന സമയത്തു ഞങ്ങളെ വിട്ടു ഭഗവൽ സന്നിധിയിൽ പൂകി, എന്നും പങ്കിട്ട കുറിപ്പിലൂടെ പ്രവീണ പറയുന്നു.
ദീർഘകാലം കോളേജ് പ്രൊഫസറായി ജോലി നോക്കിയിരുന്ന രാമചന്ദ്രൻ നായർക്ക് ആദരാഞ്ജലികൾ നേർന്ന് നിരവധിയാളുകൾ ആണ് സോഷ്യൽ മീഡിയ വഴി എത്തുന്നത്. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ പ്രൊഫസറായിരുന്ന അദ്ദേഹം. “കുളക്കട അണ്ണൻ എന്ന് സൗഹൃദസംഘത്തിൽ അദ്ദേഹം സ്നേഹിക്കപ്പെട്ടിരുന്നു. ധനതത്വശാസ്ത്ര അധ്യാപകനായിരുന്നു. കലാസാംസ്കാരികരംഗങ്ങളിൽ വളരെ സജീവം. കഥാപ്രസംഗകല സാറിന് വലിയ ആവേശമായിരുന്നു. ഭേദപ്പെട്ട രീതിയിൽ കഥ പറകയും ചെയ്തിരുന്നു”, എന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പ്രിയപ്പെട്ടവർ പറയുന്നു. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ നേർന്നിരിക്കുന്നത്.
അതേസമയം അടുത്തിടെ പ്രവീണ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവമായി ബന്ധപ്പെട്ടായിരുന്നു . പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കിയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. തുടർന്ന് നടി പരാതി നൽകിയിരുന്നു. സൈബർ ക്രൈം പോലീസ് അസിസ്റ്റന്റ് കമ്മിഷണർ ടി.ശ്യാംലാൽ, ഇൻസ്പെക്ടർ എസ്.പി.പ്രകാശ്, എസ്.ഐ. ആർ.ആർ.മനു, പോലീസ് ഉദ്യോഗസ്ഥരായ വി.എസ്.വിനീഷ്, എ.എസ്.സമീർഖാൻ, എസ്.മിനി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സിനിമാമേഖലയിലെ ഒട്ടേറെ സഹപ്രവര്‍ത്തകര്‍ ഈ പ്രശ്നം നേരിടുന്നുണ്ട്. പലരും പ്രതികരിക്കാറില്ല എന്നതാണ് സത്യം. പക്ഷേ എന്റെ കുടുംബത്തിലെ അംഗങ്ങളുടെ ചിത്രം പോലും ഇയാള്‍ ഉപയോഗിച്ചു. പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്നായിരുന്നു നടിപ്രതികരിച്ചത്
മികച്ച റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബില, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ വേഷങ്ങളിൽ അണിനിരത്തി വേണി...
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന താരകുടുംബമാണ് സെയ്ഫ് അലിഖാനും കുടുംബവും. മാത്രമല്ല ബോളിവുഡിലെ താര സുന്ദരി കരീന കപൂറിന് ഇന്നും...
15 വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രമാണ് തുടരും. മോഹൻലാലിലെ നടനെ നഷ്ടമായി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...