
Social Media
ഇതിലും സിംപിള്‍ സ്റ്റെപ്സ് സ്വപ്നങ്ങളില്‍ മാത്രം…കണ്ണനും ശിവേട്ടനും പൊളിച്ചടുക്കി; വീഡിയോ വൈറൽ
ഇതിലും സിംപിള്‍ സ്റ്റെപ്സ് സ്വപ്നങ്ങളില്‍ മാത്രം…കണ്ണനും ശിവേട്ടനും പൊളിച്ചടുക്കി; വീഡിയോ വൈറൽ

കൂട്ടുകുടുംബത്തിന്റെ സ്നേഹവും കരുതലും മലയാളികൾക്ക് സമ്മാനിച്ച് കൊണ്ട് നമ്മുടെയൊക്കെ സ്വീകരണ മുറികളിലേക്ക് എത്തിയ സീരിയലാണ് സാന്ത്വനം. കെട്ടുറപ്പുള്ള കഥയോടൊപ്പം മികച്ച താരങ്ങളും ഒത്തുച്ചേര്‍ന്നതോടെ പരമ്പര മലയാളികള്‍ക്ക് സമ്മാനിക്കുന്നത് മനോഹരമായൊരു ദൃശ്യാനുഭവമാണ്.
രസകരമായ നിമിഷങ്ങളും കുടുംബത്തിന്റെ കെട്ടുറപ്പുള്ള രംഗങ്ങളുമെല്ലാം ആരാധകര്‍ ആഘോഷിക്കാറുണ്ടെങ്കിലും ആരാധകര്‍ക്ക് ഏറെ പ്രിയം ശിവാഞ്ജലിയുടെ കുറുമ്പും പ്രണയവും നിറഞ്ഞ നിമിഷങ്ങള്‍ തന്നെയാണ്.
‘സാന്ത്വന’ത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളും മറ്റും നിമിഷങ്ങള്‍ കൊണ്ടാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകാറുള്ളത്. യൂട്യൂബിലും മറ്റ് സോഷ്യല്‍മീഡിയയിലും തരംഗമായ സാന്ത്വനത്തിലെ കണ്ണനായെത്തുന്ന അച്ചു സുഗന്ധ് കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോയാണിപ്പോള്‍ വൈറലായിരിക്കുന്നത്.
ഇതിലും സിംപിള്‍ സ്റ്റെപ്സ് സ്വപ്നങ്ങളില്‍ മാത്രം എന്ന ക്യാപ്ഷനോടെയാണ് അച്ചു സുഗന്ധും സജിനും ക്രിക്കറ്റ് കളിയുമായെത്തുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. നാട്ടിന്‍പുറത്തെ കുട്ടികളോടൊത്ത് ഇരുവരും ക്രിക്കറ്റ് കളിയുമായി ആഘോഷിക്കുന്ന വീഡിയോ സാന്ത്വനം ആരാധകര്‍ വൈറലാക്കിക്കഴിഞ്ഞു. ബോള്‍ അടിച്ച് രണ്ട് റണ്‍ എടുത്തശേഷം ഇരുവരും ഡാന്‍സാണ്. ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണോ അതോ ഡാന്‍സ് വീഡിയോയാണോ എന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് കമന്റായി നല്‍കിയിരിക്കുന്നത്.
ഏട്ടനും അനിയനും വളരെ മികച്ച കോംമ്പോ ആണെന്നാണ് മിക്കവരും വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ പലരും പരമ്പരയുടെ വിശേഷങ്ങളും അച്ചു സുഗന്ധിനോട് ചോദിക്കുന്നുണ്ട്. ഏതായാലും ഡാന്‍സും ക്രിക്കറ്റുമായി കണ്ണനും ശിവനും പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിക്കഴിഞ്ഞു
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...