Connect with us

പുഷ്പ കന്നഡ പതിപ്പിന് മൂന്ന് ഷോകള്‍ മാത്രം; പുഷ്പയ്ക്ക് കര്‍ണ്ണാടകയില്‍ ബഹിഷ്‌കരാണാഹ്വാനം, സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ബോയ്കോട്ട് പുഷ്പ ഇന്‍ കര്‍ണാടക’ ഹാഷ്ടാഗ്

News

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ. ഇപ്പോഴിതാ ‘പുഷ്പ’യ്ക്കെതിരെ കര്‍ണ്ണാടകയില്‍ ബഹിഷ്‌കരാണാഹ്വാനം നടക്കുകയാണ്. ‘ബോയ്കോട്ട് പുഷ്പ ഇന്‍ കര്‍ണാടക’ എന്ന ഹാഷ്ടാഗ് ആണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

എന്നാല്‍ കര്‍ണ്ണാടകയില്‍ കന്നഡ വിരലിലെണ്ണാവുന്ന പ്രദര്‍ശനങ്ങള്‍ മാത്രമാണുള്ളത്. മറുഭാഷാ പതിപ്പുകള്‍ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ഉണ്ടെന്നും ആരോപണം ഉന്നയിക്കുന്നവര്‍ വാദിക്കുന്നു. തെലുങ്കിന് 200ല്‍ ഏറെ പ്രദര്‍ശനങ്ങളും ഹിന്ദിയ്ക്ക് പത്തിലേറെ പ്രദര്‍ശനങ്ങളും തമിഴ്, മലയാളം പതിപ്പുകള്‍ക്ക് നാല് പ്രദര്‍ശനങ്ങളുമാണ് കര്‍ണ്ണാടകയില്‍ ഉള്ളത്.

എന്നാല്‍ പുഷ്പ കന്നഡ പതിപ്പിന് മൂന്ന് ഷോകള്‍ മാത്രമാണ് ഉള്ളത്. ഇതാണ് സിനിമാപ്രേമികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ട്വിറ്ററില്‍ ബോയ്കോട്ട് ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആയതോടെ ചിത്രത്തിന്റെ പ്രീ-റിലീസ് ബുക്കിംഗിനെ അത് സ്വാധീനിക്കുന്നുവെന്ന് ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളില്‍ നിന്നുള്ള സ്‌ക്രീന്‍ ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, റിലീസിന് മുമ്പ് തന്നെ 250 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് പുഷ്പ. ഒ.ടി.ടി റൈറ്റ്‌സ്, സാറ്റ്‌ലൈറ്റ് റൈറ്റ്, ഓഡിയോ വീഡിയോ റൈറ്റ് തുടങ്ങിയവയിലൂടെയാണ് ചിത്രം 250 കോടി രൂപ നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അഭിനയിക്കാന്‍ 70 കോടി രൂപയാണ് അല്ലു അര്‍ജുന്‍ വാങ്ങുന്നത്.

ഫഹദ് ഫാസില്‍ ആണ് ചിത്രത്തിലെ പ്രധാന വില്ലന്‍. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നത്. രശ്മിക മന്ദാന ആണ് പുഷ്പയില്‍ നായിക.

More in News

Trending

Recent

To Top